ഈ ട്രിക്ക് ഉപയോഗിച്ചാല്‍ 30 കോടി കൂടെ പോരുമോ? 2014 മുതല്‍ ഓണം ബംപറടിച്ചത് ഈ ടിക്കറ്റുകള്‍ക്ക്

കേരള ബംപര്‍ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ സമ്മാനത്തുക. എന്നാല്‍ ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ച് 30 കോടി രൂപയാക്കിയിരിക്കുകയാണ് ഒന്നാം സമ്മാനത്തുക. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ടിക്കറ്റ് നിരക്ക് അതേപടി നിലനിര്‍ത്തി തുക വര്‍ധിപ്പിക്കുന്നത് ആദ്യമാണ്.

500 രൂപയാണ് ഓണം ബംപറിന്റെ സമ്മാനത്തുക. ഏതായാലും ടിക്കറ്റ് നിരക്ക് പഴയപടി നിലനിര്‍ത്തുകയും സമ്മാനത്തുക വര്‍ധിപ്പിക്കുകയും ചെയ്തതോടെ ഓണം ബംപറിന്റെ ആകര്‍ഷണം വര്‍ധിച്ചിട്ടുണ്ട്. കേരള സര്‍ക്കാര്‍ ആകെ ആറ് ബംപര്‍ ലോട്ടറികളാണ് പുറത്തിറക്കുന്നത്. ഇതില്‍ എക്കാലത്തും ഏറ്റവും കൂടുതല്‍ സമ്മാനത്തുക നല്‍കുന്നത് ഒാണം ബംപറാണ്. അതിനാല്‍ തന്നെ ഭാഗ്യാന്വേഷികളുടെ ഇഷ്ടപ്പെട്ട ബംപര്‍ ലോട്ടറിയും ഇത് തന്നെ.

Onam Bumper 2026

ലോട്ടറിയെടുക്കുമ്പോഴെല്ലാം എന്തെങ്കിലും ട്രിക്ക് പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. ചിലപ്പോള്‍ ജന്മദിനമോ വിവാഹ തിയതിയോ ഇഷ്ടപ്പെട്ട നമ്പറോ മക്കളുടെ ജന്മദിനമോ എല്ലാം വെച്ചായിരിക്കും ഭാഗ്യനമ്പര്‍ തിരഞ്ഞെടുക്കുക. എന്നാല്‍ ക്രമരഹിതമായുള്ള നമ്പറുകള്‍ യന്ത്രത്തിന്റെ സഹായത്തോടെയാണ് സംസ്ഥാന ലോട്ടറി വകുപ്പ് തിരഞ്ഞെടുക്കുന്നത്. അതിനാല്‍ തന്നെ പൂര്‍ണമായും ഭാഗ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സമ്മാനം ലഭിക്കുന്നത്.

എന്നിരുന്നാലും ചില സൂത്രപ്പണികളൊക്കെ പരീക്ഷിക്കാന്‍ എല്ലാവരും തയ്യാറാകാറുമുണ്ട്. മുന്‍കാലങ്ങളില്‍ സമ്മാനം ലഭിച്ച നമ്പറുകളും സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സ്ഥലങ്ങളുമെല്ലാം നോക്കിയാണ് പലരും ടിക്കറ്റെടുക്കാറുള്ളത്. ഈ സാഹചര്യത്തില്‍ 2014 മുതല്‍ ഓണം ബംപറിലെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുകളും സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ സ്ഥലങ്ങളും നമുക്കൊന്ന് പരിശോധിക്കാം.

2014 ല്‍ 6 കോടിയായിരുന്ന ഓണം ബംപറിന്റെ ഒന്നാം സമ്മാനം. അന്ന് ആലപ്പുഴയില്‍ വിറ്റ TA 192044 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 2015 ല്‍ 7 കോടി രൂപയായിരുന്നു ഒന്നം സമ്മാനം. അന്ന് തിരുവനന്തപുരത്ത് വിറ്റ TE 513282 എന്ന നമ്പര്‍ ഒന്നാം സമ്മാനം അടിച്ചെടുത്തു. 2016 ല്‍ 8 കോടി രൂപയായി വര്‍ധിപ്പിച്ച ഓണം ബംപറിന്റെ ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ TC 788368 എന്ന ടിക്കറ്റിനായിരുന്നു.

2017 ല്‍ മലപ്പുറത്തേക്കായിരുന്നു ബംപര്‍ സമ്മാനം എത്തിയത്. 10 കോടി രൂപയാക്കി വര്‍ധിപ്പിച്ച അന്നത്തെ ഓണം ബംപര്‍ അടിച്ചത് AJ 442876 എന്ന ടിക്കറ്റിനായിരുന്നു. 2018 ലും 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. TB 128092 എന്ന സമ്മാനാര്‍ഹമായ ടിക്കറ്റ് തൃശൂരിലായിരുന്നു വിറ്റത്. 2019 ല്‍ സമ്മാനത്തുക 12 കോടി രൂപയാക്കി ഉയര്‍ത്തി. TM 160869 എന്ന ആലപ്പുഴയില്‍ വിറ്റ ടിക്കറ്റിനായിരുന്നു ഭാഗ്യം അനുഗ്രഹിച്ചത്.

2020 ലും 2021 ലും 12 കോടി തന്നെയായിരുന്നു ഒന്നാം സമ്മാനത്തുക. 2020 ല്‍ TB 173964 എന്ന ടിക്കറ്റിലൂടെ എറണാകുളത്തും 2021 ല്‍ TE 645465 എന്ന ടിക്കറ്റിലൂടെ കൊല്ലത്തും ആയിരുന്നു സമ്മാനം എത്തിയത്. 2022 ല്‍ ആണ് ഓണം ബംപറിന്റെ സമ്മാനത്തുക കുത്തനെ ഉയര്‍ത്തിയത്. അന്ന് സമ്മാനത്തുക 12 കോടിയായപ്പോള്‍ തിരുവനന്തപുരത്ത് വിറ്റ TJ 750605 എന്ന ടിക്കറ്റ് ഒന്നാം സമ്മാനം തൂക്കി.

2023 ല്‍ 25 കോടി ഒന്നാം സമ്മാനം ലഭിച്ചത് കോഴിക്കോട് വിറ്റ TE 230662 എന്ന ടിക്കറ്റിനായിരുന്നു. 2024 ല്‍ ഒന്നാം സമ്മാനം വയനാട് വിറ്റ TG 434222 എന്ന മ്പറിന് ലഭിച്ചു. 2025 ല്‍ പാലക്കാട് വിറ്റ TH 577825 എന്ന ടിക്കറ്റിനായിരുന്നു 25 കോടി രൂപ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q