വിഎസിന്റെ നുണപ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: തനിക്കെതിരെയുള്ള നുണ പ്രചാരണം നിര്‍ത്തിയില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തനിക്കെതിരായി 31 കേസുകള്‍ കോടതിയുലുണ്ടെന്നാണ് വി എസ് പ്രചരിപ്പിക്കുന്നത്.
ഒരൊറ്റ കേസുപോലും ഇല്ലെന്നുള്ളതാണ് സത്യം. ഇതില്‍ വി എസ് മാപ്പു പറയണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചോദ്യങ്ങളേ ഉള്ളു ഉത്തരങ്ങളില്ലെന്ന് വി എസ് അച്യൂതാനന്ദന്‍ പറഞ്ഞിരുന്നു.

പാമൊലിന്‍, ഇന്‍ഫോ പാര്‍ക്ക് എന്നി അഴിമതിയെ കുറിച്ച് താന്‍ ചോദ്ിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് വി എസ് പറഞ്ഞു.
സര്‍ക്കാരിന്റെത്് ഐടി എന്നാല്‍ ഇന്റര്‍നാഷണല്‍ തട്ടിപ്പാണ്. ഉമ്മന്‍ ചാണ്ടിയുടെ ഉഡായിപ്പ് രാഷ്ട്രീയത്തിന്റെ ആകെത്തുകയാണെന്നും വിഎസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.












Click it and Unblock the Notifications