അമ്മയുടെ മൃതദേഹത്തിന് അരികിൽ മക്കൾ തമ്മിൽ തല്ലി!!! മകൻ മരുമകനെ കുത്തിക്കൊന്നു !!
തൃശൂര്‍ കൊടകരയിലാണ് സംഭവം. ചേമ്പോട്ട് വീട്ടില്‍ രാജന്‍(49)ആണ് മരിച്ചത്.
തൃശൂര്‍: അമ്മ മരിച്ച് കിടക്കുമ്പോള്‍ മക്കള്‍ തമ്മില്‍തല്ലി. യുവാവിന്റെ കുത്തേറ്റ് സഹോദരി ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ കൊടകരയിലാണ് സംഭവം. ചേമ്പോട്ട് വീട്ടില്‍ രാജന്‍(49)ആണ് മരിച്ചത്. ഇയാളുടെ ഭാര്യയുടെ സഹോദരന്‍ ഗോപാലകൃഷ്ണനാണ് കുത്തിയത്. ബുധനാഴ്ചയാണ് സംഭവം നടന്നത്.

ഭാര്യ സുജാതയുടെ അമ്മ അമ്മിണി മരിച്ചതിനെ തുടര്‍ന്നാണ് രാജന്‍ കുടുംബമായി തേശ്ശേരിയില്‍ എത്തിയത്. സുജാതയുടെ മറ്റ് സഹോദരങ്ങളും ഇവിടെ ഉണ്ടായിരുന്നു.

മൃതദേഹത്തിന്റെ അരികില്‍ ഇരുന്ന ഗോപാലകൃഷ്ണന്‍ സഹോദരിമാരേയും കുടുംബത്തേയും കുറിച്ച് മോശമായി സംസാരിച്ചു. ഇത് കേട്ട് ഇയാളെ അവിടെ നിന്ന് മാറ്റാന്‍ എത്തിയതായിരുന്നു രാജന്‍.

ഗോപാലകൃഷ്ണനെ മൃതദേഹത്തിന്റെ അടുത്ത് നിന്ന് രാജൻ മാറ്റാന്‍ ശ്രമിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ ഗോപാലകൃഷ്ണന്‍ രാജനെ ചവിട്ടി വീഴ്ത്തി.

വീണ് കിടക്കുന്ന രാജനെ ഗോപാലകൃഷ്ണന്‍ വാരാന്തയില്‍ ഇരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു. നെഞ്ചിലാണ് കുത്തേറ്റത്. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് കിടന്ന രാജനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

കൊടകര പോലീസ് സ്ഥലത്തെത്തി ഗോപാലകൃഷ്ണനെ പിടികൂടി. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനാണ് ഇയാള്‍. ചുമട്ടുതൊഴിലാളി ആയിരുന്നു കൊല്ലപ്പെട്ട രാജന്‍.












Click it and Unblock the Notifications