Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളും ചെറുമകനും ചേര്‍ന്നു വയോധികയെ കൊലപ്പെടുത്തി, കൊല്ലത്തെ നടുക്കി കൊലപാതകം

കൊല്ലം: മകളും ചെറുമകനും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി. കൊല്ലം പരവൂരിനടുത്ത് പുത്തന്‍ കുളത്താണ് നാടിനെ നടുക്കിയ കൊലപാതകം. കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതിയാണ് (88) കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മകളും ചെറുമകനും അറസ്റ്റിലായി. കൊച്ചുപാര്‍വതിയിടെ മകള്‍ ശാന്തകുമാരി (64) ചെറുമകന്‍ സന്തോഷ് (43) എന്നിവരാണ് പരവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലായത്.

murder

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ അടുത്തുള്ള വീട്ടുകാരോട് കാര്യം തിരക്കി. അപ്പോഴാണ് മൂവരും തമ്മില്‍ വഴക്കുണ്ടായതായി അറിഞ്ഞത്. സംശയം തോന്നിയ പൊലീസ് സംസാകാര ചടങ്ങുകള്‍ നിര്‍ത്തിവച്ച് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് അയച്ചു.

തുടര്‍ന്ന് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്ന് മനസിലായത്. തുടര്‍ന്ന് മകളെയും ചെറുമകനെയും പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്. കൊച്ചുപാര്‍വതിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിനിടെ തലയിടിച്ചാണ് മരണം സംഭവിച്ചത്. മൂവരും വീട്ടില്‍ സ്ഥിരമായി വഴിക്കിടാറുണ്ടെന്നായിരുന്നു എന്ന് അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+