Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണത്തിന് യാത്രക്കാർക്ക് എട്ടിന്റെ പണിയുമായി കെഎസ്ആർടിസിയും; നാട്ടിലെത്താൻ ചെലവ് കൂടും..

ചെന്നൈ: ഓണക്കാലം എത്തിയതോടെ സംസ്ഥാനത്തിന് പുറത്തുള്ളവരൊക്കെ നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിലാണ്. കുടുംബസമേതം നാട്ടിലേക്ക് എത്തുക എന്നത് നിസാര കാര്യമല്ല. ഓണക്കാലം എത്തുമ്പോൾ യാത്ര ചെയ്യാനുള്ള ചെലവ് കുത്തനെ കൂടും. സ്വകാര്യ ബസ്സുകൾ വൻതുക ഈടാക്കുമ്പോൾ കെ എസ് ആർ ടി സിയെ ആണ് യാത്രക്കാർ ആശ്രയിക്കാറുള്ളത്. എന്നാൽ‌ ഇത്തവണ യാത്രക്കാർക്ക് പണി കൊടുത്തത് കെ എസ് ആർ ടി സി തന്നെയാണ്.

ഓണത്തിന് നാട്ടിലേക്ക് ഉള്ള ബസ് ടിക്കറ്റ് നിരക്ക് കൂട്ടിയിരിക്കുകയാണ് കെ എസ് ആർ ടി സി. എറണാകുളത്തേക്കുള്ള ​ഗരുഡ ബസ്സിലെ നിരക്ക് 1151 രൂപയായിരുന്നു. എന്നാൽ സെപ്റ്റംബർ‌ 11 മുതൽ ഉത്രാടദിനമായ 14 വരെ 600 രൂപയോളം കൂട്ടി. കെ എസ് ആർ‌ ടി സി നോൺ എ സി സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസിനും നിരക്ക് 300 രൂപ കൂട്ടി. സ്വകാര്യ ബസ്സുകൾ ഓണത്തിന് ഇരട്ടിയിലേറെ രൂപ ഈടാക്കി വലയ്ക്കുന്ന സമയത്താണ് കെ എസ് ആർ ടി സിയും നിരക്ക് കൂട്ടിയത്.

ksrtc

തിരക്ക് ഉള്ള ദിവസങ്ങൾ സ്വകാര്യ ബസ്സുകൾ നിരക്ക് കൂട്ടാറുണ്ട് എന്ന വിമർശനം ഉയരാറുണ്ട്. അതേ രീതിയാണ് എറണാകുളത്തേക്കുള്ള കെ എസ് ആർ ടി സി സർവീസും പിന്തുടരുന്നത് എന്നാണ് യാത്രക്കാർ ആരോപിക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ 1151 രൂപയാണ് നിരക്ക്. എന്നാൽ വെള്ളി, ശനി ദിവസങ്ങളിൽ നിരക്ക് കൂടും.

30 ( വെള്ളി ), സെപ്റ്റംബർ 6 ( വെള്ളി ), സെപ്റ്റംബർ 7 ( ശനി ) തീയതികളിലെ നിരക്ക് 1740 രൂപയാണ്, ഈ നിരക്ക് തന്നെയാണ് സെപ്റ്റംബർ 11 മുതൽ 14 വരെയുള്ള തീയതികളിലും. യാത്രക്കാരെ ലഭിക്കാൻ സാധ്യതയില്ലാത്ത തിരുവോണദിനത്തിൽ നിരക്ക് 1151 തന്നെയാണ്. 14 നുള്ള സർവീസിലെ എല്ലാ ടിക്കറ്റുകളും ഇതിനകം വിറ്റുതീർന്നു. 13 നുള്ള സർവീസിൽ 9 ടിക്കറ്റുകളാണ് ബാക്കിയുള്ളത്. 11 നും 41 ടിക്കറ്റുകൾ ബാക്കിയുണ്ട്.

കിലാമ്പാക്കത്ത് നിന്ന് രാത്രി 8. 30 ന് പുറപ്പെടുന്ന എ സി സീറ്റർ ​ഗരുഡ ബസ് പിറ്റേന്ന് രാവി 8. 55 നാണ് എറണാകുളം സൗത്തിലെത്തുക. പാലക്കാട്. തൃശൂർ, ചാലക്കുടി. അങ്കമാലി, വൈറ്റിസ എന്നിവിടങ്ങളിൽ‌ സ്റ്റോപ്പുണ്ട്. സെപ്റ്റംബർ 12, 13 തീയതികളിലാണ് എറണാകുളത്തേക്ക് സ്പെഷ്യൽ സർവീസ് ഉള്ളത്.

നോൺ എ സി സീറ്റർ സൂപ്പർ ഡീലകസ് എയർ ബസ്സിൽ 1421 രൂപയാണ് നിരക്ക്. 13 നുള്ള സർവീസിലെ മുഴുവൻ ടിക്കറ്റുകളും തീർന്നു. 12 ന് 35 ടിക്കറ്റുകൾ ബാക്കിയുണ്ട്. കിലാമ്പക്കത്ത് നിന്ന് വൈകീട്ട് 6. 30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7. 25 ന് എറണാകുളത്തെത്തും. തിരിച്ച് ചെന്നൈയിലെത്താൻ സ്പെഷ്യൽ സർവീസ് ഏർപ്പെടുത്തിയിട്ടില്ല.

തെക്കൻ കേരളത്തിലേക്ക് ഉള്ള തിരക്ക് കണക്കിലെടുത്ത് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്കും കെ എസ് ആർ ടി സി സ്പെഷ്യൽ സർവീസ് നടത്തും. 12 നും 13 നും വൈകീട്ട് 7 ന് കിലാമ്പാക്കത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.05ന് തിരുവനന്തപുരത്തേക്ക് എത്തും. തിരുച്ചിറപ്പള്ളി, മധുര, നാഗർകോവിൽ വഴിയുള്ള നോൺ എ സി സീറ്റർ സൂപ്പർ ഡീലക്സ് എയർ ബസ്സിൽ 1,541 രൂപയാണ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+