Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പത്തിരണ്ടാം വയസ്സില്‍ പിടി ഉഷ കെട്ടുനിറച്ച് ശബരിമലയിലേക്ക്... അയ്യപ്പനെ കാണാന്‍!

പയ്യോളി എക്‌സ്പ്രസ് പി ടി ഉഷ ശബരിമലയിലേക്ക്. തിങ്കളാഴ്ചരാവിലെയാണ് പി ടി ഉഷ ശബരിമലയിലേക്ക് പോകാന്‍ കെട്ട് നിറച്ചത്. ഭര്‍ത്താവ് ശ്രീനിവാസനും ഒപ്പമുണ്ട്.

പയ്യോളി എക്‌സ്പ്രസ് പി ടി ഉഷ ശബരിമലയിലേക്ക്. തിങ്കളാഴ്ച രാവിലെയാണ് പി ടി ഉഷ ശബരിമലയിലേക്ക് പോകാന്‍ കെട്ട് നിറച്ചത്. ഭര്‍ത്താവ് ശ്രീനിവാസനും ഒപ്പമുണ്ട്. പി ടി ഉഷയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ ശബരിമലയിലെ നിത്യസന്ദര്‍ശകനാണ്. പി ടി ഉഷയ്ക്ക് ഇത് ആദ്യത്തെ ശബരിമല യാത്രയും. 23 പേരാണ് ഈ സംഘത്തിലുള്ളത്.

Read Also: ധോണിയുടെ ബാറ്റിംഗിനെ കളിയാക്കി ട്വീറ്റ്... ടെയ്‌ലര്‍ മാപ്പ് പറഞ്ഞു; പക്ഷേ ആരാധകര്‍ വെറുതെ ഇരിക്കുമോ?

തിരുവങ്ങാട് വടക്കേടം ശിവക്ഷേത്രത്തില്‍ നിന്നാണ് പി ടി ഉഷയും ശ്രീനിവാസനും കെട്ടുനിറച്ചത്. ഈ ക്ഷേത്രത്തില്‍ നിന്നാണ് ശ്രീനിവാസന്‍ എല്ലാ വര്‍ഷവും ശബരിമലയ്ക്ക് യാത്ര തിരിക്കാറുള്ളത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഗുരുസ്വാമി വിജയന്‍ പി ടി ഉഷയ്ക്ക് കെട്ടുനിറച്ചുകൊടുത്തു. ഭര്‍ത്താവ് മാത്രമല്ല മറ്റ് ബന്ധുക്കളും പി ടി ഉഷയ്‌ക്കൊപ്പമുണ്ട്.

pt-usha

ശബരിമല ക്ഷേത്രത്തില്‍ പത്ത് വയസ്സിനും അമ്പത് വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണോ എന്നതിനെ ചൊല്ലി വലിയ ചര്‍ച്ചകള്‍ നടക്കുന്ന സമയത്താണ് പി ടി ഉഷയുടെ കന്നി ശബരിമല യാത്ര എന്നതും ശ്രദ്ധേയമാണ്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം നല്‍കണം എന്ന് ഒരു കൂട്ടര്‍ ആവശ്യപ്പെടുമ്പോള്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് 50 വയസ്സാകുന്നത് വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ്.

കേരളം കണ്ട ഏറ്റവും വലിയ കായിക താരങ്ങളില്‍ ഒരാളാണ് പയ്യോളി എക്‌സ്പ്രസ് എന്ന പേരില്‍ അറിയപ്പെടുന്ന പിലാവുളളക്കണ്ടി തെക്കേപ്പറമ്പില്‍ ഉഷ എന്ന പി ടി ഉഷ. കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ ജനിച്ച ഉഷയ്ക്ക് സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലാണ് 1984 ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സിലെ 400 മീറ്ററില്‍ മെഡല്‍ നഷടപ്പെട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+