ഒരു തുള്ളി രക്തം പൊടിയാതെ കാമുകനെ കൊത്തി നുറുക്കി പെട്ടിയിലാക്കി.. ആ മുറിയിലെ ഒരു രാത്രി അനുഭവം!!
കണ്ണൂര്‍: വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഡോക്ടര്‍ ഓമന എന്ന പേര് വാര്‍ത്തകളില്‍ നിറയുന്നത്. 1996ല്‍ സ്വന്തം കാമുകനെ വെട്ടിനുറുക്കി പെട്ടിയിലാക്കിയ കേസിലെ പ്രതിയാണ് ഡോ. ഓമന. ഊട്ടിയിലെ ഹോട്ടല്‍ മുറിയില്‍ വെച്ചായിരുന്നു ആ കൊലപാതകം. ഞെട്ടിക്കുന്ന ആ കൊലപാതകം നടന്ന മുറിയില്‍ ഒരു രാത്രി ചിലവഴിക്കേണ്ടി വന്നാലുള്ള അവസ്ഥ എന്തായിരിക്കും. ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകനായ കെഎ ഷാജി.

ഞെട്ടിക്കുന്ന ഒരു രാത്രി അനുഭവം
ഒന്നര ദശകം മുന്‍പുള്ള ഞെട്ടിക്കുന്ന ഒരു രാത്രി അനുഭവമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കെഎ ഷാജി പങ്കുവെച്ചിരിക്കുന്നത്. ഊട്ടി റെയില്‍വേസ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് പ്രതിദിന വാടകയില്‍ കൊടുക്കുന്ന രണ്ട് മുറികളിലൊന്നിലായിരുന്നു താമസം.

മദ്യവുമായി സ്റ്റേഷൻ മാസ്റ്റർ
രാത്രി മലയാളിയായ സ്റ്റേഷന് മാസ്റ്റര്‍ മുറിയിലെത്തി. കയ്യിലൊരു കുപ്പി ഹെര്‍ക്കുലീസ് റം. തണുപ്പിനെ പ്രതിരോധിക്കാനും അതിജീവിക്കാനും മദ്യം സഹായിക്കുമായിരുന്നു.

ഓമനയെക്കുറിച്ച് കേട്ടിട്ടുണ്ടോ
മദ്യപാനം കഴിഞ്ഞ് മുറിക്ക് പുറത്തേക്ക് ഇറങ്ങിയ സ്റ്റേഷന് മാസ്റ്റര്‍ പൊടുന്നനെയാണ് ആ ചോദ്യം ചോദിച്ചത്. ഡോക്ടര്‍ ഓമനയെക്കുറിച്ച് കേട്ടിട്ടുണ്ടോ എന്ന്. കാമുകനെ വെട്ടി നുറുക്കി സ്യൂട്ട്കേസിലാക്കിയ ഓമന.

ആ മുറിയില്‍ വെച്ചായിരുന്നു കൊല
പത്രത്തില്‍ വായിച്ചിട്ടുണ്ടെന്ന് കെഎ ഷാജി മറുപടി നല്കി. ആ മുറിയില്‍ വെച്ചായിരുന്നുവത്രേ ഓമന കാമുകനെ നുറുക്കി കഷണങ്ങളാക്കി പെട്ടിയിലാക്കിയത്. അതും ഒരു തുള്ളി രക്തം പോലും വീഴാതെ ക്ലിനിക്കല്‍ പ്രസിഷനില്‍.

തണുപ്പിന് പകരം ഭയം
ചരിത്രത്തില്‍ ഇടം നേടിയ മുറിയാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്, എന്ജോയ് എന്ന് പറഞ്ഞ് ക്രൂരമായ ചിരിയോടെ സ്റ്റേഷന് മാസ്റ്റര്‍ സ്ഥലം വിട്ടു.തണുപ്പിന് പകരം ഭയം മനസ്സില്‍ സ്ഥാനം പിടിക്കുന്നത് താനറിഞ്ഞു.

നാഗവല്ലിയായി ഓമന
അന്ന് രാത്രി തനിക്കുറങ്ങാനായില്ല. കണ്ണടയ്ക്കുമ്പോള്‍ ഡോ. ഓമന നാഗവല്ലിയായി കടന്ന് വരുന്നതും ചണ്ഡാളാ എന്ന് അലറുന്നതുമായിരുന്നു കാണുന്നത്. ഓമന മനുഷ്യശരീരം മുറിച്ച് പെട്ടിയിലാക്കുന്ന ആ പ്രകൃയ വീണ്ടും വീണ്ടും മനസ്സിനെ ഭയപ്പെടുത്തുകയായിരുന്നു.

കൊക്കയിലെറിയാൻ പോയി
കാമുകന്റെ ശരീരഭാഗങ്ങളടങ്ങിയ പെട്ടിയുമായി ഓമന കൊടൈക്കനാലിലേക്ക് പോവുകയായിരുന്നു. പെട്ടികള്‍ കൊക്കയില്‍ എറിയുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സംശയം തോന്നിയ ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചതോടെ ഓമന കുടുങ്ങി.

വീണ്ടും വാർത്തകളിൽ
പരോളില്‍ ഇറങ്ങിയ ഓമന മുങ്ങി. വ്യാജ പാസ്പോര്ട്ടില് മലേഷ്യയിലേക്ക് കടന്നുവെന്നാണ് സൂചന. കഴിഞ്ഞ ദിവസം മലേഷ്യയില്‍ മരിച്ച സ്ത്രീയുടെ ചിത്രത്തിന് ഓമനയുമായി സാമ്യമുള്ളതാണ് ഈ പേരിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. മരിച്ച സ്ത്രീ തിരുവനന്തപുരം സ്വദേശിനി മെര്ലിന് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
കെഎ ഷാജിയുടെ അനുഭവക്കുറിപ്പ്
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications