കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോണ്‍ ഭീതി; ജാഗ്രത കടുപ്പിച്ച് കേരളം, റഷ്യയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ്

Google Oneindia Malayalam News

കൊച്ചി: ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒമൈക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും നിലവില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. തദ്ദേശ സമിതികളുടെ കീഴില്‍ വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്. ജാഗ്രതാ സമിതികള്‍ വഴി രോഗബാധിതരെ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ആരംഭിക്കുന്നതിന്റെ ലക്ഷ്യമെന്നാണ് അറിയിച്ചത്.

ഇന്ത്യയില്‍ 21 കേസായി ഒമൈക്രോണ്‍, രാജസ്ഥാനില്‍ 9 കേസുകള്‍ കൂടി, ഒരു ദിവസം വര്‍ധിച്ചത് 17 കേസുകള്‍ഇന്ത്യയില്‍ 21 കേസായി ഒമൈക്രോണ്‍, രാജസ്ഥാനില്‍ 9 കേസുകള്‍ കൂടി, ഒരു ദിവസം വര്‍ധിച്ചത് 17 കേസുകള്‍

ജാഗ്രതാ സമിതികള്‍ വഴി രോഗബാധിതരെ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ആരംഭിക്കുന്നതിന്റെ ലക്ഷ്യമെന്നാണ് അറിയിച്ചത്.

1

നിലവില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ വിമാനത്താവളത്തില്‍ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. അല്ലാത്തവര്‍ക്ക് സ്വയം നിരീക്ഷണമാണ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റീനിലേക്കാണ് മാറ്റുന്നത്. ഇത് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡുതല സമിതികള്‍ ഉറപ്പാക്കും.

പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ വിജയത്തില്‍ വിഡി സതീശന്‍പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ വിജയത്തില്‍ വിഡി സതീശന്‍

2

ഇപ്പോള്‍ പോസിറ്റീവായവരെ സുരക്ഷാ മാനദണ്ഡങ്ങളോടെ ആംബുലന്‍സിന്‍ പ്രത്യേക വാര്‍ഡുകളില്‍ എത്തിക്കുമെന്നും ഇതിനായി 108 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃചര്‍ അറിയിച്ചു. നെഗറ്റീവായവര്‍ക്ക് അവരുടെ വാഹനത്തില്‍ വീടുകളില്‍ ക്വാറന്റീനിലേക്ക് പോകാമെന്നും ആ വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്നും യാത്രക്കാര്‍ പിറകിലത്തെ സീറ്റിലിരിക്കണമെന്നും യാത്രക്കാരും ഡ്രൈവറും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം വരാതിരിക്കാന്‍ പ്ലാസ്റ്റിക്കുംമറ്റും ഉപയോഗിച്ച് തിരിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ ഡ്രൈവര്‍ക്ക് മാസ്‌കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

3

ക്വാറന്റീനിലുള്ളവര്‍ വീട്ടില്‍ പ്രത്യേകം ടോയ്ലറ്റ് സൗകര്യമുള്ള മുറിയില്‍ കഴിയണമെന്നും ഏഴു ദിവസത്തെ ക്വാറന്റീന് ശേഷം എട്ടാം ദിവസം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം പരിശോധന നടത്തണമെന്നും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുമ്പോള്‍ പോസിറ്റീവായാല്‍ വീട്ടിലുള്ള എല്ലാവരേയും പരിശോധിക്കും. നെഗറ്റീവാണെങ്കില്‍ വീണ്ടും ഏഴു ദിവസം സ്വയം നിരീക്ഷിക്കണമെന്നും അധികൃതര്‍ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

4

പല ജില്ലകളിലും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ തന്നെയാണ് തുടരുന്നത്. എന്നാല്‍, കോവിഡ് ബ്രിഗേഡ് സേവനം അവസാനിപ്പിച്ചതോടെ പ്രതിരോധ പ്രവര്‍ത്തനത്തിന് ആളില്ലാത്ത സ്ഥിതിയാണ്. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡുമാരുടെ സേവനം സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. 9000-ലധികം കോവിഡ് ബ്രിഗേഡുമാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെ ബ്രിഗേഡിലുണ്ടായിരുന്നു. ഇവര്‍ക്ക് ഇന്‍സെന്റ്റീവ് അടക്കം വലിയ തുക സര്‍ക്കാര്‍ നല്‍കാനുമുണ്ട്.

5

അതേസമയം റഷ്യയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നവമ്പര്‍ 29ന് എത്തിയയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ പരിശോധിച്ചപ്പോള്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. വീട്ടിലെ ആളുകള്‍ക്ക് ചില ലക്ഷണങ്ങള്‍കണ്ടതോടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് പോസിറ്റീവായത്. ഇയാളുടെ സാമ്പിള്‍ ജെനോം ടെസ്റ്റിനായി അയച്ചിട്ടുണ്ട്. അത്‌പോലെ നേരത്തെ അയച്ച നാല് സാമ്പിളുകളുടെ ഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

6

രാജീവ് ഗാന്ധി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും സാമ്പിള്‍ പരിശോധന നിലവില്‍ നടക്കുന്നുണ്ട്. അതിനാല്‍ ഫലങ്ങള്‍ പെട്ടെന്ന് ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ 24 പേര്‍ പരിശോധനയില്ലാതെ ഇറങ്ങിയതില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വന്ന ഗുരുതര വീഴ്ചയാണ് കാണിക്കുന്നത്. അവരെ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് അവരെ പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. റഷ്യ അപകട സാധ്യതയുള്ള രാജ്യമാണോ എന്ന ആശങ്കയാണ് ഈ വീഴ്ചക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നല്‍കിയ വിശദീകരണം. വരുന്ന നാല് സാമ്പിളുകളുടെ പരിശോധന ഫലം നിര്‍ണായകമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നെത്തിയ കോട്ടയം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെതടക്കമുള്ള സാമ്പിളുകളുടെ പരിശോധന ഫലമാണ് ലഭിക്കാനുള്ളത്.

Recommended Video

cmsvideo
Veena George's warning to Kerala after Omicron's warning | Oneindia Malayalam

English summary
Omicron fear; Ward level committees will resume functioning in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X