കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണസദ്യ ഗംഭീരമാക്കാന്‍ യുഎഇ റെസ്‌റ്റോറന്റുകള്‍, മലയാളികള്‍ക്ക് ഒറ്റ ക്ലിക്കില്‍ വീട്ടില്‍ സദ്യയെത്തും

Google Oneindia Malayalam News

അബുദാബി: പ്രവാസി മലയാളികളുടെ ഓണം കെങ്കേമമാക്കാന്‍ മത്സരിക്കുകയാണ് യുഎഇയിലെ റെസ്‌റ്റോറന്റുകള്‍. ഒന്നിനും ഒരു കുറവും വരാതെ നോക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ട്. അതേസമയം മലയാളികളെ റെസ്‌റ്റോറന്റ് സദ്യയിലേക്ക് ആകര്‍ഷിക്കാന്‍ വിഭവങ്ങള്‍ വലിയ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ വിലയോ കഴിഞ്ഞ തവണത്തേക്കാള്‍ കുറവും. നിരവധി ചോയ്‌സുള്ളത് കൊണ്ട് ഓണസദ്യക്കായി വലിയൊരു മത്സരം തന്നെ യുഎഇയിലുണ്ട്.

1

ഇത്തവണ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സദ്യ പാര്‍സലായി നല്‍കുന്നത്. മിക്ക ഹോട്ടലുകളിലും ഇത്തവണ പാഴ്‌സല്‍ സര്‍വീസ് മാത്രമാണ് ഉള്ളത്. വളരെ കുറച്ച് ഹോട്ടലുകളില്‍ മാത്രം അകലം പാലിച്ച് ഇരുന്ന് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യുഎഇയിലെ ചില ഹോട്ടലുകളില്‍ ഇന്നലെ മുതല്‍ തന്നെ ഓണസദ്യ വിളമ്പി തുടങ്ങി. ഇത് തിരുവോണം ദിനം വരെ തുടരും. ഓണം പ്രവര്‍ത്തി ദിനത്തിലായത് കൊണ്ട് പാര്‍സല്‍ സദ്യക്ക് നിരവധി ഓര്‍ഡറുകളാണ് കിട്ടിയതെന്ന് ഹോട്ടല്‍ ഉടമകളും പറയുന്നു.

ജോലിക്കാരായ ദമ്പതികളും തനിച്ച് താമസിക്കുന്നവരുമാണ് പാര്‍സല്‍ സദ്യയെ പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ എല്ലാ വിഭവങ്ങളും വീട്ടില്‍ ഉണ്ടാക്കാന്‍ സാധിക്കാത്തവര്‍ നിരവധിയുണ്ട്. ഇവര്‍ പാര്‍സല്‍ സദ്യം ആശ്രയിക്കുന്നുണ്ട്. അതേസമയം പായസങ്ങളുടെ നീണ്ട നിര തന്നെയുണ്ട്. ഇരുപത് മുതല്‍ മുപ്പത് വരെ വിഭവങ്ങള്‍ സദ്യത്തില്‍ നിരത്തുന്നുണ്ട്. ഇതോടൊപ്പം രണ്ട് മൂന്ന് തരം പായസങ്ങളും. കഴിക്കാനുള്ള ഇല അടക്കം സദ്യ ഒറ്റ ക്ലിക്കില്‍ വീട്ടിലെത്തും.

വിഭവങ്ങളുടെ എണ്ണമനുസരിച്ചാണ് വില. 25 മുതല്‍ 50 ദിര്‍ഹം വരെയാണ് സദ്യയുടെ വില. ഇത് ഇന്ത്യയില്‍ ആയിരം രൂപയോളം വരും. വിവിധ തരം പായസങ്ങള്‍ക്ക് കിലോയ്ക്ക് 20 ദിര്‍ഹം മുതലാണ് വില ഈടാക്കുന്നത്. മലയാളി കൂട്ടായ്മകളില്‍ ഓണം മികവുറ്റതാക്കാനും സദ്യ കെങ്കേമമാക്കാനും മത്സരമാണ്. പല വീടുകളിലായി പല വിഭവങ്ങള്‍ തയ്യാറാക്കി ഇവര്‍ ഒരു വീട്ടില്‍ ഒത്തുകൂടി. അവിടെ വെച്ച് പഴവും ഇലയും അടക്കം ഒരുക്കിയാണ് സദ്യ ഇവര്‍ കഴിച്ചത്. ദുബായ് മലങ്കര കത്തോലിക്കാ സമൂഹത്തില്‍ സെന്റ ്ജൂഡ് പ്രാര്‍ത്ഥനാ കൂട്ടായ്മയാണ് ഓണസദ്യ ഒരുക്കിയത്.

English summary
onam 2020: restaurants compete each other to make onam sadhya best in market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X