Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംബര്‍ നറുക്കെടുക്കുന്നത് എങ്ങനെയെന്നറിയാമോ..? ആര്‍ക്കായിരിക്കും ആ 25 കോടി രൂപ!

തിരുവനന്തപുരം: ഓണം ബംബര്‍ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ആരായിരിക്കും 25 കോടി രൂപയുടെ ഭാഗ്യവാന്‍ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും. ജൂലൈ 27 ന് ആരംഭിച്ച ഓണം ബംബര്‍ ഇതിനോടകം ടിക്കറ്റ് വില്‍പനയില്‍ റെക്കോഡിട്ട് കഴിഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഓണം ബംബര്‍ ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്നത്.

നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബംബറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ തന്നെയാണ് ടിക്കറ്റ് വില്‍പന സര്‍വകാല റെക്കോഡ് ഭേദിച്ചത് എന്നാണ് ലോട്ടറി വകുപ്പിന്റെ നിരീക്ഷണം. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി രൂപയാണ് ഒന്നാം സമ്മാനം.

ONAM BUMPER

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കാണ്. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് ലഭിക്കും. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും അടക്കം ആകെ 534670 സമ്മാനങ്ങളാണ് ഇത്തവണ ഉള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലാണ്.

ഒന്നാം സമ്മാനമായ 25 കോടി അടിക്കുന്നവര്‍ക്ക് ഏജന്റ് കമ്മീഷനും നികുതിയും സര്‍ ചാര്‍ജും സെസും കുറച്ച് 12.88 കോടി രൂപയായിരിക്കും ലഭിക്കുക. ഏതൊരു ബംപര്‍ നറുക്കെടുപ്പ് നടക്കുമ്പോഴും ഭാഗ്യാന്വേഷികളുടെ സംശയമാണ് എങ്ങനെയാണ് ടിക്കറ്റ് നറുക്കെടുപ്പ് നടത്തുന്നത് എന്ന്. ഇക്കാര്യം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ ഏബ്രഹാം റെന്‍ മനോരമ ന്യൂസിനോട് വിശദീകരിച്ചത് ഇപ്രകാരമാണ്.

'ലോട്ടറി ചട്ടങ്ങള്‍ അനുസരിച്ച് മെക്കാനിക്കല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തേണ്ടത്. ചട്ടം അനുശാസിക്കുന്ന പോലെ ജഡ്ജസിന്റെ പാനല്‍ മെക്കാനിക്കല്‍ യന്ത്രത്തിന്റെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അതിന്റെ വിന്‍ഡോയില്‍ തെളിഞ്ഞ് വരുന്ന നമ്പറിനാണ് സമ്മാനം കൊടുക്കുന്നത്. ഇത് മുന്‍കാലങ്ങളിലെ പോലെ നറുക്കെടുപ്പിന് മുന്‍പ് ടെസ്റ്റ് ചെയ്യുകയും ചെയ്യും. പാനല്‍ ഓഫ് ജഡ്ജസായി സമൂഹത്തിലെ ഉന്നതരായ വ്യക്തികളെ ഉള്‍ക്കൊള്ളിച്ചാണ് ഇത്തവണയും നറുക്കെടുപ്പ് നടത്തുന്നത്.

വിറ്റ ടിക്കറ്റിന് മാത്രമെ നമ്മള്‍ സമ്മാനം കൊടുക്കുന്നുള്ളൂ എന്നതാണ് കേരളത്തിലെ ലോട്ടറി സംവിധാനത്തിലെ വ്യത്യസ്തത. വില്‍ക്കാത്ത ഒരു ലോട്ടറി നറുക്കെടുക്കപ്പെട്ടാല്‍ വീണ്ടും നറുക്കെടുക്കും. സമ്മാനം ഒരാള്‍ക്ക് ലഭിച്ചു എന്ന് ഉറപ്പ് വരുത്തുന്നത് വരെ അത് നറുക്കെടുത്തിരിക്കും. കഴിഞ്ഞ ചില ബംപറുകളിലൊക്കെ അത് നമ്മള്‍ കണ്ടിട്ടുണ്ട്. ആദ്യത്തെ സമ്മാനം എടുക്കുമ്പോള്‍ അത് വില്‍ക്കാത്ത ലോട്ടറി നമ്പറായിരിക്കും.

അത്തരത്തില്‍ ആര്‍ക്കും സമ്മാനം ലഭ്യമാകാതെ പോകുന്ന ഒരു സാഹചര്യമില്ല. നിര്‍ബന്ധമായും അത് വീണ്ടും നറുക്കെടുത്തിരിക്കും. നറുക്കെടുക്കുന്ന സമയത്ത് തന്നെ ഉദ്യോഗസ്ഥര്‍ അതിന്റെ സംവിധാനം പരിശോധിക്കും. അത് വിറ്റതാണോ എന്ന് നോക്കും. വിറ്റതല്ലെങ്കില്‍ വീണ്ടും നറുക്കെടുത്ത് വില്‍ക്കപ്പെട്ട ടിക്കറ്റ് വരുന്നത് വരെ നറുക്കെടുക്കും,' ഏബ്രഹാം റെന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+