Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംബര്‍ നറുക്കെടുപ്പ് ഇന്ന്; ആരായിരിക്കും ആ ഭാഗ്യവാന്‍..? 25 കോടിയുടെ ടിക്കറ്റ് നിങ്ങളുടെ കൈയിലാണോ?

കൊച്ചി: സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കിയ ഓണം ബംബറിന്റെ വിജയിയെ ഇന്ന് അറിയാം. ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടത്തുന്നത്. നറുക്കെടുപ്പിന് തൊട്ടുമുന്‍പ് വരെ ലോട്ടറി വാങ്ങാന്‍ അവസരമുണ്ട് എന്നതിനാല്‍ തന്നെ ലോട്ടറിക്കടകള്‍ക്ക് മുന്നില്‍ ഭാഗ്യാന്വേഷികളുടെ തിരക്കാണ്.

ഓണം ബംബര്‍ ടിക്കറ്റ് വില്‍പനയില്‍ ഈ വര്‍ഷം റെക്കോഡ് വില്‍പനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 74.5 ലക്ഷം ഓണം ബംബര്‍ ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. ഇന്നത്തെ വില്‍പന കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് 80 ലക്ഷം കടന്നേക്കും എന്നാണ് ലോട്ടറി വകുപ്പിന്റെ കണക്കുകൂട്ടല്‍. കഴിഞ്ഞ വര്‍ഷം 66.5 ലക്ഷം ടിക്കറ്റുകള്‍ ആണ് വിറ്റിരുന്നത്.

ONAM BUMPER 2023

സമ്മാനഘടനയിലെ പരിഷ്‌കാരം തന്നെയാണ് ഓണം ബംബര്‍ ആകര്‍ഷകമാകാന്‍ കാരണം. 500 രൂപയാണ് ടിക്കറ്റിന്റെ വില. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏജന്റ് കമ്മീഷനും നികുതിയും സര്‍ ചാര്‍ജും സെസും കുറച്ച് 12.88 രൂപയായിരിക്കും ജേതാവിന്റെ കൈയ്യില്‍ ലഭിക്കുക. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും.

നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കുമാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ സമ്മാനത്തുക 125 കോടി 54 ലക്ഷം രൂപയാണ്. 534670 സമ്മാനമാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങള്‍ കൂടുതലാണ് ഇത്. ആവശ്യക്കാര്‍ വര്‍ധിച്ചതിനാല്‍ ഇന്ന് രാവിലെ 10 മണി വരെ ഏജന്റുമാര്‍ക്ക് ജില്ലാ ലോട്ടറി ഓഫിസില്‍ നിന്ന് ലോട്ടറി വാങ്ങാം.

90 ലക്ഷം ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാനാണ് ലോട്ടറി വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ 85 ലക്ഷം ടിക്കറ്റുകള്‍ ഇതിനോടകം പ്രിന്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. ഇത്തവണ ഒരാള്‍ക്ക് മാത്രമല്ല ഓണം ബംബറിലൂടെ കോടീശ്വരനാകാന്‍ അവസരമുള്ളത് എന്നതിനാലാണ് ഭാഗ്യാന്വേഷികള്‍ കൂടിയത്. 10000 ത്തിന് താഴെയുള്ള സമ്മാനത്തുക ഏജന്‍സികള്‍ തന്നെ കൈമാറും.

അതിന് മുകളിലുള്ളതാണെങ്കില്‍ ലോട്ടറി വകുപ്പ് ഓഫീസുകളിലോ ബാങ്കിലോ വിജയികള്‍ ബന്ധപ്പെടണം. ഗ്രൂപ്പായിട്ടാണ് ടിക്കറ്റ് എടുക്കുത്തതെങ്കില്‍ ലോട്ടറി അടിച്ച വ്യക്തികള്‍ ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാവുന്നതാണ്. അല്ലെങ്കില്‍ ധാരണ പ്രകാരം ഒരാളുടെ അക്കൗണ്ടിലേക്ക് പണം അയച്ച് അയാള്‍ മറ്റുള്ളവര്‍ക്ക് വീതിച്ച് നല്‍കാവുന്നതാണ്. ടിക്കറ്റ് കൈമാറുമ്പോള്‍ ഈ അക്കൗണ്ടിലേക്ക് പണം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+