കുടവയറുണ്ടോ? എങ്കിൽ ഓണക്കാലം പൊളിക്കാം; ദിവസവും 4500 വരെ വേതനം!
തിരൂർ: എല്ലാവരും ഓണത്തിന്റെ ആവേശത്തിലാണ്. ഇനി ദിവസങ്ങൾ മാത്രമാണ് ഓണമെത്താൻ ബാക്കിയുള്ളത്. എല്ലാവരും മഹാബലിയെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ്. ഓണാഘോഷങ്ങൾ തകർക്കുകയാണ്. കുടവയർ ഉള്ള ആളുകൾക്കാണ് ഇപ്പോൾ ഡിമാന്റ് മാവേലിയുടെ വേഷം കെട്ടാൻ കുടവയർ ഉള്ളവർ തന്നെ വേണമല്ലോ. കുടവയർ ഉണ്ടെങ്കിൽ ദിവസവും 3000 മുതൽ 4500 വരെ രൂപ വരുമാനമായി ലഭിക്കും. കുടവയർ മാത്രമാണ് യോഗ്യത.
മാവേലിയുടെ വേഷം ഇട്ട് അനുഗ്രഹം നൽകണം, ഇതാണ് ജോലി. സെൽഫിക്ക് പോസ് ചെയ്യുകയും വേണം. ഒരു ദിവസം നല്ല കൂലിയും ലഭിക്കും. ഓണം അടുത്തതോടെ വിവപണിയിലേക്ക് ആളുകളെ ആകർഷിക്കാൻ വേണ്ടി വ്യാപാര സ്ഥാപനങ്ങളാണ് മാവേലിയുടെ വേഷം കെട്ടാൻ വൻകതുക നൽകി ആളുകളെ എടുക്കുന്നത്.

സ്ഥിര നിയമനം അല്ല , ഓണം കഴിയുന്ന വരെ മാത്രമാണ് അവസരം. വേഷവിധാനം ഇല്ലാതെ ആണ് വരുന്നതെങ്കിൽ ദിവസവും 3000 രൂപയാണ് നൽകി വരുന്നത്. വേഷം കമ്പനി നൽകും. മാവേലിയുടെ കിരീടവും വേഷവും പിരിച്ചുവെച്ച മീശയും കാതിൽ വലിയ കമ്മലും കയ്യിൽ വെയ്ക്കാൻ ഓലക്കുടയുമൊക്കെ ലഭിക്കും . ഇനി ഇതൊക്കെ ഉണ്ടെങ്കിൽ 4500 രുപ വരെ ലഭിക്കും.
സ്ഥാപനങ്ങൾക്ക് മുന്നിൽ വരുന്നവർക്ക് അനുഗ്രം മാത്രം കൊടുത്താൽ പോര, സെൽഫിക്കും പോസ് ചെയ്യണമെന്നാണ് മാവേലി വേഷം അണിയുന്ന എം എം പുറത്തൂർ പറയുന്നത്. മനോരമയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ പത്ത് വർഷമായി മാവേലിയുടെ വേഷം അദ്ദേഹം അണിയുന്നു.
എല്ലാവരും മാവേലിക്കൊപ്പം നിന്ന് സെൽഫ് എടുത്ത് സന്തോഷത്തോടെയാണ് മടങ്ങുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഇത്തവണ കോഴിക്കോട് ഉള്ള സ്ഥാപനത്തിന് വേണ്ടിയാണ് അദ്ദേഹം മാവേലി വേഷം ഇടുന്നത്.
മാവേലി വേഷക്കാർക്ക് ഇപ്പോൾ വൻ ഡിമാന്റാണ്. സ്ഥാപനങ്ങളും സംഘടനകളുമൊക്കെ മാവേലി വേഷം കെട്ടാൻ ആളെ തിരഞ്ഞ് നടക്കുകയാണ്. നല്ല കുടവയർ ഉള്ളവരെയാണ് അന്വേഷിക്കുന്നത്. മാവേലി വേഷം കെട്ടാൻ വിദേശത്തേക്ക് പോയവരും ഉണ്ട്. 10-15 ദിവസം കൊണ്ട് പരമാവധി പരിപാടികളിൽ പങ്കെടുത്ത് വരുമാനം ഉണ്ടാക്കി തിരിച്ചുവരും.












Click it and Unblock the Notifications