കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഓണസദ്യ ഇത്തവണ വെറൈറ്റിയാവും.... ചെലവ് കുറിച്ച് രുചി കൂട്ടാന്‍ പുരുഷ കേസരികള്‍!!

Google Oneindia Malayalam News

ദുബായ്: പ്രവാസ പൊന്നോണത്തിന് ഇത്തവണ പകിട്ട് കുറയും. പക്ഷേ ഓണസദ്യ കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് യുവാക്കള്‍. മനസ്സുണ്ടെങ്കില്‍ കോവിഡ് കാലത്ത് ചെലവ് കുറച്ചുള്ള സദ്യ ഒരുക്കാനുള്ള ശ്രമത്തിലാണ് ബാച്ചലേഴ്‌സ്. ബാക്കിയുള്ള താമസക്കാരും ഒട്ടും മോശമല്ല. ഇത്തവണ ഓണത്തിന് ആര്‍ഭാടമുണ്ടാവില്ലെന്ന് ഗള്‍ഫ് മേഖലയിലെ മലയാളികള്‍ ഉറപ്പിച്ച മട്ടാണ്. പച്ചക്കറി അടക്കമുള്ള സാധനങ്ങളുടെ വില വളരെ കൂടുതലാണ്.

1

വിലക്കയറ്റം കാരണം സാധനം വാങ്ങാതിരിക്കാന്‍ ആവില്ലെങ്കിലും പുതിയ വഴികള്‍ തേടുകയാണ് പ്രവാസ ലോകം. ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ അടക്കം ഓണത്തിന് ഓഫറുകളുണ്ട്. ഇത് മുതലെടുത്താണ് പലരും കീശ കാലിയാവാതെ രക്ഷപ്പെടുന്നത്. അതേസമയം പച്ചക്കറി കിറ്റുകളും പലവ്യഞ്ജന കിറ്റുകളും സുലഭമാണ്. സാമ്പാറിലും അവിയലിലും പച്ചക്കറികള്‍ ധാരാളം ആവശ്യമാണ്. എന്നാല്‍ എല്ലാം വിലക്കൂടിയതാണ്. ഇത്തവണ പക്ഷേ വില കൂടിയ പച്ചക്കറികള്‍ ഒഴിവാക്കി വില കുറഞ്ഞവയാണ് പലരും ഉള്‍പ്പെടുത്തുന്നത്.

്അതേസമയം കറികളില്‍ മാറ്റം വന്നാലും രുചിയൊന്നും കുറയില്ലെന്ന് പ്രവാസികള്‍ പറയുന്നു. ചില രസികന്‍ മാറ്റങ്ങള്‍ രുചിയില്‍ വരികയും ചെയ്യും. പാചകത്തിന് വെളിച്ചെണ്ണ മാറ്റി ചെലവ് കുറയ്ക്കുന്നവരും ധാരാളമുണ്ട്. മറ്റ് എണ്ണകളൊക്കെ ലാഭത്തില്‍ വാങ്ങാം. പക്ഷേ മലയാളികള്‍ക്ക് ചെറിയ പ്രശ്‌നങ്ങള്‍ എണ്ണയുടെ കാര്യത്തിലുണ്ട്. വെളിച്ചെണ്ണയില്ലാതെ മലയാളിക്ക് വിഭങ്ങളൊന്നും ഇല്ല എന്നതാണ് വാസ്തവം. അതുകൊണ്ട് വില കൂടിയാലും വെളിച്ചെണ്ണയെ വിട്ടുപിടിക്കാത്തവരുമുണ്ട്.

യുഎഇയില്‍ ഇത്തവണ ചീര സുലഭായി കിട്ടുന്നുണ്ട്. അതേസമയം വിലയും വളരെ കുറവാണ്. എല്ലാ മാസവും സുലഭമായി ചീര ലഭിക്കാറുണ്ട്. എളുപ്പം തയ്യാറാക്കാന്‍ സാധിക്കുന്നതും, അതേ പോലെ രുചിയില്‍ മുന്‍പന്തിയിലുമാണ് ചീര അവിയല്‍. ചീരത്തോരനും പ്രിയം ഏറെയാണ്. ചീര അവിയലില്‍ ചക്കക്കുരു ഉപയോഗിക്കുന്നവരും നിരവധിയാണ്. ഇത്തവണ ഗള്‍ഫില്‍ ചീര അവിയല്‍ എല്ലാവരെയും ഫേവറിറ്റാവുമെന്നാണ് പ്രതീക്ഷ. അതേസമയം പുരുഷ കേസരികളുടെ പാചകവും ഇത്തവണ പലയിടത്തുമുണ്ട്.

English summary
onam 2020: pravasi onam may not be expensive this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X