25 കോടിയുടെ ഭാഗ്യവാന്‍ പാലക്കാട്ട് തന്നെയോ..!!? സമ്മാനര്‍ഹമായ ടിക്കറ്റ് വിറ്റത് ഈ ദിവസം
തിരുവനന്തപുരം: ഭാഗ്യാന്വേഷികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓണം ബംബര്‍ ടിക്കറ്റിന്റെ ഫലം പുറത്ത് വന്നിരിക്കുകയാണ്. 25 കോടി രൂപ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു നറുക്കെടുപ്പ്. ഇതിന് പിന്നാലെ ആരായിരിക്കും ആ ഭാഗ്യവാന്‍/ ഭാഗ്യവതി എന്ന ചോദ്യത്തിലായിരുന്നു എല്ലാവരും.
ടി ഇ 230662 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. നറുക്കെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നായിരുന്നു പുറത്ത് വന്നിരുന്നത്. എന്നാല്‍ കോഴിക്കോട് ജില്ലയിലെ പാളയം മാര്‍ക്കറ്റിലുള്ള ബാവ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എങ്കിലും അതില്‍ ഒരു ട്വിസ്റ്റുണ്ട് എന്നതാണ് എല്ലാവരേയും ഞെട്ടിച്ചത്.

കോഴിക്കോട് ബാവ ഏജന്‍സിക്ക് പാലക്കാടും സഹോദര സ്ഥാപനങ്ങളുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് കോഴിക്കോട് നിന്ന് പാലക്കാട്ടെ ഏജന്‍സിയിലേക്ക് കൊണ്ടുപോയിരുന്നു എന്നാണ് ബാവ ഏജന്‍സി ഉടമ ഗണേഷ് പറയുന്നത്. പാലക്കാട് ജില്ലയിലെ വാളയാറില്‍ സ്ഥിതി ചെയ്യുന്ന ബാവ ഏജന്‍സിയുടെ ബ്രാഞ്ചില്‍ നിന്നാണ് ടി ഇ 230662 എന്ന നമ്പറിലുള്ള ടിക്കറ്റ് വിറ്റഴിച്ചിരിക്കുന്നത്.
ഒരാഴ്ച മുമ്പ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത് എന്നാണ് കരുതുന്നത് എന്ന് വാളയാര്‍ ബാവ ഏജന്‍സി ഉടമ ഗുരുസ്വാമി വ്യക്തമാക്കി. ടിക്കറ്റ് എടുത്തത് ആരാണെന്ന് ഓര്‍മ്മയില്ല എന്നും ഏജന്‍സിയില്‍ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും ഗുരുസ്വാമി കൂട്ടിച്ചേര്‍ത്തു. ഇത്തവണ ഓണ ബംബറില്‍ സംസ്ഥാനത്ത് റെക്കോഡ് വില്‍പനയാണ് ഉണ്ടായിരിക്കുന്നത്.
ആകെ 75.76 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത് എന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം ടിക്കറ്റുകളാണ് ഓണം ബംബറില്‍ വിറ്റഴിച്ചിരുന്നത്. ഇത്തവണ ലോട്ടറിയുടെ സമ്മാനഘടന പരിഷ്‌കരിച്ചിരുന്നു. അതിനാല്‍ തന്നെ ഒന്നാം സമ്മാന ജേതാവടക്കം 21 പേര്‍ക്കാണ് കോടീശ്വരന്‍മാരാകാന്‍ അവസരമുള്ളത്. 20 പേര്‍ക്കാണ് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനമായി ലഭിക്കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് ലഭിക്കും.
രണ്ടാം സമ്മാനം നേടിയ നമ്പറുകള്‍ നോക്കാം
TH 305041, TL 894358, TC 708749, TA 781521, TD 166207, TB 398415, TB 127095, TC 320948, TB 515087, TJ 410906, TC 946082, TE 421674, TC 287627, TE 220042, TC 151097, TG 381795, TH 314711, TG 496751, TB 617215, TJ 223848
മൂന്നാം സമ്മാനം നേടിയ ടിക്കറ്റ് നമ്പറുകള്‍ നോക്കാം
TA 323519, TB 819441, TC 658646, TD 774483, TE 249362, TG 212431, TH 725449, TJ 163833, TK 581122, TL 449456, TA 444260, TA 444260, TB 616942, TC 331259, TD 704831, TE 499788, TG 837233, TH 176786, TJ 355104, TK 233939, TL 246507












Click it and Unblock the Notifications