Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപര്‍ ലോട്ടറിയില്‍ റെക്കോഡ് വില്‍പന, 25 കോടിയുടെ ഭാഗ്യടിക്കറ്റ് ആരുടെ കൈയില്‍?

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണം ബംപര്‍ ലോട്ടറി വില്‍പനയില്‍ സര്‍വ്വകാല റെക്കോര്‍ഡ്. വെള്ളിയാഴ്ച വരെ ഓണം ബംപറിന്റെ 67.31 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റുകള്‍ വിറ്റിരുന്നു. ഈ റെക്കോഡാണ് ഇത്തവണ മറികടന്നത്. തിരുവോണം ബംപര്‍ പുറത്തിറക്കിയിട്ട് വെറും 51 ദിവസമേ ആയിട്ടുള്ളൂ. നിലവിലെ സാഹചര്യത്തില്‍ ഓണം ബംപര്‍ ടിക്കറ്റ് 75 ലക്ഷം കടക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ നിഗമനം.

നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വില്‍പന ആരംഭിച്ച ജൂലൈ 27 ന് മാത്രം 441600 ടിക്കറ്റുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം 67.5 ലക്ഷം ടിക്കറ്റുകളാണ് ഓണം ബംപറിനായി അച്ചടിച്ചിരുന്നത്. ഇത്തവണ ഓണം ബംപറിന്റെ സമ്മാന ഘടന പരിഷ്‌കരിച്ചിരുന്നു. 500 രൂപ വിലയുള്ള ടിക്കറ്റിന് 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

ONAM BUMPER

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്.

ഒന്നാം സമ്മാനമായ 25 കോടി അടിച്ചാല്‍ ഏജന്റ് കമ്മീഷനും നികുതിയും സര്‍ ചാര്‍ജും സെസും കുറച്ച് 12.88 രൂപയായിരിക്കും ജേതാവിന്റെ കൈയ്യില്‍ ലഭിക്കുക. അതേസമയം പാലക്കാട് ജില്ലയില്‍ ആണ് ഇത്തവണ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിച്ചിരിക്കുന്നത്. ഇതുവരെ 1065000 ടിക്കറ്റുകള്‍ ആണ് പാലക്കാട് ജില്ലയില്‍ വിറ്റഴിഞ്ഞിരിക്കുന്നത്. ഓണം ബംപര്‍ വിറ്റ് വിറ്റ് 43 കോടി രൂപയാണ് പാലക്കാട് ജില്ല നേടിയിരിക്കുന്നത്.

പാലക്കാട് ജില്ലാ ഓഫീസില്‍ 670000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫീസില്‍ 205000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 19,000 ടിക്കറ്റുകളുമാണ് വിറ്റഴിച്ചത് എന്നാണ് വിവരം. കഴിഞ്ഞ വര്‍ഷവും ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പാലക്കാടായിരുന്നു. അന്നും 10 ലക്ഷത്തില്‍ കൂടുതല്‍ ടിക്കറ്റുകളാണ് പാലക്കാട് വിറ്റഴിഞ്ഞത്. ഇത്തവണ ടിക്കറ്റ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത് തിരുവനന്തപുരമാണ്. എട്ട് ലക്ഷത്തോളം ടിക്കറ്റുകളാണ് തലസ്ഥാനത്ത് വിറ്റഴിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ഓണം ബംപര്‍ നറുക്കെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+