Get Updates
Get notified of breaking news, exclusive insights, and must-see stories!

ചായക്കട ജീവനക്കാരന്‍, ബംബര്‍ തുക കൊണ്ട് അക്കാര്യം ചെയ്യും; വെളിപ്പെടുത്തി പാണ്ഡ്യരാജ്

ഇത്തവണത്തെ തിരുവോണം ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 25 കോടി നാല് പേര്‍ക്കായിട്ടായിരുന്നു ലഭിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശികളായ പാണ്ഡ്യരാജ്, നടരാജന്‍, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റ് വാങ്ങിയത്. ഇതില്‍ നടരാജനാണ് വാളയാറില്‍ നിന്ന് ടിക്കറ്റ് വാങ്ങിയത്. അതേസമയം ജേതാക്കളില്‍ ഒരാളായ പാണ്ഡ്യരാജ് ആദ്യമായി നേട്ടത്തിന്റെ സന്തോഷം വണ്‍ ഇന്ത്യ മലയാളവുമായി പങ്കുവെക്കുകയാണ്.

വലിയ സന്തോഷം ബംബര്‍ അടിച്ചതില്‍ ഉണ്ടെന്ന് പാണ്ഡ്യരാജ് പറയുന്നു. ജീവിതത്തിലെ വലിയൊരു സൗഭാഗ്യം ദൈവം കൊണ്ടുവന്ന് തന്നതാണ്. മലയാളികള്‍ക്കും, കേരളത്തിനും ഇതില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വാളയാറില്‍ സുഹൃത്തിനെ സുഖമില്ലാതെ കാണാന്‍ പോയതാണ്. മടങ്ങിവരുമ്പോഴാണ് ബംപര്‍ ടിക്കറ്റ് വില്‍ക്കുന്ന കട കണ്ടത്. അവിടെ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്നും പാണ്ഡ്യരാജ് പറയുന്നു.

onam-lottery-winner-2023

ടിക്കറ്റെടുക്കുമ്പോള്‍ നാല് പേരിലായി കുറച്ച് പണമുണ്ടായിരുന്നു. അതെല്ലാം ചേര്‍ത്താണ് ടിക്കറ്റ് വാങ്ങിയത്. അങ്ങനെയാണ് നാല് പേര്‍ക്ക് സമ്മാനമടിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്നാണ് അവരെല്ലാം സമ്മാനമടിച്ച കാര്യമറിഞ്ഞത്. മൂന്ന് ടിക്കറ്റുകളാണ് എടുത്തത്. അതിലൊന്നിലാണ് ബംബര്‍ അടിച്ചത്. കുപ്പുസ്വാമിയുമായിട്ടാണ് അടുത്ത സൗഹൃദമുള്ളത്. ബാക്കി രണ്ട് പേരും റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരാണ്.

മാധ്യമങ്ങളില്‍ മുഖം കൊടുക്കേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ഇപ്പോഴിതാ നാലായിട്ട് ഭാഗിക്കണം. ബന്ധുക്കളെല്ലാം വന്നാല്‍ അത് പലതവണയായി നല്‍കേണ്ടി വരുമെന്നും പാണ്ഡ്യരാജ് പറഞ്ഞു. ബംബര്‍ തുക തുല്യമായി വീതിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേരളത്തില്‍ വന്ന് ഇതിന് മുമ്പ് ടിക്കറ്റെടുത്തിട്ടുള്ളത്. വീട്ടില്‍ ഭാര്യയും രണ്ട് ആണ്‍കുട്ടികളുമാണ് ഉള്ളതെന്ന് പാണ്ഡ്യരാജ് പറയുന്നു. അവരെല്ലാം ഇപ്പോള്‍ സന്തോഷത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സ്വന്തം നാട്ടില്‍ ചായക്കട നടത്തുകയാണ് താന്‍. കുപ്പുസ്വാമിയുമായി ചേര്‍ന്നാണ് ജോലി ചെയ്യുന്നത്. അദ്ദേഹമാണ് ചായക്കടയുടെ ഉടമ.കട പാര്‍ട്ണര്‍ഷിപ്പിലാണ്. പക്ഷേ ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുെന്നും പാണ്ഡ്യരാജ് പറഞ്ഞു. അതേസമയം ബംബര്‍ അടിച്ച തുക കൊണ്ട് എന്ത് ചെയ്യുമെന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തി. വലിയൊരു ഹോട്ടലാണ് തന്റെ ആഗ്രഹം. ഈ പണം അതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിറയെ കടങ്ങളും ബാധ്യതകളുമെല്ലാമുണ്ട്. അതുകൊണ്ടാണ് ദൈവത്തിനും കേരളത്തിനും ഒരുപോലെ നന്ദി പറയുന്നത്. എന്റെ കഷ്ടപ്പാടുകള്‍ ദൈവത്തിന് അറിയാം. അതുകൊണ്ടാണ് ഈ ഭാഗ്യം തേടിയെത്തിയത്. കേരളത്തിലെ ജനങ്ങള്‍ക്കും, സര്‍ക്കാരിനും എന്റെ ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുകയാണ്. തമിഴ്‌നാട്ടില്‍ ലോട്ടറി തിരിച്ചുവന്നാല്‍ നല്ലത്.പക്ഷേ അങ്ങനെ തിരിച്ചുവരാന്‍ സാധ്യതയില്ല. അത് സര്‍ക്കാരിന്റെ അവസാന തീരുമാനമാണ്. തീര്‍ച്ചയായും അടുത്ത തവണയും കേരളത്തില്‍ വന്ന് ലോട്ടറിയെടുക്കുമെന്നും പാണ്ഡ്യരാജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+