മുഖ്യമന്ത്രിയുടെ വാഹനം അപടത്തില്‍പ്പെട്ടു: ഗണ്‍മാന് പരിക്ക്
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാഹനം അപകടത്തില്‍പ്പെട്ടു ഗണ്‍മാന് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ആയിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചുണ്ടിന് നേരിയ പരിക്കേറ്റിട്ടുണ്ട്.
ഏറ്റുമാനൂരിലെ സമീപം കാണാക്കാരിയില്‍ മുഖ്യമന്ത്രിയുടെ കാര്‍ റോഡില്‍ നിന്ന് തെന്നി കോണ്‍ക്രീറ്റ്് സ്ലാബില്‍ ഇടിച്ചു കയറുകയായിരുന്നു. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സൈഡ് ചില്ല് തകര്‍ന്നു വീണാണ് ഗണ്‍മാന്‍ അശോകന് പരിക്കേറ്റത്.

അങ്കമാലിയില്‍ നിന്ന് കോട്ടയത്ത് പോകുകയായിരുന്നു മുഖ്യമന്ത്രി. ഉറക്കത്തിലായതിനാല്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എസ്‌കോട്ട് വാഹനത്തില്‍ മുഖ്യമന്ത്രിയെ നാട്ടകം ഗസ്റ്റ് ഹൗസില്‍ എത്തിക്കുകയും മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോകടര്‍മാരെത്തി പരിശോധിക്കുകയും ചെയ്തു.
പരിശോധനയ്ക്ക് ശേഷം മുഖ്യമന്ത്രി കോട്ടയം പുതുപ്പള്ളിയിലെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഇന്നത്തെ ഔഗോദിക പരിപാടിയിവല്‍ മാറ്റം വരുത്തിട്ടില്ലെന്ന് അറിയിച്ചു.












Click it and Unblock the Notifications