കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേ ഇപ്പോ ശരിയാക്കിത്തരാം... വരുന്നു പുതുവര്‍ഷത്തില്‍ പുതിയ നികുതി

10 വര്‍ഷം പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷം പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി. നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് യാതൊരു സേവനങ്ങളും ലഭിക്കില്ല.

  • By Jince K Benny
Google Oneindia Malayalam News

തിരുവനന്തപുരം: നികുതികള്‍ പലപേരില്‍ പലതരത്തില്‍ പെരുകുകയാണ്. പുതുവര്‍ഷ സമ്മാനമായി ഹരിത നികുതി അഥവാ ഗ്രീന്‍ ടാക്‌സ് എത്തുന്നത് വാഹന ഉപഭോക്താക്കളിലേക്കാണ്. പരിസ്ഥിതി സൗഹാര്‍ദമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനും മലിനീകരണ തോത് കുറയ്ക്കുന്നതും ലക്ഷ്യം വച്ചാണ് പുതിയ നികുതി. പഴയ വാഹനങ്ങള്‍ക്കാണ് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബഡ്ജറ്റിലാണ് ഗ്രീന്‍ ടാക്‌സ് സംബന്ധിച്ച തീരുമാനം ഉണ്ടാത്. 10 വര്‍ഷത്തിലധികം പഴക്കമുള്ള ട്രാന്‍സ്‌പോര്‍ട്ടു വാഹനങ്ങള്‍ക്കും 15 വര്‍ഷത്തിലധികം പഴക്കമുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് ഹരിത നികുതി ബാധകമാകുക. കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വളരെ വലുതാണ്.

ജനവരി ഒന്ന് മുതല്‍ ഹരിത നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും യാതൊരു സേവനവും നല്‍കേണ്ടതില്ലന്നാണ് ഗവണ്‍മെന്റിന്റെ നിലപാട്. ഓട്ടോറിക്ഷ, മോട്ടോര്‍ ബൈക്കുകള്‍ എന്നിവയെ ഹരിത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഹരിത നികുതി

പരിസ്ഥിതി സൗഹാര്‍ദമല്ലാത്ത ഉത്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുന്ന ഉപഭോക്താക്കളില്‍ ചുമത്തുന്ന നികുതിയാണ് ഹരിത നികുതി. പരിസ്ഥിതി സൗഹാര്‍ദമല്ലാത്ത് ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ പിന്‍തിരിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. 2016-17 സംസ്ഥാന ബഡ്ജറ്റിലാണ് ധനമന്ത്രി തോമസ് ഐസക്കാണ് ഹരിത നികുതി പ്രഖ്യാപിച്ചത്. വാഹനങ്ങള്‍ റി രജിസ്റ്റര്‍ ചെയ്യാന്‍ എത്തുമ്പോള്‍ നികുതി ചുമത്താമെന്നായിരുന്നു ആദ്യം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ നികുതി ചുമത്താന്‍ മോട്ടോര്‍ വാഹന വകുപ്പിനെ ഏല്‍പിക്കുകയായിരുന്നു.

ഹരിത നികുതി നിരക്കുകള്‍

ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ നാലോ അതിലധികമോ ചക്രമുള്ള ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്ക് 200 രൂപയും മീഡിയം വാഹനങ്ങള്‍ക്ക്് 300 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 400 രൂപയുമാണ് ഒരു വര്‍ഷത്തെ നിരക്ക്. നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിലെ നാലോ അതില്‍ കൂടതലോ ചക്രമുള്ള വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു 400 രൂപയാണ് ഹരിത നികുതിയായി ഈടാക്കുക.

അന്യസംസ്ഥാന വാഹനങ്ങള്‍ക്കും നിര്‍ബന്ധം

കേരളത്തിലെ വാഹനങ്ങള്‍ക്കു മാത്രമല്ല ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും ഹരിത നികുതി ബാധകമാണ്.

പഴയ വാഹനങ്ങള്‍ പെരുകുന്നു

സംസ്ഥാനത്തു നിലവില്‍ 99 ലക്ഷം വാഹനങ്ങളാണുള്ളത്. ഹരിത നികുതിയില്‍ നിന്നായി സര്‍ക്കാര്‍ ഒരു വര്‍ഷം പ്രതീക്ഷിക്കുന്ന വരുമാനം ഏഴു കോടി രൂപയാണ്. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് വര്‍ഷാ വര്‍ഷം നികുതി ചുമത്തുമ്പോള്‍ നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണു നികുതി.

നികുതിയില്‍ നിന്നും ഒഴിവാകാന്‍

മോട്ടര്‍ സൈക്കിളിനേയും ഓട്ടോറിക്ഷയേയും ഹരിത നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്്. നികുതി ഒഴിവാക്കുന്നതിനുള്ള അപേക്ഷകള്‍ (ജി ഫോം) ഇനി മുതല്‍ മുന്‍കൂറായി സമര്‍പ്പിക്കണം. ഇത്തരം അപേക്ഷയ്ക്ക് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നികുതി ഒഴിവാക്കാനായി ഇതിനുള്ള കാലാവധി ആരംഭിക്കുന്നതിന് 30 ദിവസത്തിനകം ആപേക്ഷാ ഫീസ് അടച്ച് ഓഫീസില്‍ സമര്‍പ്പിക്കണം. ഇതുപ്രകാരം ജനുവരി ഒന്ന് മുതല്‍ നികുതി ഒഴിവാക്കാനായി ഡിസംബര്‍ 31 നകം ഓഫീസില്‍ ഫീസടച്ച് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമുകള്‍ മോട്ടോര്‍ വാഹലന വകുപ്പിന്റെ വെബ് സൈറ്റില്‍ നിന്നും (mvd.kerala.gov.in) ലഭിക്കും

English summary
Transport vehicles that are 10 years old and non-transport vehicles above 15 years will have to pay the green tax. Older vehicles not remitting the green tax will not be provided any services by the MVD.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X