കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീഡിയോ എടുത്തവന് നന്ദി; ബുദ്ധിമുട്ട് പുറത്തെത്തി, തന്‍റെ രാഷ്ട്രീയം അരക്കിട്ട് ഉറപ്പിക്കാനും കഴിഞ്ഞു

Google Oneindia Malayalam News

തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന പേരില്‍ ചേര്‍ത്തല തെക്ക് വില്ലേജിലെ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ഓമനക്കുട്ടനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ ആരോപണങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെ ഓമനക്കുട്ടനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്തു. ക്യാംമ്പിലേക്ക് സാധനങ്ങള്‍ എത്തിച്ച വാഹനത്തിന് വാടക കൊടുക്കാന്‍ വേണ്ടി 70 രൂപ മാത്രമാണ് ക്യാംമ്പിലെ അന്തേവാസി കൂടിയായ ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്ന യാഥാര്‍ത്ഥ്യം വൈകീട്ടോടെ പുറത്തുവന്നതോടെ മാധ്യമങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പോലീസിനും വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.

ഇതിന് പിന്നാലെയാണ് ഓമനക്കുട്ടനെതിരായ കേസ് പിന്‍വലിക്കാന്‍ റവന്യൂ വകുപ്പ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഓമനക്കുട്ടനെതിരെ റവന്യൂ വകുപ്പ് നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് റവന്യൂ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. തന്റെ സത്യസന്ധത സര്‍ക്കാര്‍ മനസിലാക്കിയതില്‍ സന്തോഷമെന്നാണ് കേസ് പിന്‍വലിക്കുവെന്ന വാര്‍ത്തയോട് ഓമനകുട്ടന്‍ പ്രതികരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

പാര്‍ട്ടി നടപടിയെ ഞാന്‍ സ്വീകരിക്കും

പാര്‍ട്ടി നടപടിയെ ഞാന്‍ സ്വീകരിക്കും

പാര്‍ട്ടി നടപടിയെ ഞാന്‍ സ്വീകരിക്കും. പാര്‍ട്ടി സ്വീകരിക്കുന്ന ഏത് നടപടിയേയും ശിരസാവഹിക്കുന്ന ഒരാള്‍ കൂടിയാണ് ഞാനെന്നും ന്യൂസ്18 ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ഓമനക്കുട്ടന്‍ വ്യക്തമാക്കുന്നു. ഇവിടുത്തെ ജനങ്ങളോടൊപ്പമാണ് പാര്‍ട്ടി. ആ പാര്‍ട്ടിക്കൊപ്പം ഞാന്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നു വന്നത്. എനിക്കെതിരെ ഉയര്‍ന്നു വന്ന ഒരു ആരോപണം അല്ലിത്. പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ ഉയര്‍ന്ന ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.

സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ മാത്രം

സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ മാത്രം

സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ ചെയ്തത്. ഒരു പണപ്പിരിവ് നടത്തി എന്നുള്ളത് ചാനലുകാരുടെ സൃഷ്ടിയാണ്. ഇവിടെ അങ്ങനെയൊരു പണപ്പിരിവ് നടന്നിട്ടില്ല. മുപ്പത് വര്‍ഷങ്ങളായി ചെയ്തോണ്ടിരിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് ഇവിടെ ചെയ്തത്. ഒരു കുറ്റാരോപിതനാണ് താനെന്ന കാര്യം ഈ സമയം വരെ എനിക്ക് തോന്നിയിട്ടില്ല. ഞാന്‍ ചെയ്തത് എന്‍റെ സമൂഹത്തിന് വേണ്ടിയാണ്. അത് എന്‍റെ സമൂഹത്തിന് ബോധ്യപ്പെട്ടു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

പിന്തുണയുണ്ട്

പിന്തുണയുണ്ട്

ഞാനിപ്പോഴും ഈ ക്യാംമ്പില്‍ തന്നെയുണ്ട്. പാര്‍ട്ടി തന്നെ തെറ്റിദ്ധരിച്ചിട്ടില്ല. പാര്‍ട്ടിക്ക് ബോധ്യപ്പെടുമ്പോള്‍ പാര്‍ട്ടി തിരുത്തും. ക്യാംമ്പിലെ ഒരാള്‍ പോലും എനിക്കെതിരെ പ്രതികരിച്ചിട്ടില്ല. ഇവിടെ നടന്ന കാര്യങ്ങള്‍ എന്താണെന്ന് അവര്‍ക്ക് കൃത്യമായി ബോധ്യമുള്ളതിനാല്‍ സത്യസന്ധമായ റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥര്‍ക്കും ചാനലുകാര്‍ക്കും അവര്‍ നല്‍കിയത്. അവരുടെ ഓരോരുത്തരുടേയും പിന്തുണ എനിക്ക് ഉണ്ട്.

എന്‍റെ രാഷ്ട്രീയ വിശ്വാസം ശരിയാണ്

എന്‍റെ രാഷ്ട്രീയ വിശ്വാസം ശരിയാണ്

പാര്‍ട്ടി ചോദിച്ച വിശദീകരണത്തിന് താന്‍ മറുപടി നല്‍കിയിട്ടിണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആളുടെ നടപടിയില്‍ ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമേയുള്ളു. എന്‍റെ ഒരു വിഭാഗം ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ നാട് മുഴുവന്‍ അറിയാനും എന്‍റെ രാഷ്ട്രീയ വിശ്വാസം ശരിയാണെന്ന് ഒന്നുകൂടെ അരക്കിട്ട് ഉറപ്പിക്കാന്‍ കഴിഞ്ഞുവെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.

ഇനിയും മുന്നോട്ട് പോവും

ഇനിയും മുന്നോട്ട് പോവും

ഇപ്പോഴും ദുരിതാശ്വാസ ക്യാംമ്പിലാണ് കഴിയുന്നത്. ദുരാതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ട് പോവും. എന്നാല്‍ കഴിയുന്ന സഹായങ്ങളൊക്കെ ഇനിയും ക്യാംമ്പിലെ ആളുകള്‍ക്ക് വേണ്ടി ചെയ്യും. പാര്‍ട്ടിനടപടിക്കൊണ്ടോ, വാര്‍ത്തകള്‍ വന്നത് കൊണ്ടോ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടുംനേരിടേണ്ടി വന്നിട്ടില്ല. എന്‍റെ പ്രവര്‍ത്തി ക്യാംമ്പില്‍ കഴിയുന്നവര്‍ക്ക് ബോധ്യമുണ്ടെന്ന് മറ്റൊരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഓമനക്കുട്ടന്‍ പറഞ്ഞു.

സങ്കടമോ തളര്‍ച്ചയോ ഇല്ല

സങ്കടമോ തളര്‍ച്ചയോ ഇല്ല

കേരളത്തില്‍ ആദ്യം തുറക്കുന്ന ക്യാംമ്പുകളില്‍ ഒന്നാണ് ഇത്. പഞ്ചായത്ത് അധികൃതര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. ക്യാമ്പുമായി ബന്ധപ്പെട്ടവരല്ല വാര്‍ത്തയിട്ടത്. ക്യാംമ്പിലേക്ക് തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ് പ്രചരണത്തിന് പിന്നില്‍. സിപിഎം ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടും, ഞാന്‍ സിപിഎം പ്രവര്‍ത്തകന്‍ ആയതുകൊണ്ടുമാണ് ഈ ആരോപണം വന്നത്. പാര്‍ട്ടി നടപടിയില്‍ എനിക്ക് സങ്കടമോ തളര്‍ച്ചയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
omanakuttan on governmenr decision to withdraw- case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X