ഓണം ബംബര്‍ എടുത്തോ? ശരിക്കും ലോട്ടറി അടിക്കുന്നത് ഇവര്‍ക്ക്, മിച്ചം കിട്ടിയത് 5654 കോടി

ഓണം ബംബര്‍ ലോട്ടറി വിതരണം അതിവേഗം പുരോഗമിക്കുകയാണ്. ഇത്തവണ 30 കോടിയാക്കി ഉയര്‍ത്തിയിട്ടുണ്ട് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളുടെ തുകയും എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. സെപ്തംബര്‍ 26ന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അതുവരെ ലോട്ടറി വിതരണം തുടരും. ഒന്നാം സമ്മാനം അടിക്കുന്ന വ്യക്തിക്ക് പകുതി തുകയെങ്കിലും ബാങ്കിലെത്തും.

ഓരോ വര്‍ഷവും ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ സമീപകാലത്ത് വര്‍ധിച്ചുവരികയാണ്. ഇതുവഴി സര്‍ക്കാരിന് ലഭിക്കുന്ന വരുമാനവും കുത്തനെ വര്‍ധിച്ചു. ഇത്തരത്തില്‍ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം കാരുണ്യ പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെക്കുകയാണ് ചെയ്യുക. സര്‍ക്കാരിന് ലഭിക്കുന്ന തുകയുടെ കണക്ക് അറിഞ്ഞാല്‍ മനസിലാകും ശരിക്കാം ആര്‍ക്കാണ് ലോട്ടറി അടിക്കുന്നത് എന്ന്...

onam bumper lottery 2026

ഒറ്റയ്ക്കും കൂട്ടമായുമെല്ലാം ലോട്ടറി എടുക്കുന്നവരുണ്ട്. ബംബര്‍ ലോട്ടറി ടിക്കറ്റിന് തുക അല്‍പ്പം കൂടുമെന്നതിനാല്‍ ഒന്നിലധികം പേര്‍ ചേര്‍ന്ന് എടുക്കുന്ന ശീലവുമുണ്ട്. കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ ഒരുമിച്ച് ടിക്കറ്റ് എടുത്തതും നറുക്ക് അടിച്ചതുമായ വാര്‍ത്ത കഴിഞ്ഞ വര്‍ഷം പരപ്പനങ്ങാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭാഗ്യ തുക കൃത്യമായി അറിഞ്ഞ് വിനിയോഗിച്ചില്ലെങ്കില്‍ വലിയ തിരിച്ചടി ഭാവിയില്‍ കിട്ടുമെന്നതാണ് ലോട്ടറി ടിക്കറ്റ് എടുക്കുന്നവര്‍ അറിയേണ്ടത്.

ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ശരിക്കും ലോട്ടറി അടിക്കുന്നത് സര്‍ക്കാരിനാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ലോട്ടറി വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചത് 5654 കോടി രൂപയുടെ മിച്ചമാണ്. 324 കോടി രൂപ ഇതില്‍ നിന്ന് കാരുണ്യ പദ്ധതിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷം ലോട്ടറി മുഖേന സര്‍ക്കാരിന് കിട്ടിയ വരുമാനം ചോദിച്ച് കാക്കനാട് സ്വേദശി രാജു വാഴക്കാല വിവരാവകാശ രേഖ സമര്‍പ്പിച്ചിരുന്നു.

ഇതിന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ട്രേറ്റിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ രാജേഷ് കുമാര്‍ എസ് നല്‍കിയ മറുപടിയില്‍ സംസ്ഥാനത്തിന് ലഭിക്കുന്ന പണത്തിന്റെ വിവരങ്ങളുണ്ട്. 2021 മുതല്‍ 2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ലഭിച്ച വിവരങ്ങളാണ് രാജു ചോദിച്ചത്. അഞ്ച് വര്‍ഷത്തിനിടെ 5654 കോടി രൂപയാണ് മിച്ചമായി സര്‍ക്കാരിന് കിട്ടിയത് എന്ന് രാജു രേഖ അടിസ്ഥാനമാക്കി പറയുന്നു.

2021ല്‍ 559 കോടി, 2022ല്‍ 1018 കോടി, 2023ല്‍ 1203 കോടി, 2024ല്‍ 1101 കോടി, 2025ല്‍ 1774 കോടി എന്നിങ്ങനെയാണ് ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാന സര്‍ക്കാരിന് ലഭിച്ച പ്രവര്‍ത്തന മിച്ചം. ഓണം, വിഷു ബംബര്‍ ലോട്ടറി ടിക്കറ്റുകളുടെ വില്‍പ്പന വന്‍തോതില്‍ ഉയരുകയും ചെയ്തു. നേരത്തെ തിരുവനന്തപുരത്തും ആലപ്പുഴയിലും ബംബര്‍ അടിച്ച വാര്‍ത്ത കേരളം സജീവമായി ചര്‍ച്ച ചെയ്തിരുന്നു.

ടിക്കറ്റ് എടുക്കുന്നവര്‍ അംഗീകൃത ഏജന്റുമാരെ മാത്രം ആശ്രയിക്കണം എന്നതാണ് എടുത്തു പറയേണ്ടത്. സ്വകാര്യ ആപ്പുകളില്‍ നിന്ന് എടുക്കാതിരിക്കുക. ടിക്കറ്റിന്റെ പിന്‍ഭാഗത്ത് പേരും ഒപ്പും രേഖപ്പെടുത്തുണം എന്നതും ശ്രദ്ധിക്കണം. തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+