ഒമെക്രോൺ രോഗി എറണാകുളത്ത് നല്ലപോലെ കറങ്ങി: റൂട്ട്മാപ്പ് രേഖ പുറത്തുവിട്ട് ജില്ലാ ഭരണകൂടം
ഒമെക്രോൺ രോഗി എറണാകുളത്ത് നല്ലപോലെ കറങ്ങി: റൂട്ട്മാപ്പ് രേഖ പുറത്തുവിട്ട് ജില്ലാ ഭരണകൂടം
കൊച്ചി: ഒമിക്രോണ്‍ സ്ഥിരീകരിച്ച കോങ്കോയില്‍ നിന്നും എത്തിയ എറണാകുളം സ്വദേശിയുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു. ജില്ലാ ഭരണകൂടമാണ് റൂട്ട്മാപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ ഏഴ് മുതല്‍ 11 വരെ വിവിധയിടങ്ങളിൽ സഞ്ചരിച്ച റൂട്ട് മാപ്പാണ് ഇത്, കഴിഞ്ഞ ദിവസം ആയിരുന്നു ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ജില്ലാ ഭരണകൂടം പുറത്ത് വിട്ട റൂട്ട്മാപ്പ് ഇങ്ങനെ;-

Recommended Video
ഡിസംബര്‍ ഏഴാം തീയതി പുലര്‍ച്ചെ മൂന്ന് മണിക്ക് ഫ്ളൈറ്റ് നമ്പര്‍ A I 934 - ല്‍ ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തി. തുടര്‍ന്ന് വിവിധ ഇടങ്ങള്‍ സന്ദര്‍ശിച്ചു. യാത്ര കഴിഞ്ഞ് എത്തിയ ഇയാൾ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നില്ല. തുടർന്ന് ഒമ്പതാം തീയതി സ്വന്തം കാറില്‍ പുതിയ കാവിലെ ആയുര്‍ വേദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി. അവിടെ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തി. തുടർന്ന് പത്താം തിയതി യൂബര്‍ ടാക്സിയില്‍ പാലാരിവട്ടത്തെ റെനെയ് മെഡിസിറ്റി ആശുപത്രിയിൽ ഇയാൾ എത്തി. അന്ന് തന്നെ വൈകീട്ട് അഞ്ച് മണിയ്ക്ക് അറേബ്യന്‍ ഡ്രീംസ് ഹോട്ടലില്‍ എത്തി ഭക്ഷണം കഴിച്ചു. പിന്നീട് അബാദ് ന്യൂക്ലിയസ് മാളിലെ മാക്സ് സ്റ്റോറില്‍ കയറി. 11 -ാം തീയതി വീണ്ടും പാലാരിവട്ടത്തെ റെനെയ് മെഡിസിറ്റി ആശുപത്രിയിൽ റൂട്ട് മാപ്പില്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications