Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപറിന്റെ 90% ടിക്കറ്റും വിറ്റു... ടിക്കറ്റ് തീര്‍ന്ന് പോകുമോ? ഇനി അവശേഷിക്കുന്നത് ഇത്ര

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ വില്‍പന റെക്കോഡിലേക്ക് കടക്കുന്നു. നറുക്കെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ അച്ചടിച്ച ലോട്ടറിയുടെ 90 ശതമാനം വിറ്റഴിച്ചിരിക്കുകയാണ്. ആകെ 70 ലക്ഷം ലോട്ടറികളാണ് സംസ്ഥാന ലോട്ടറി വകുപ്പ് ഓണം ബംപറിന്റെ ഭാഗമായി അച്ചടിച്ചത്. ഇതില്‍ 63 ലക്ഷം ലോട്ടറികളും വിറ്റഴിച്ചു എന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

ബംപര്‍ ലോട്ടറികളുടെ വില്‍പന നറുക്കെടുപ്പിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ കുതിച്ചുയരാറുണ്ട്. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള ഏഴ് ലക്ഷം ടിക്കറ്റുകളും വരുന്ന ദിവസങ്ങളില്‍ തന്നെ വിറ്റഴിക്കാനുള്ള സാധ്യതയാണ് കാണുന്നത്. ഒക്ടോബര്‍ ഒമ്പതിനാണ് ഓണം ബംപര്‍ നറുക്കെടുപ്പ്. 500 രൂപ വിലവരുന്ന ടിക്കറ്റിലെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും.

Onam Bumper 2024

മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപയുമാണ്. ആകെ 125 കോടി രൂപയുടെ സമ്മാനമാണ് ഭാഗ്യാന്വേഷികളെ കാത്തിരിക്കുന്നത്. ഇതിനോടകം 315 കോടി രൂപയുടെ ടിക്കറ്റ് വിറ്റിട്ടുണ്ട് എന്നാണ് വിവരം. പ്രഖ്യാപനം തൊട്ട് തന്നെ ഓണം ബംപറിന് ഭാഗ്യാന്വേഷികളെ ആകര്‍ഷിക്കാന്‍ സാധിച്ചിരുന്നു. 22 കോടീശ്വരന്‍മാരെ ഓണം ബംപറിന് സൃഷ്ടിക്കാനാകും.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം കമ്മീഷനായി 2.50 കോടി രൂപ ലഭിക്കുക. ആകെ 5,34,760 പേര്‍ക്ക് ഓണം ബംപറിന്റെ ഭാഗമായുള്ള സമ്മാനം ലഭിക്കും. അതേസമയം ഒാണം ബംപര്‍ വില്‍പ്പനയില്‍ പതിവ് പോലെ പാലക്കാട് തന്നെയാണ് മുന്നില്‍. 11,76,990 ടിക്കറ്റുകളാണ് പാലക്കാട് മാത്രം വിറ്റഴിച്ചത്. തിരുവനന്തപുരം (824140), തൃശൂര്‍ (768160) എന്നീ ജില്ലകളിലാണ് പിന്നീട് കൂടുതല്‍ ടിക്കറ്റ് വിറ്റഴിച്ചിരിക്കുന്നത്.

തിരുവനന്തപുരത്ത് ഇനി ആകെ ഒരു ലക്ഷം ടിക്കറ്റോളമേ വില്‍ക്കാനുള്ളൂ. കൊല്ലത്ത് 23000, പത്തനംതിട്ടയില്‍ 12,000 കോട്ടയത്ത് 23,000, ആലപ്പുഴയില്‍ 15000 എന്നിങ്ങനെയാണ് ടിക്കറ്റുകള്‍ അവശേഷിക്കുന്നത്. 2023 ല്‍ ഓണം ബംപറിനായി 85 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരുന്നത്. ഇതില്‍ 7576097 ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു. 2022 ല്‍ 67.50 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചപ്പോള്‍ 66.55 ലക്ഷം ടിക്കറ്റുകള്‍ വിറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+