സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കുമോ? വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച
സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കുമോ? വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ ഇന്ന് കൂടിക്കാഴ്ച
തിരുവനന്തപുരം: സ്കൂളുകൾ അടയ്ക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച വിഷയം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. സ്കൂളുകൾ അടക്കുന്ന വിഷയത്തിന് പുറമെ പരീക്ഷ നടത്തിപ്പിൽ തീരുമാനം എടുത്തേക്കും എന്നാണ് വിവരം. സംസ്ഥാനത്ത് കോവിഡ് , ഒമൈക്രോൺ കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാൻ ഒരുങ്ങുന്നത്. രാവിലെ 11.30-നാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.

Recommended Video
നിലവിലെ സംസ്ഥാനത്തിന്റെ കോവിഡ്, ഒമൈക്രോൺ സാഹചര്യം വിലയിരുത്തിയശേഷമാകും ഇക്കാര്യത്തിൽ നടപടി. വരാനിരിക്കുന്ന പരീക്ഷകളും ചർച്ചയാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞിരുന്നു.
അതേ സമയം, സ്കൂളുകൾ അടയ്ക്കണം എന്നാണ് കൊവിഡ് അവലോകനസമിതി നിര്‍ദേശിക്കുന്നത്. എന്നാൽ, സാഹചര്യം മോശമാകുന്നതിനാൽ നാളെ സംസ്ഥാനത്തിന്റെ കൊവിഡ് അവലോകന സമിതി യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.












Click it and Unblock the Notifications