വീട്ടില്‍ കടന്നു കയറി ഗ്യാസ് തുറന്നിട്ട് വീട്ടുകാരെ കൊല്ലാന്‍ ശ്രമം, വൃദ്ധന് എട്ടിന്റെ പണി കിട്ടി
കിളിമാനൂര്‍: വീട്ടില്‍ കടന്നു കയറി ഗ്യാസ് തുറന്നിട്ട് വീട്ടുകാരെ കൊല്ലാന്‍ ശ്രമം. ഇയാളെ പോലീസ് അറസ്‌റ്‌റ് ചെയ്തു. കിളിമാനൂര്‍ ചെങ്കികുന്നു കറിയടത്തുകോണം ചരുവിള വീട്ടില്‍ കൃഷ്ണന്‍കുട്ടിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് വീട്ടുകാരെ കൊല്ലാനുള്ള ശ്രമം നടന്നത്.
ചെങ്കികുന്നു കുറിയടത്തുകോണം രാധികയുടെ വീട്ടില്‍ കടന്നു കയറി ഗ്യാസ് തുറന്നു വിട്ട് വീട്ടുകാരെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നതിങ്ങനെ, മദ്യലഹരിയിലായിരുന്ന ഇയാള്‍ രാധികയുടെ വീടിന് മുന്നിലെത്തി അസഭ്യം പറയുകയും അശ്ലീലം കാണിക്കുകയും ചെയ്തു.

എന്നാല്‍ വീട്ടുകാര്‍ ഇയാളെ പറഞ്ഞു വിലക്കിയിരുന്നു. ഇതേതുടര്‍ന്നുള്ള വിരോധമാണ് ഗ്യാസ് തുറന്നിട്ട് വീട്ടുകാരെ കൊല്ലാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു. ഇയാളുടെ പേരില്‍ നിരവധി കേസുകളുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications