കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത മഴ; ചരിത്രമുറങ്ങുന്ന മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയുടെ ഒരു ഭാഗം തകർന്നു!

Google Oneindia Malayalam News

കൊച്ചിയുടെ പൈതൃകസ്മാരകമായ ജൂതപ്പള്ളി തകർന്നു. കേരളത്തിലെ ജൂതചരിത്രത്തില്‍ നിര്‍ണായക സ്ഥാനമാണ് മട്ടാഞ്ചേരിയിലെ കറുത്ത ജൂതപ്പള്ളിക്കുള്ളത്. കാലങ്ങളായി പരിപാലിക്കപ്പെടാതെ കിടക്കുകയായിരുന്നു ജൂതപ്പള്ളി. ചൊവ്വാഴ്ച ഉച്ചയോടെ മഴയിൽ തകർന്നു വീഴുകയായിരുന്നു.

<strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!</strong>Pala bypoll: പാലായിലേക്ക് നേതാക്കളുടെ ഒഴുക്ക്, പിണറായിയും ഉമ്മൻചാണ്ടിയും എത്തും!

ദേശീയരായ ജൂതന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഇടമായിരുന്നു കറുത്ത ജൂതപ്പള്ളി. എന്നാൽ ചില സ്വകാര്യ വ്യക്തികൾ കൈയ്യടക്കി വെച്ചിരിക്കുകയായിരുന്നു പള്ളി. ചരിത്ര സ്മാരകമായ പള്ളി സര്‍ക്കാര്‍ ഏറ്റെടുത്ത് പരിപാലിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ലെന്ന് ആരോപണം ഉയരുന്നുണ്ട്.

Jewish synagogue

2018ലാണ് ജുതപ്പള്ളിയുടെ 450ാം വാർഷികാഘോഷം നടന്നത്. ഇസ്രയേലിലേക്ക് കുടിയേറിയ ജൂത സമൂഹാംഗങ്ങളും വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന അവരുടെ മക്കളും ചെറുമക്കളും ആഘോഷപരിപാടികളില്‍ പങ്കെടുത്തിരുന്നു. എന്നാൽ അത് ആഘോഷമായി മാത്രം നിലകൊണ്ട്. പിന്നീട് പരിപാലിക്കാൻ നിന്നില്ല.

1567-ലാണ് ജൂത സിനഗോഗ് സ്ഥാപിതമായത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് മട്ടാഞ്ചേരിയിലെ ജൂതപ്പള്ളി അറിയപ്പെടുന്നത് തന്നെ. എ.ഡി 68 ല്‍ ജറുസലേമിലെ രണ്ടാം ദേവാലയം നശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന്, മതപീഡനത്തില്‍ നിന്ന് രക്ഷപെടാനായി ജൂതര്‍ കേരളത്തില്‍ കുടിയേറി എന്നാണ് പരമ്പരാഗതമായ വിശ്വാസം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ജൂതന്മാര്‍ കേരളത്തിലെത്തി എന്നാണ് പറയപ്പെടുന്നത്.

1565 ല്‍ പോര്‍ച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കാനാവാതെ സഹായ അഭ്യര്‍ത്ഥനയുമായി കൊച്ചി രാജാവിന്റെ പക്കലെത്തി ജൂതന്മാര്‍. രാജാവ് മട്ടാഞ്ചേരിയിലെ ഒരു തെരുവ് തന്നെ അവര്‍ക്കായി നല്‍കുകയും ചെയ്തു എന്നാണ് ചരിത്രം. തുടർന്നാണ് മട്ടാഞ്ചേരിയിൽ ജൂത തെരുവും ജൂത സിനഗോഗും ഉടലെടുക്കുന്നത്. 1968ലാണ് സിനഗോഗിന്റെ 400ാം വാർഷികം ആഘോഷിച്ചത്. ഇന്ദിരാഗാന്ധിയായിരുന്നു ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.

1000-ാമണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ തിരുവിതാംകൂർ മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടുത്തെ മറ്റ് പ്രധാന ആകർഷണങ്ങൾ.

English summary
Oldest Jewish synagogue collapsed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X