Get Updates
Get notified of breaking news, exclusive insights, and must-see stories!

25 കോടിയുടെ ഓണം ബംബറും ഹരിതസേന കൊണ്ടുപോകുമോ? ഇത്തവണ എടുത്തത് 10 ടിക്കറ്റ്,58 പേർ

തിരുവോണം ബംബർ വിൽപന പൊടിപൊടിക്കുകയാണ്. സമ്മാനങ്ങൾ ഉയർത്തിയതോടെ ടിക്കറ്റ് വാങ്ങാൻ ആളുകളുടെ കൂട്ടയിടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 25 കോടി നേടുന്ന ആ ഭാഗ്യവാൻ ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് കേരളക്കര. അതിനിടെ ഇതാ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഒരുങ്ങുകയാണ് മൺസൂൺ ബംബർ ജേതാക്കളായ പരപ്പനങ്ങാടിയിലെ ഹരിതസേന അംഗങ്ങളും.

മൺസൂൺ ബംബർ 10 കോടി നേടിയ ശേഷമുള്ള ആദ്യ ഓണം ആഘോഷമാക്കുന്നതിന് ഇടയിലാണ് സംഘത്തിലെ ടിക്കറ്റ് സൂക്ഷിപ്പുക്കാരി രാധ ഓണം ബംബറിന്റെ ടിക്കറ്റുകളും മറക്കാതെ വാങ്ങി സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ 11 പേർ ചേർന്നായിരുന്നു ടിക്കറ്റ് എടുത്തത്. രാധ തന്നെയായിരുന്നു ടിക്കറ്റ് എടുക്കാൻ മുൻകൈ എടുത്തതും. എന്നാൽ ഇത്തവണ സമ്മാനം 25 കോടി ആയതിനാൽ കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

onam2

5000 രൂപയ്ക്ക് ആകെ 10 ടിക്കറ്റുകൾ പാലക്കാട് ഏജൻസിയിൽ നിന്നാണ് വാങ്ങിയത്. അതിന് പിന്നാലെ നാലമ്പലം ചുറ്റാൻ പോയപ്പോൾ തൃപ്രയാറിൽ നിന്ന് വീണ്ടുമൊരു ടിക്കറ്റ് വാങ്ങി. ഇത്തവണയും ഭാഗ്യം തുണയ്ക്കണേയെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്.

10 കോടി അടിച്ചതോടെ ജീവിതം മാറിയെന്നും ഇവർ പറയുന്നു. മുൻവർഷങ്ങളിൽ ഓണം അടുക്കുമ്പോൾ ഓണസദ്യ ഒരുക്കാനും ഓണക്കോടി വാങ്ങാനും പെടാപ്പാടായിരുന്നു. ഇത്തവണ പക്ഷേ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ഓണമാണെന്ന് എല്ലാവരും പറഞ്ഞു. വീട് പണി തുടങ്ങാനും കടം വീട്ടാനും ഒക്കെയായുള്ള ഓട്ടത്തിലാണ് പലരും. എന്തായാലും ആവലാതി ഇല്ലാതെ ഒരു ഓണം കടന്ന് പോയതിന്റെ സന്തോഷം ആരും മറച്ചുവെക്കുന്നില്ല.

ഓണം ബംബർ വിൽപ്പന കുതിക്കുന്നു

ഓണം ബംബറിന് റെക്കോർ‍ഡ് വിൽപ്പന. ഇതുവരെ 36 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ജുലൈ 27 നായിരുന്നു ഓണം ബംബർ വിൽപ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. ഉത്രാട ദിവസം വിറ്റത് 1,96,865 ടിക്കറ്റുകളാണ്.കഴിഞ്ഞ വർഷം 67.5 ലക്ഷം ഓണം ബമ്പർ ടിക്കറ്റ് അച്ചടിച്ചതിൽ 66,55,914 എണ്ണം വിറ്റിരുന്നു. ഇത്തവണ 30 ലക്ഷം ടിക്കറ്റുകളായിരുന്നു ആദ്യ ഘട്ടത്തിൽ അച്ചടിച്ചത്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളുടെ വർധനയുണ്ടെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. വിൽപന ഈ രീതിയിൽ മുന്നോട്ട് പോയാൽ കഴിഞ്ഞ വർഷത്തേക്കാൾ ചുരുങ്ങിയത് 15 ലക്ഷത്തോളം ടിക്കറ്റുകളെങ്കിലും അധികമായി വിറ്റ് പോകുമെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്.

നറുക്കെടുപ്പ് സപ്റ്റംബർ 20ന്

125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നൽകുന്നത്. ഒന്നാം സമ്മാനം 25 കോടി നൽകുമ്പോൾ രണ്ടാം സമ്മാനം ഇത്തവണ 20 പേർക്കാണ് ലഭിക്കും. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബർ 20 നാണ് നറുക്കെടുപ്പ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+