ഓണപരിപാടി നടത്തിക്കോ.. സമ്മാനമായി മദ്യം വേണ്ട, അകത്താകും..! എക്സൈസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: അത്തം പിറന്നതോടെ ഗ്രാമ-നഗര വ്യത്യാസമില്ലാതെ നാട് ഓണാഘോഷങ്ങളില്‍ മുഴുകിയിരിക്കുകയാണ്. സ്കൂളുകളും കോളേജുകളും ഓണാവധിയിലേക്ക് കടക്കുന്നതിന് മുമ്പ് ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. നാട്ടിന്‍പുറത്തെ ആഘോഷം ക്ലബുകളുടെ നേതൃത്വത്തിലാണ്. പൂക്കള മത്സരം തന്നെയായിരിക്കും എല്ലാ നാട്ടിലെ ഓണപരിപാടിയിലെ ഹൈലൈറ്റ്.
ഇതോടൊപ്പം ഉറിയടി, വടംവലി, നീന്തല്‍ മത്സരം, തലയിണ തല്ല്, കസേര കളി പോലുള്ള മത്സരങ്ങളും ഉണ്ടാകും. മുന്‍കാലങ്ങളില്‍ വസ്ത്രങ്ങളും ട്രോഫികളും ആയിരുന്നു ഈ മത്സരങ്ങള്‍ക്കുള്ള സമ്മാനമായി നല്കിയിരുന്നതെങ്കില് അടുത്തിടെയായി സമ്മാനങ്ങളില്‍ വെറൈറ്റി പിടിക്കുന്നവരുണ്ട്. വലിയ നേന്ത്രക്കുല, 50 കിലോ അരി, ആട് എന്നിവയൊക്കെ ഓണാഘോഷ പരിപാടിക്ക് സമ്മാനമായി നല്‍കാറുണ്ട്.

എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് സോഷ്യല്‍ മീഡിയയില്‍ തിരുവോണ ബംബര്‍ നറുക്കെടുപ്പ് എന്ന പേരില്‍ പ്രചരിച്ച ഒരു റസീത് വൈറലായത്. ഇതില്‍ സമ്മാനമായി മദ്യങ്ങളാണ് നല്‍കിയിരിക്കുന്നത് എന്നതാണ് റസീത് വൈറലാകാന്‍ കാരണം. 27-ാം തിയതി നറുക്കെടുക്കുന്ന ഈ ബംബറിന്റെ ഒന്നാം സമ്മാം ഫുള്‍ ബോട്ടില്‍ ബക്കാടി ഗുവയാണ്. രണ്ടാം സമ്മാനം ജോണാര്ക്ക് ഒരു ലിറ്റര്‍. മൂന്നാം സമ്മാനം കിംഗ് ഫിഷര്‍ 12 എണ്ണം.
നാലാം സമ്മാനം ബ്രോക്കോഡ് മൂന്നെണ്ണം. അഞ്ചാം സമ്മാനം ജവാന് ഒരു ലിറ്റര്‍. പ്രോത്സാഹന സമ്മാനം അഞ്ച് പേര്‍ക്ക് ക്വാര്‍ട്ടര്‍ എന്നിവയായിരുന്നു 20 രൂപ വിലയുള്ള ടിക്കറ്റിന്റെ സമ്മാനഘടന. നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായത്. എന്നാല്‍ ഓണക്കാലത്ത് ക്ലബ്ബുകളോ കലാ സമിതികളോ നടത്തുന്ന മത്സരങ്ങളിലെ വിജയികള്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്നാണ് എക്സൈസ് പറയുന്നത്.
സംഭാവന രസീത് നറുക്കെടുത്ത് വിജയിക്കുന്നവര്‍ക്ക് മദ്യം സമ്മാനമായി നല്‍കുന്നത് നിയമവിരുദ്ധമാണ് എന്ന് എക്സൈസ് ചൂണ്ടിക്കാട്ടി. മദ്യമോ മറ്റു ലഹരി വസ്തുക്കളോ സമ്മാനമായി നല്‍കുന്നത് അബ്കാരി നിയമത്തിലെ 55 (എച്ച്) വകുപ്പ് പ്രകാരം കുറ്റകരമാണെന്നും ആറ് മാസം വരെ തടവോ 25000 രൂപ പിഴയോ രണ്ടും കൂടി ചേര്‍ന്നതോ ആയ ശിക്ഷയാണ് ലഭിക്കുക എന്നും എക്സൈസ് മുന്നറിയിപ്പ് നല്കി.
ഓണക്കാലത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള എക്സൈസിന്റെ സ്പെഷല്‍ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. സെപ്തബര്‍ അഞ്ച് വരെയാണ് ഇത് നീണ്ടുനില്‍ക്കുക. ലൈസന്‍സുള്ള സ്ഥാപനങ്ങളില്‍ ഓണത്തിനോട് അനുബന്ധിച്ച് മദ്യ ഉപയോഗം വര്‍ധിപ്പിക്കാന്‍ പ്രത്യേക ആനുകൂല്യം നല്കി മദ്യവില്‍പ്പന നടത്തുന്നത് പരിശോധിക്കണം എന്നും എക്സൈസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications