Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ മന്ത്രിമാരെത്തി; ഓണക്കോടിയും നൽകി

തിരുവനന്തപുരം: സർക്കാറിന്റെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ ​ഗവർണർ ആരീഫ് മുഹമ്മദ് ഖാന് ക്ഷണം. മന്ത്രിമാരായ വി ശിവൻ കുട്ടിയും മുഹമ്മദി റിയാസുമാണ് ​ഗവർണറെ രാജ്ഭവനിൽ എത്തി ക്ഷണിച്ചത്.

ഗവർണർക്ക് ഓണക്കോടിയും സമ്മാനിച്ചു. കസവ് മുണ്ടും ഷർട്ടും അടങ്ങുന്ന ഓണക്കോടിയാണ് മന്ത്രിമാർ ​ഗവർണർക്ക് സമ്മാനിച്ചത്. അടുത്ത ദിവസം ഡൽഹിക്കു തിരിക്കുന്ന ഗവർണർ ഓണത്തിനു മുമ്പ് കേരളത്തിൽ മടങ്ങിയെത്തും.

Onam3111

PC: Facebook

അതേസമയം, കഴിഞ്ഞവർഷം ഓണാഘോഷത്തിന് ​ഗവർണറെ സർക്കാർ ക്ഷണിച്ചിരുന്നില്ല. ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. സർക്കാരിന്റെ ക്ഷണം ലഭിക്കാത്തത് കൊണ്ട് കഴിഞ്ഞ തവണ അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലായിരുന്നു ഗവർണർ ഓണം ആഘോഷിച്ചത്. ഇതും വലിയ വാർത്തയായിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈത്തറിയിൽ നെയ്തെടുക്കുന്ന കുർത്തയാണ് ഔദ്യോ​ഗികമായി കേരളം നൽകുന്ന ഓണക്കോടി. കണ്ണൂരിലെ ലോകനാഥ് സഹകരണ നെയ്ത്തു സംഘം ആണ് വസ്ത്രത്തിനായുള്ള തുണി തയ്യാറാക്കുന്നത്.

സംഘത്തിലെ കെ. ബിന്ദു എന്ന നെയ്ത്ത് തൊഴിലാളിയാണ് കുർത്തയ്ക്കുള്ള തുണി നെയ്തെടുക്കുന്നത്. ഇളം പച്ച, വെള്ള, റോസ്, ചന്ദന നിറം എന്നിവയോടൊപ്പം ഇളം തളിരിലയുടെ നിറം കൂടി ചേരുന്ന കുത്തനെ വരയോട് കൂടിയതാണ് കുർത്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+