Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത്തവണ ആർക്കൊക്കെ ഓണക്കിറ്റ് ലഭിക്കും, എന്തൊക്കെ സാധനങ്ങൾ ഉണ്ടാവും? ; വിശദവിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കിറ്റ് ആർക്ക് നൽകണം എന്ന കാര്യം വ്യക്തമാക്കി മന്ത്രിസഭായോ​ഗം. ഓണക്കിറ്റ് മഞ്ഞ കാർഡിന് മാത്രം നൽകിയാൽ മതിയെന്നാണ് മന്ത്രിസഭായോ​ഗത്തിലെ തീരുമാനം. ഇതിനായി 32 കോടി രൂപ മുൻകൂർ ആയി സപ്ലൈക്കോയ്ക്ക് അനുവദിക്കും.

6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക . 5,87,691 എ എ വൈ കാർഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് 20,000 കിറ്റുകളാണ് നൽകുക. റേഷൻ കടകൾ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുന്നത്. തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ് . തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക.

KIT ONAM

തേയില, ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാർപൊടി, മുളക് പൊടി, മഞ്ഞൾപൊടി , മല്ലിപ്പൊടി, ചെറുപയർ, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റിൽ ഉണ്ടാവുക. അനാഥാലയങ്ങൾക്കും അഗതി മന്ദിരങ്ങൾക്കും ഓണക്കിെറ്റ് നൽകും.

കഴിഞ്ഞ വർഷം 83ലക്ഷത്തിൽ അധികം പേർക്കാണ് കിറ്റ് ലഭിച്ചിരുന്നത്, കഴിഞ്ഞവർഷം തുണിസഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് കിറ്റിൽ ഉണ്ടായിരുന്നത്. 93,83,902 കാർഡുകളാണ് സംസ്ഥാനത്തുള്ളത്.

ഓണത്തിന് മുമ്പ് ശമ്പളം മുഴുവൻ നൽകണം; കെഎസ്ആർടിസിയോട് ഹൈക്കോടതി

ഓണത്തിനു മുമ്പ് ശമ്പളം മുഴുവൻ നൽകണമെന്ന് കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഓണത്തിന് ആരെയും വിശന്നിരിക്കാൻ അനുവദിക്കില്ലെന്നും ജനങ്ങൾക്ക് കെഎസ്ആർടിസി ബസ് ആവശ്യമുള്ളത് കൊണ്ടാണ് ഇപ്പോഴും കെഎസ്ആർടിസി നിലനിൽക്കുന്നത്തെന്നും ശമ്പളത്തിന്‍റെ ആദ്യ ഗഡു നൽകേണ്ടത് കെഎസ്ആർടിസിയാണ് എന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+