കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമിക്രോണ്‍ വകഭേദം;നിരീക്ഷണം ശക്തമാക്കി കേരളവും, വാക്‌സിനേഷന്‍ വേഗത്തിലേക്കാന്‍ നിര്‍ദ്ദേശം

Google Oneindia Malayalam News

കൊച്ചി: ദക്ഷണിഫ്രിക്കയില്‍ റിപ്പോര്‍ട്ട്‌ചെയ്ത ഓമിക്രോണ്‍ വകഭേദത്തിന്റെ ഭാഗമായി കേരളത്തിലെ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. ശക്തമായ നിരീക്ഷണമാണ് സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.

രാഷ്ട്രീയ നേതാക്കളെ ഞെട്ടിച്ച് നടന്‍ വിജയ്; അടുത്ത നീക്കം തുടങ്ങി... നെറ്റി ചുളിച്ച് പാര്‍ട്ടികള്‍രാഷ്ട്രീയ നേതാക്കളെ ഞെട്ടിച്ച് നടന്‍ വിജയ്; അടുത്ത നീക്കം തുടങ്ങി... നെറ്റി ചുളിച്ച് പാര്‍ട്ടികള്‍

ഒമിക്രോണിന്‍രം പ്രതിരോധമാര്‍ഗങ്ങള്‍ തീരുമാനിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. അതേസമയം ഒമിക്രോണിനെ മറികടക്കാന്‍ വാക്‌സിനേഷന് സാധിക്കുമോ എന്നുള്ള കാര്യങ്ങള്‍ക്കൊന്നും ഇതുരെ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും പുതിയ വാക്‌സിന്‍ വകഭേദത്തിന്റെ സവിശേഷതകളെക്കുറിച്ച് ഇനിയും വ്യക്തമാവേണ്ടതിനാല്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനാണ് നിലവില്‍ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന.

1

രോഗവ്യാപനം മാസങ്ങളായി കേരളത്തെ സംബന്ധിച്ച് കുറവായിരുന്നെങ്കിലും സംസ്ഥാനം ഇതുനവരെ സുരക്ഷിതാമായി എന്ന് പറയാന് സാിച്ചിട്ടില്ല. അതിനിടെയിലെത്തിയ ഒമിക്രോണ്‍ ഭീഷണി കേരളത്ത സംബന്ധിച്ച് ഉണ്ടാക്കുന്ന ആശങ്കകള്‍ ചെറുതല്ല. രാജ്യത്ത് എവിടെയും വകഭേദം സ്ഥിരീകരിച്ചിട്ടല്ലെങ്കിലും, കേരളം ഒരുപടി കൂടി കടന്ന് ജാഗ്രതയിലാണ്. കൊവിഡ് അവലോകന സമിതിയിലെ ആരോഗ്യവിദഗ്ധരാണ് ഇന്ന് യോഗം ചേരുന്നത്.

കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരും; തിങ്കളാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട്കേരളത്തിൽ രണ്ട് ദിവസം കൂടി മഴ തുടരും; തിങ്കളാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ട്

2

ഇതിന് ശേഷമാകും പ്രതിരോധമാര്‍ഗങ്ങളില്‍ അന്തിമ തീരുമാനമുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. വാക്‌സിനേഷന് തന്നെയാണ് അധികൃതര്‍ പ്രധാനമായും പരിഗണന നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ പരമാവധി വേഗത്തിലാക്കുകയാണ് നിലവിലെ ലക്ഷ്യം. ആദ്യ ഡോസ് വാക്‌സിനേഷന്‍ 96 ശതമാനമാണ് സംസ്ഥാനത്ത് പൂര്‍ത്തിയായത്. രണ്ടാം ഡോസ് 63ശതമാനവും. ആദ്യ ഡോസ് വാക്‌സിനേഷന്‍ 90% കടന്നതിന് ശേഷമുള്ള മെല്ലെപ്പോക്കില്‍ ആശങ്കയിലാണഅ സംസ്ഥാന ആരോഗ്യ വകുപ്പ്.

3

അതേസമയം രാജ്യത്ത് എവിടെയും ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി. ഒമിക്രോണ്‍ വകഭേദം വിവിധ ലോകരാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഹത്തിന് പിന്നാലെയാണ് ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയത്. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങള്‍ നീക്കിയ നടപടി പുനപരിശോധിക്കണമെന്ന് അവലോകനയോഗത്തില്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണ്‍ വൈറസിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമുറപ്പിക്കാന്‍ കൊവിഡ് വാക്‌സീന്‍ രണ്ടാം ഡോസിന്റെ വിതരണം വേഗത്തിലാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി നേട്ടം കൊയ്യുമോ? കണക്കുകൾ പറയുന്നത്ഉത്തരാഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടി നേട്ടം കൊയ്യുമോ? കണക്കുകൾ പറയുന്നത്

4

ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രാനിയന്ത്രണങ്ങള്‍ നീക്കിയതിന് തൊട്ടുപിന്നാലെ പുതിയ വകഭേദം ഭീഷണിയായത് കേന്ദ്രത്തിനെ സംബന്ധിച്ച് നിലവില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ നിയന്ത്രണം നീക്കണമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രധാനമന്ത്രിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ തീര്‍ക്കുന്ന പ്രതിരോധത്തെ പുതിയ വകഭേദം മറികടക്കുമെന്ന റിപ്പോര്‍ട്ടുകളടക്കം യോഗത്തില്‍ ചര്‍ച്ചയായി. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും, പരിശോധന കൂട്ടണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് നിലവിലുള്ള കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷന്‍ തോതും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

5

പുതിയ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യം പല ഭാഗങ്ങളില്‍ നിന്നു ഉയരുന്നുണ്ടെന്നും, ഡിസംബര്‍ 15 മുതലാണ് വിലക്ക് നീക്കുന്നതെന്നതിനാല്‍ തുടര്‍ സാഹചര്യം നിര്‍ണ്ണായകമാകുമെന്നും അതേ സമയം വളരെ ബുദ്ധിമുട്ടിയാണ് രാജ്യം കൊവിഡിനെ മറികടക്കുന്നതെന്നും, പുതിയ വകഭേദം ഇന്ത്യയിലെത്താതിരിക്കാന്‍ പറ്റുന്നതെല്ലാം ചെയ്യണമെന്നുമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചത്.

അട്ടപ്പാടി ശിശുമരണം: കേന്ദ്രത്തെ സമീപിക്കാൻ ബിജെപി; സോഷ്യൽ ഓഡിറ്റിങ് വേണമെന്നും കെ.സുരേന്ദ്രൻഅട്ടപ്പാടി ശിശുമരണം: കേന്ദ്രത്തെ സമീപിക്കാൻ ബിജെപി; സോഷ്യൽ ഓഡിറ്റിങ് വേണമെന്നും കെ.സുരേന്ദ്രൻ

6

കഴിഞ്ഞ ദിവസം മുതല്‍ ഗുജറാത്ത് ഉള്‍പ്പടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. അതേസമയം കര്‍ണാകയും നിയന്ത്രണം കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയില്‍ നിന്നും ബംഗളൂരുവിലെത്തിയ രണ്ട് യാത്രകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ് കര്‍ണാടക. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എത്തുന്ന യാത്രകാര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

English summary
Omikron varient; Kerala strengthens monitoring in airports, Vaccination will be strengthened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X