കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകൂടാനാവുന്നത് പത്ത് പേര്‍ക്ക് മാത്രം... പ്രവാസ ലോകത്ത് ഓണാഘോഷം പുതു ഫോര്‍മാറ്റിലേക്ക്!!

Google Oneindia Malayalam News

ദോഹ: ഓണം പടിവാതില്‍ക്കെത്തിയതോടെ നെട്ടോട്ടത്തിലാണ് പ്രവാസികള്‍. സത്യം പറഞ്ഞാല്‍ ഉത്രാട പാച്ചിലിന് മുമ്പുള്ള ഓട്ടം. എന്നാല്‍ അതിന് മുമ്പ് ഇത്തവണ ഓണത്തിന് മാറ്റങ്ങളാണ് പ്രവാസികള്‍ ഒരുക്കുന്നത്. കോവിഡ് കാലമായതിനാല്‍ പരിമിതമായ ഓണവും ആഘോഷങ്ങളുമാണ് ഇത്തവണ പ്രവാസികള്‍ക്ക് മുന്നിലുള്ളത്. പഴയത് പോലെ ഉത്രാട രാത്രിയില്‍ സുഹൃദ് കുടുംബങ്ങള്‍ ഒന്നിച്ച് ചേര്‍ന്നുള്ള സദ്യയുണ്ടാക്കലും ഓണാഘോഷവും ഒന്നും ഉണ്ടാവില്ല. അകം വേദികളില്‍ പരമാവധി പത്ത് പേര്‍ മാത്രമേ ഒത്തുകൂടാവു എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

1

സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ച് തന്നെയാണ് ഇത്തവണത്തെ ഓണാഘോഷമെന്ന് തൃശൂര്‍ സ്വദേശി മനോജ് കുമാര്‍ പറയുന്നു. അഞ്ചും ആറും കുടുംബങ്ങള്‍ ചേര്‍ന്ന് ആഘോഷിച്ചിരുന്ന ഓണമാണ് ഒന്നോ രണ്ടോ കുടുംബങ്ങളുടെ ഒത്തുചേരലായി പരിമിതപ്പെടുന്നത്. പുറത്ത് റെസ്റ്റോറന്റുകളിലോ അല്ലെങ്കില്‍ മലയാളി കൂട്ടായ്മകള്‍ക്കൊപ്പമോ ഇരുന്നാണ് സാധാരണ സദ്യവട്ടങ്ങള്‍ ഒരുക്കാറുള്ളത്. ഇത്തവണ ഫ്‌ളാറ്റിനുള്ളിലോ വില്ലകളിലോ മാത്രമായി ആഘോഷങ്ങള്‍ ഒതുങ്ങും. ഓണ്‍ലൈന്‍ വേദികളില്‍ ആഘോഷം നടക്കുന്നുണ്ട്.

അതേസമയം പൂക്കളം കൊണ്ട് ഇത്തവണ മലയാളിയുടെ മനംനിറയും. 15 ടണ്‍ പൂക്കള്‍ ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തും. മുല്ലപ്പൂ, ചെണ്ടുമല്ലി, അരളി, റോസ്, ലില്ലി, ജമന്തി, ചെത്തിപ്പൂ, വാടാമലി തുടങ്ങിയ വ്യത്യസ്ത നിറത്തിലുള്ള പൂക്കള്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തിച്ചു. ഇവിടെ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി വന്ദേഭാരത്, ചാര്‍ട്ടേഡ് വിമാനങ്ങളിലായാണ് യുഎഇയില്‍ കൊണ്ടുവരുന്നത്. വിമാന സര്‍വീസുകളുടെ എണ്ണം കുറഞ്ഞത് പ്രശ്‌നമാണെങ്കിലും ലഭ്യമാകുന്ന വിമാനങ്ങളിലെല്ലാം പൂക്കള്‍ എത്തിക്കുന്നുണ്ട്.

Recommended Video

cmsvideo
First Marine Ambulance Boat In Kerala Inauguration | Oneindia Malayalam

അതേസമയം ബാച്ചിലര്‍ അക്കമേഡഷേനുകളിലും ഇത്തവണ ഓണാഘോഷം കാര്യമായി ഉണ്ടാകില്ല. കോവിഡ് പ്രതിസന്ധികള്‍ക്ക് മുന്നോട്ട് പോകുന്നത് കൊണ്ട് ഓണാഘോഷമില്ലെന്ന് കോട്ടയം സ്വദേശി ഗോപാല്‍ പറയുന്നു. ഓണം തിങ്കളാഴ്ച്ചയായതിനാല്‍ നാളെ തന്നെ ഓണസദ്യ കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്ക കുടുംബങ്ങളും. തിങ്കളാഴ്ച്ച അവധിയെടുത്ത് വീട്ടില്‍ കുടുംബത്തിനൊപ്പം ഓണം ആഘോഷിക്കുന്നവരും ധാരാളമുണ്ട്. ഇതൊന്നുമില്ലാതെ ഹോട്ടലുകള്‍ വഴി ഓര്‍ഡര്‍ നല്‍കിയരും ഒരുപാടുണ്ട് പ്രവാസ ലോകത്ത്.

English summary
onam 2020: pravasi malayali's will not break covid restriction while celebrating onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X