സുഹൃത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടു; പ്രതി വിലസുന്നു... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മയൂഖ ജോണി
തൃശൂര്‍: സുഹൃത്ത് ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും അക്രമി ഇപ്പോഴും നാട്ടില്‍ വിലസുന്നുവെന്നും ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ വെളിപ്പെടുത്തല്‍. പരാതി നല്‍കിയെങ്കിലും പോലീസും വനിതാ കമ്മീഷനും നീതി നിഷേധിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മയൂഖ ജോണി പറഞ്ഞു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയതെന്നാണ് ആരോപണം.
Recommended Video
എന്നാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സാധിക്കാത്ത അവസ്ഥായാണുള്ളതെന്ന് എസ്പി പൂങ്കുഴലി പറഞ്ഞു. ആരാണ് സുഹൃത്തിനെ ബലാല്‍സംഗം ചെയ്തത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്തുകൊണ്ട് പരാതിപ്പെടുന്നു. വനിതാ കമ്മീഷന്റെ ഇടപെടലിന് തെളിവുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും മയൂഖ ജോണി മറുപടി നല്കി. വിശദാംശങ്ങള്‍ ഇങ്ങനെ....
നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ

ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി (പേര് വെളിപ്പെടുത്തിയിട്ടുണ്ട്) യാണ് തന്റെ സുഹൃത്തായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തതെന്ന് മയൂഖ ജോണി ആരോപിക്കുന്നു. വീട്ടില്‍ കയറി ആളില്ലാത്ത സമയം പീഡിപ്പിക്കുകയായിരുന്നുവത്രെ. 2016ലാണ് ഈ സംഭവം നടന്നതെന്നും മയൂഖ ജോണി പറയുന്നു.

2016ല്‍ സംഭവം നടന്നെങ്കിലും പരാതി നല്‍കിയിരുന്നില്ല. അടുത്തിടെയാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കുകയും നഗ്ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നാണ് പരാതി. പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല. എന്നാല്‍ വിവാഹ ശേഷവും ഭീഷണി തുടരുന്ന സാഹചര്യത്തിലാണ് പരാതി നല്‍കിയത്.

പരാതി സ്വീകരിച്ച പോലീസ് ആദ്യം മികച്ച രീതിയില്‍ ഇടപെട്ടു. എന്നാല്‍ പിന്നീട് നിലപാട് മാറി. വനിതാ കമ്മീഷന് അധ്യക്ഷയായിരുന്ന എംസി ജോസഫൈന് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണ പ്രതിക്കുണ്ടെന്നും മയൂഖ ജോണി പറയുന്നു.

പരാതി നല്കിയപ്പോള് പ്രതി തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തുകയാണ്. ഈ സാഹചര്യത്തിലാണ് പോലീസിനെ സമീപിച്ചത്. എന്നാല്‍ പോലീസും വനിതാ കമ്മീഷനും കാര്യക്ഷമമായി ഇടപെടുന്നില്ല. പ്രതി ഇപ്പോഴും പുറത്ത് വിലസുകയാണ്. ഭീഷണി തുടരുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിട്ടും സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും മയൂഖ ജോണി പറഞ്ഞു.

വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയതെന്നാണ് മയൂഖ ജോണിയുടെ പ്രതികരണം. എംസി ജോസഫൈന് ഇടപെട്ടതിന് തെളിവുണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും നീതി കിട്ടണമെന്നും മയൂഖ ജോണി ആവശ്യപ്പെട്ടു.

പ്രതിക്ക് രാഷ്ട്രീയ-സാമ്പത്തിക പിന്‍ബലമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആളൂര്‍ സിഐ വീട്ടിലെത്തി തന്റെ മൊഴിയെടുത്തു. തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നാണ് പ്രതികരിച്ചതെന്നും മയൂഖ പറഞ്ഞു. ഇരയായ യുവതിക്ക് ഭീഷണിയുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

കേസില്‍ തെളിവുകള്‍ ശേഖരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എസ്പി പൂങ്കുഴലി പറയുന്നു. അന്വേഷണം തുടരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പ്രയാസമുണ്ട്. ഏറെ കാലത്തിന് ശേഷമാണ് പരാതി നല്‍കിയതെന്ന കാര്യവും പോലീസ് ചൂണ്ടിക്കാട്ടുന്നു.

പ്രതിക്ക് വേണ്ടി മന്ത്രിതലത്തില്‍ വരെ ഇടപെടലുണ്ടായിയിട്ടുണ്ട്. താന്‍ ഇരയ്ക്കൊപ്പം നില്ക്കുന്നു എന്നറിഞ്ഞതോടെ തന്നെയും ഭീഷണിപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും മയൂഖ ജോണി പറഞ്ഞു. ഇരയ്ക്കൊപ്പമാണ് അവര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ബിക്കിനി ലുക്കില്‍ ഹോട്ടായി തൃധ ചൗധരി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications