കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമൈക്രോൺ: പ്രതികരിക്കുമ്പോൾ ഡിഎംഒമാർ മുൻകൂർ അനുമതി വാങ്ങിയിരിക്കണം; ആരോഗ്യവകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ഒമൈക്രോൺ വൈറസിനെക്കുറിച്ച് പ്രതികരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർ മുൻകൂർ അനുമതി വാങ്ങണമെന്ന് ആരോഗ്യവകുപ്പ്. സ്ഥിരീകരിച്ച ഔദ്യോഗിക വിവരങ്ങൾ മാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കേണ്ടത് വകുപ്പ് മന്ത്രി വകുപ്പ് ഡയറക്ടറോ മാത്രമാണ്. ഇതിനായി ഡിഎംഒ മാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. .

ബ്രിട്ടനില്‍ നിന്ന് വന്ന ആരോഗ്യപ്രവര്‍ത്തകന്‍റെയും അമ്മയുടെയും സ്രവ സാമ്പിളുകള്‍ ജനിതക ശ്രേണി പരിശോധനയ്ക്കായി അയച്ച വിവരം ഇന്നലെയാണ് കോഴിക്കോട് ഡി.എം.ഒ ഉമ്മർ ഫാറൂഖ് വിശദീകരിച്ചത്. എന്നാൽ, ഇത് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുകയാണെന്നും ജനങ്ങൾ ഭയപ്പെടേണ്ട യാതൊരുവിധ സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് വിശദീകരിച്ചു. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടു. ഇനി മുതൽ ഒമൈക്രോൺ വൈറസ് ബാധ സംബന്ധിച്ച് മാധ്യമങ്ങളിലൂടെ ഡിഎംഒ മാർ സംസാരിക്കുമ്പോൾ ഉറപ്പായും മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ആരോഗ്യ മന്ത്രിയോ ആരോഗ്യ ഡയറക്ടറോ ഇത് സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തും.

veenageorge

ജില്ലാ മെഡിക്കൽ ഓഫീസർമാർ അനാവശ്യമായി സംസാരിക്കേണ്ടതില്ല. അനാവശ്യമായി ജനങ്ങളിൽ ഭീതി പരത്തുന്ന പ്രവണത അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
വൈറസ് ബാധ സംബന്ധിച്ച പ്രതികരണം നടത്തിയ കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് വിവരം.

പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

അതിനിടെ, ജര്‍മ്മനിയില്‍ നിന്ന് കോഴിക്കോട് കരിപ്പൂരില്‍ എത്തിയ തമിഴ്നാട് സ്വദേശിനിക്കും കൊവിഡ് സ്ഥിരീകരിച്ചു. മ‍ഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയ ഇവരുടെ സ്രവസാമ്പിള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് ജീനോം സ്വീകൻസിങ്ങ് പരിശോധനയ്ക്കായി അയച്ചു. മൂന്ന് പേരുടേയും പരിശോധനാഫലം ഉടന്‍ പുറത്തുവരും. അതേസമയം, രാജ്യത്ത് നാലാമത്തെ ഒമൈക്രോണ്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്നെത്തിയ ആള്‍ക്ക് മുംബൈയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ഗുജറാത്ത് കർണാടക എന്നിവിടങ്ങളിലേക്ക് പുറമേയാണ് മുംബൈയിലും രോഗബാധ കണ്ടെത്തിയിരിക്കുന്നത്.

Recommended Video

cmsvideo
ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

English summary
The Department of Health requires district medical officers to obtain prior permission to respond to the omicron virus.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X