കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണകിറ്റ് വിവാദം; 'ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത്'; സംഭവിച്ചത് എന്തെന്ന് സപ്ലൈകോ എംഡി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന ഓണകിറ്റില്‍ തട്ടിപ്പ് നടന്നുവെന്ന വിജിലന്‍സ് കണ്ടെത്തലില്‍ പ്രതികരിച്ച് സപ്ലൈകോ എംഡി അഷ്‌കര്‍ അലി പാഷ. 500 രൂപയില്‍ താഴെയുള്ള 11 ഐറ്റങ്ങള്‍ എന്ന് മാത്രമാണ് സര്‍ക്കാര്‍ തങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറഞ്ഞിട്ടുള്ളത്. അതിന്റെ അളവിനെ കുറിച്ചോ വിലയെക്കുറിച്ചും യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് സപ്ലൈകോ എംഡി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തെറ്റിദ്ധാരണ പ്രചരിപ്പിച്ച് സപ്ലൈകോ ജീവനക്കാരുടേയും ഉദ്യോഗസ്ഥരുടേയും മനോവീര്യം കുറക്കാനാണ് പലരുടേയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കിറ്റിന് ഗുണനിലവാരമില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. 88 ലക്ഷം കിറ്റുകളാണ് മൂന്നാഴ്ച്ചത്തെ ചെറിയ സമയം കൊണ്ട് തയ്യാറാക്കിയത്. ശര്‍ക്കരയിലാണ് തൂക്കകുറവ് കണ്ടെത്തിയത്. ബാഷ്പീകരണം കൊണ്ട് അങ്ങനെ സംഭവിക്കും. കിറ്റില്‍ നിന്നും ശര്‍ക്കര ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും എംഡി പ്രതികരിച്ചു.

supplyco

ഓണകിറ്റില്‍ ഉല്‍പ്പന്നങ്ങള്‍ കുറവുണ്ടെന്ന വിജിലന്‍സ് കണ്ടെത്തല്‍ പരിശോധിക്കുമെന്ന് മന്ത്രി തിലോത്തമന്‍ പ്രതികരിച്ചിരുന്നു. തൂക്കത്തില്‍ കുറവ് വന്ന പാക്കറ്റുകള്‍ റീ പാക്ക് ചെയ്ത് വീണ്ടും വിതരണം ചെയ്യുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് കിറ്റിന്റെ ഗുണനിലവാരവും തൂക്കവും ഉറപ്പ് വരുത്തുന്നതില്‍ വീഴ്ച്ച വന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. പല കിറ്റുകളും 400 മുതല്‍ 490 വരെയുള്ള വസ്തുക്കള്‍ മാത്രമാണുള്ളതെന്നും വിജിലന്‍സ് കണ്ടെത്തലില്‍ വ്യക്തമാക്കുന്നു.

പാക്കറ്റില്‍ അതിന്റെ നിര്‍മ്മാണ തിയ്യതിയോ പാക്കിംഗ് തിയ്യതിയോ വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. പല ഭക്ഷ്യ കിറ്റുകളിലും ചില സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. ശര്‍ക്കരുടെ അളവില്‍ 50 മുതല്‍ 100 ഗ്രാം വരെ തൂക്കത്തില്‍ കുറവുണ്ടായി തുടങ്ങിയ കാര്യങ്ങലും വിജിലന്‍സ് കണ്ടെത്തലില്‍ പറയുന്നു.

പഞ്ചസാരയും വെളിച്ചെണ്ണയും അടക്കം പായസകൂട്ടുകളും അടക്കം 500 രൂപയുടെ 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് സര്‍ക്കാര്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ക്രമക്കേട് നടന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

'കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം', പിണറായി സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ!'കേന്ദ്ര സർക്കാരിനെ എതിർക്കുന്നത് കാണുമ്പോൾ സഹതാപം മാത്രം', പിണറായി സർക്കാരിനെതിരെ ശോഭാ സുരേന്ദ്രൻ!

'51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല''51? 101? അതോ ഒറ്റ കുത്തിന് തീർത്തോ?..ആർക്കുമറിയില്ല...ചാനൽ ജഡജിമാർക്ക് ആരോടും ഒന്നും ചോദിക്കാനില്ല'

പീഡിപ്പിക്കുമ്പോൾ അമ്മ വാ പൊത്തിപ്പിടിച്ചു..! കരച്ചിൽ പുറത്തുകേട്ടില്ല; കണ്ണൂർ പീഡനത്തിൽ പെൺകുട്ടികൾപീഡിപ്പിക്കുമ്പോൾ അമ്മ വാ പൊത്തിപ്പിടിച്ചു..! കരച്ചിൽ പുറത്തുകേട്ടില്ല; കണ്ണൂർ പീഡനത്തിൽ പെൺകുട്ടികൾ

English summary
Onam 2020 Kit Controversy: Supplyco Managing director Ashkar Ali Pasha Responded
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X