18 കോടി മുടക്കി പണം നഷ്ടപ്പെട്ട റോഷ്ണിക്ക് ആ പ്രതിഫലം എങ്കിലും തിരിച്ച് കൊടുക്കൂ';പാർവ്വതിയോട് ലുലു
കൊച്ചി; മീടു ആരോപണം ഉയർന്ന കവി വൈരമുത്തുവിന് ഒഎൻവി പുരസ്കാരം നൽകാനുള്ള തിരുമാനത്തിനെതിരെ തുടക്കം മുതൽ പ്രതിഷേധം രേഖപ്പെടുത്തിയ നടിയാണ് പാർവ്വതി തിരുവോത്ത്. നടപടിയെ ന്യായീകരിച്ചെത്തിയ സംവിധായകനും ഒഎൻവി കൾച്ചറൽ സൊസൈറ്റി ചെയർമാനുമായ അടൂരിനേയും നടി വിമർശിച്ചിരുന്നു. സ്വഭാവ ഗുണം നോക്കി കൊടുക്കാനുള്ള പുരസ്കാരമല്ല ഒഎൻവി പുരസ്കാരം എന്ന അടൂരിന്റെ പ്രതികരണത്തിനെതിരെയാണ് പാർവ്വതി രംഗത്തെത്തിയത്. മനുഷ്യത്തം നോക്കമല്ലോ അതോ അതും നോക്കണ്ടേയെന്നായിരുന്നു പാർവ്വതിയുടെ കുറിച്ചത്
കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍
എന്നാൽ വിഷയത്തിൽ പാർവ്വതിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. പാർവ്വതിയുടെ മൈസ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദം ചൂണ്ടിക്കാട്ടിയാണ് ലുലുവിന്റെ നടിയോടുള്ള ചോദ്യം. പോസ്റ്റ് ഇങ്ങനെ

റോഷ്ണിയുടെ മുഖം
പ്രിയപ്പെട്ട പാർവതി മാഡം നിങ്ങൾ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങൾ മനുഷ്യതം എന്ന് പറഞ്ഞപ്പോൾ ഓർമ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയിൽ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ്

മനുഷ്യത്വം ആവാലോ
18 കോടി മുടക്കി താൻ കഷ്ടപ്പെട്ടുനേടിയ പണം മുഴുവൻ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താൽ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാർവതി പിന്നേയും ഒരുപാട് സിനിമകൾ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാർവതി പറഞ്ഞ പോലെ "അല്ല്പം മനുഷ്യതം ആവാല്ലോ", ഒമർലുലു പോസ്റ്റിൽ കുറിച്ചു

നഷ്ടം വരില്ലായിരുന്നു
ഈ സിനിമ മറ്റ് സിനിമ പോലെ അല്ലായിരുന്നു പാർവതിയോട് ഉള്ള ഹെയ്റ്റ് ക്യാമ്പയിൻ മൂലം ഒരു തരത്തിലും ഉള്ള പ്രീ ബിസിനസ്സ് നടന്നില്ല.ടെലിവിഷൻ സാറ്റലൈറ്റ് പോലും വിറ്റ് പോയില്ല.ഇല്ലെങ്കിൽ ഇത്ര നഷ്ടം വരില്ലായിരുന്നു, എന്നും കമന്റായി പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്.
Recommended Video

തന്റെ ഒരു സിനിമ
ഇനി ഞാന്‍ സംവിധാനം ചെയ്‌ത് പരാജയപ്പെട്ട സിനിക്ക് പ്രതിഫലം തിരിച്ച് കൊടുത്തോ എന്ന് ചോദിക്കുന്നവരോട്.ഞാൻ സംവിധാനം ചെയ്തതിൽ ധമാക്ക സിനിമയാണ് പരാജയപ്പെട്ടത് അതിന്റെ നിർമ്മാതാവ് നാസർ ഇക്കയോട് ഞാന്‍ പകുതി പ്രതിഫലമേ വാങ്ങിയട്ട് ഉള്ളുവെന്നും മറ്റൊരു കമന്റായി പറയുന്നു. നിരവധി പേരാണ് സംവിധാകന്റെ പോസ്റ്റിന് താഴെ കമന്റായി രംഗത്തെത്തിയിട്ടുള്ളത്.
ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications