ഒമൈക്രോണ്‍ മുന്‍ കരുതലില്‍ വീഴ്ച; 30 അംഗ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാള്‍ക്ക് കോവിഡ്
കൊച്ചി: സംസ്ഥാനത്ത് ഒമൈക്രോണ്‍ മുന്‍ കരുതലില്‍ ഗുരുതരവീഴ്ചയുണ്ടായതായി കണ്ടെത്തല്‍. റഷ്യയില്‍ നിന്നെത്തിയ സംഘത്തെ പരിശോധനയില്ലാതെ കടത്തിവിട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം.
റഷ്യയില്‍ നിന്ന് വിമാനമിറങ്ങിയ 30 അംഗ സംഘത്തെയാണ് പരിശോധനയില്ലാതെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കടത്തി വിട്ടത്. ഇവര്‍ നവമ്പര്‍ 29നാണ് വിമാനമിറങ്ങിയത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് ഡിസംബര്‍ രണ്ടിന് കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു.

ഇന്നലെയാണ് ഇവരുടെ സാമ്പിള്‍ ജെനോം പരിശോധനക്കായി അയച്ചത്. ഇയാളുടെ ഒപ്പം യാത്ര ചെയ്ത മുഴുവന്‍ പേരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് അധികൃതര്‍ അറിയിച്ചു. റഷ്യ അപകട സാധ്യതയുള്ള രാജ്യമാണോയെന്നതില്‍ ആശകപുഴപ്പമുണ്ടായി എന്നാണ് ആരോഗ്യവരുപ്പ് നല്കിയ വിശദീകരണം. അതിജാഗ്രതക്കിടയിലും ഗുരുതര വീഴ്ചയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.

28ന് റഷ്യയില്‍ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തില്‍ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സര്‍ക്കാരും പറഞ്ഞിരുന്നു. ഇതില്‍ 2ന് സാംപിളെടുത്ത കോട്ടയം സ്വദേശക്കാണ് പിന്നീട് കോവിഡ് പോസിറ്റീവായത്. എന്നാല്‍ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ വന്‍വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക ഇന്നലെ വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ലെന്നും തിങ്കളാഴ്ച ഇവരെ നിരീക്ഷിക്കുമെന്നും അറിയിച്ചു.

ഇയാളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ചുരുക്കത്തില്‍ 29ന് വിമാനമിറങ്ങി റിസ്ക് രാജ്യത്ത് നിന്നെത്തിയ ഒരാള്‍ കോവിഡ് ബാധിതനായിട്ടും 5 ദിവസം ഉണ്ടായത് വലിയ അനാസ്ഥ. കോവിഡായ കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും കാര്യമായ ഗൗരവമുണ്ടായില്ലെന്നും ജയപ്രകാശ് പറയുന്നു. ഒമൈക്രോണ്‍ ജാഗ്രതയെ സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം പിന്നീട് വന്നിട്ടും ഗൗരവമുള്ള ഇടപെടലുണ്ടായില്ലെന്നും മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പ് നവംബര്‍ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമൈക്രോണ്‍ സ്ഥീരീകരിച്ചിരുന്നത്.

ബംഗളൂരരുവില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച വ്യക്തി രാജ്യം വിട്ടതില്‍ അന്വേഷണം തുടരുകയാണ് സര്‍ക്കാര്‍. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഇദ്ദേഹം യുഎഇയിലേക്ക് കടന്നത് സംബന്ധിച്ച് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അത്കൊണ്ട് തന്നെ ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.

ഇന്ന് കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകറിന്റെ നേതൃത്വത്തില്‍ ഉന്നതതസല യോഗം ചേരും. ഒമൈക്രോണ്‍ ഉണ്ടായിരുന്നിട്ടും ദക്ഷിണാഫ്രിക്കന്‍ സ്വദേശി റഖൂം ക്വാന്റൈനിലിരിക്കാതെ നിരവധി പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സാഹചര്യമുണ്ടായി എന്നാണ് അധികൃതര്‍ പറയുന്നത്. ജോഹന്നാസ്ബര്‍ഗിലെ ഫാര്‍മസി കമ്പിനിയലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ബംഗളൂരുവിലും ഈ കമ്പിനിയുടെ ശാഖയുണ്ട്. അവിടത്തെ യോഗത്തില്‍ പങ്കെടുക്കുകയും ഇവരുടെ ശാക സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ നിരവധി ഹോട്ടലുകളില്‍ പോയി ഭക്ഷണം കഴിച്ചിരുന്നു. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. അതിനാല്‍ ഈ ഹോട്ടലിനെതിരെ നോട്ടീസ് നല്‍കിയിരിക്കുകയാണ് അധികൃതര്‍. ഹോട്ടല്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഹോട്ടലിനെതിരെയും നടപടിയുണ്ടാകും.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യമിയ വീഴ്ച ഈ സംഭവത്തില്‍ കാണിച്ചുവെന്നും ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിച്ചില്ല കൃത്യമായ ട്രാക്ക് ചെയ്തില്ലയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. പുറത്ത് പോയി നിരവധി പേരുമായാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശി സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. കര്‍ണാടകത്തില്‍ ഒമൈക്രോണ്‍ ബാധിച്ച ആരോഗ്യ പ്രവര്ത്തകന് ബംഗളുരുവില്‍ നടന്ന മെഡിക്കല്‍ കോണ്ഫറന്സിലാണഅ ഒമൈക്രോണ്‍ ബാധിച്ചതെന്നാണ് അറിയുന്നത്. മാസ്ക് പോലും ധരിക്കാതെയാണ് കോണ്ഫറന്സിലുള്ളവര് പങ്കെടുത്ത് എന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications