കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ ഓണം അരങ്ങുതകര്‍ക്കും... പ്രവാസ ലോകം ഒരുങ്ങി, സജീവമായി ഓണ വിപണി!!

Google Oneindia Malayalam News

ദുബായ്: കോവിഡാണെങ്കില്‍ ഇത്തവണ ഓണം തകര്‍പ്പനാക്കാന്‍ പ്രവാസി മലയാളികള്‍ ഒരുങ്ങി. പഴമയുടെ ഗാംഭീര്യവും ഓര്‍മകളും ആവശ്യത്തിനുണ്ട്. കോവിഡ് കടമ്പുകള്‍ മൂലം അരങ്ങുകളില്‍ ഇത്തവണ ആഘോഷം ഉണ്ടാവില്ല. അതുകൊണ്ട് അകത്തളങ്ങളില്‍ ഓണം കെങ്കേമമാക്കാനാണ് പ്രവാസികള്‍ ഒരുങ്ങുന്നത്. ഇവരുടെ ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളുന്നതാണ്. അതുകൊണ്ട് ആഘോഷത്തിന്റെ വേദികള്‍ കൈവിട്ടുപോകില്ലെന്ന പ്രതീക്ഷയുണ്ട്.

1

ഏറ്റവും പ്രതീക്ഷ നല്‍കുന്നത് ഓണത്തെ വരവേല്‍ക്കാന്‍ വിപണി സജ്ജമായി എന്നതാണ്. അച്ചാറുകള്‍, കൊണ്ടാട്ടം, പപ്പടം, എന്നിവ വില്‍പ്പന ഓഫറുകളുമായി എത്തി. ഇവയുടെ കച്ചവടവും മികച്ച രീതിയില്‍ നടക്കുന്നുണ്ട്. പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകല്‍ അച്ചാറുകള്‍ക്ക് പ്രത്യേക മേഖല തന്നെയുണ്ട്. നോണ്‍ ആയും വെജിറ്റേറിയനായും അച്ചാറുകള്‍ ഉണ്ട്. ഗുരുവായൂര്‍ പപ്പടവും, മുളക് പപ്പടവും പഞ്ചാബി പപ്പടവും പ്രത്യേകമായി തന്നെ വിപണിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ാെണ്ടാട്ടത്തില്‍ പുതിയ ഇനങ്ങള്‍ ഉണ്ട്.

Recommended Video

cmsvideo
EP jayarajan's grand son's maveli video viral | Oneindia Malayalam

ഇത്തവണയും സദ്യയും കെങ്കേമമാകും. 800 ടണ്ണിലധികം പച്ചക്കറി കേരളത്തില്‍ നിന്ന് ലുലു ഗ്രൂപ്പ് എത്തിക്കുന്നുണ്ട്. പച്ചക്കറി എത്തുന്നത് 14 ചാര്‍ട്ടേര്‍ഡ് വിമാനങ്ങളിലായിട്ടാണ്. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറി, വാഴയില, പൂക്കള്‍ എന്നിവ എത്തിക്കുന്നത്. ഇതെല്ലാം അടുത്ത ദിവസത്തോടെ തന്നെ വിപണി കീഴടക്കും. നാട്ടിലെ പച്ചക്കറികളാണ് ഒമാനില്‍ ഉള്ളതിനേക്കാള്‍ മലയാളികള്‍ക്ക് പ്രിയങ്കരം. സദ്യവും പായസവും എല്ലാം മുന്‍കൂട്ടി ബൂക്ക് ചെയ്യാനുള്ള സൗകര്യം ലുലുവിലുണ്ട്. ഒന്ന് ക്ലിക്ക് ചെയ്താല്‍ വീട്ടിലെത്തും.

അതേസമയം ഓണക്കോടികളും തള്ളിക്കയറ്റത്തില്‍ മുന്നിലാണ്. ഗ്രോസറി കിറ്റും പച്ചക്കറി കിറ്റും വരെ വിപണിയിലെത്തി. റെഡി ടു കുക്ക് കിറ്റുകളും ഉണ്ട്. ഇത്തവണത്തെ ഓണം സദ്യം ഉണ്ടാക്കാന്‍ അറിയുന്നവര്‍ക്കുള്ള അവസരം കൂടിയാണ്. സദ്യവട്ടങ്ങള്‍ സമൂഹ മാധ്യമങ്ങളിലിട്ട് പ്രിയപ്പെട്ടവരെ ഞെട്ടിക്കാനും പ്രവാസ ലോകം ഒരുങ്ങുന്നുണ്ട്. ഓണം ഗള്‍ഫില്‍ പ്രവൃത്തി ദിനമായതിനാല്‍ എല്ലാവരും അവധി എടുത്തിരിക്കുകയാണ്. പൊതുപരിപാടികള്‍ നടത്താനാവാത്ത സാഹചര്യത്തില്‍ പാചകത്തിലേക്ക് മത്സരം പോകാനാണ് പ്രാവാസ ലോകം തയ്യാറെടുക്കുന്നത്.

English summary
onam 2020: pravasi malayaloi set to celebrate onam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X