ഓണം ബംപറില്‍ ശരിക്കും ബംപറടിച്ചത് സര്‍ക്കാരിന്! ഇതുവരെ 36 കോടി ലാഭം, ഇനിയും ഉയരും

ഓണം ബംപറില്‍ ശരിക്കും ബംപറടിച്ചത് സര്‍ക്കാരിന്. ഇതിനോടകം തന്നെ റെക്കോഡ് വില്‍പനയാണ് ഓണം ബംപറിലുണ്ടായിരിക്കുന്നത്. ജൂലൈ 27 ന് വിപണിയില്‍ പുറത്തിറക്കിയ ഓണം ബംപറിന്റെ 44,82,440 ടിക്കറ്റുകള്‍ ഇതുവരെ വിറ്റഴിച്ചു. ആകെ 97 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ ലോട്ടറി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 26 നാണ് ഒാണം ബംപറിന്റെ നറുക്കെടുപ്പ്.

ഈ രാശിക്കാര്‍ക്ക് ഡിസംബര്‍ വരെ വെച്ചടി വെച്ചടി കയറ്റം; ആഗ്രഹിക്കുന്നതെന്തും നടക്കും
ഈ രാശിക്കാര്‍ക്ക് ഡിസംബര്‍ വരെ വെച്ചടി വെച്ചടി കയറ്റം; ആഗ്രഹിക്കുന്നതെന്തും നടക്കും

ഇനിയും ഒരു മാസം കൂടി ബാക്കി നില്‍ക്കവെ ടിക്കറ്റ് വില്‍പന റെക്കോഡ് നിലയിലെത്തും എന്നാണ് വിലയിരുത്തല്‍. ഇത്തവണ 30 കോടി രൂപയാക്കി ഒന്നാം സമ്മാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ 500 രൂപ തന്നെയാണ് വില. ഇത് ഭാഗ്യാന്വേഷികളെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. 2022-ലാണ് ഓണം ബംപറിന് 500 രൂപയാക്കി ഉയര്‍ത്തിയത്. അന്ന് ഒന്നാം സമ്മാനം 25 കോടി രൂപയാക്കി ഉയര്‍ത്തി.

Onam Bumper 2026

2021-ല്‍ ഒന്നാം സമ്മാനം 12 കോടി രൂപയും ടിക്കറ്റ് വില 300 രൂപയുമായിരുന്നു. അന്ന് ആകെ വിറ്റത് 54 ലക്ഷം ടിക്കറ്റുകളാണ്. തൊട്ടടുത്ത വര്‍ഷം ഒന്നാം സമ്മാനത്തുക ഇരട്ടിയിലധികമാക്കി. സമ്മാനത്തുക 25ല കോടിയായതോടെ കൂടുതല്‍ പേര്‍ ഓണം ബംപറില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തുടങ്ങി. ആ വര്‍ഷം ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളില്‍ 66.55 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചിരുന്നു.

2023 ല്‍ 85 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 75.76 ലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വിറ്റഴിച്ചത്. ഏകദേശം 10 ലക്ഷത്തോളം ടിക്കറ്റുകളാണ് അന്ന് ബാക്കിയായത്. ഇക്കാരണത്താല്‍ 2024-ല്‍ 80 ലക്ഷം ടിക്കറ്റുകളേ അടിച്ചിരുന്നുള്ളൂ. പക്ഷെ ആ വര്‍
ഷവും എട്ടരലക്ഷത്തോളം ടിക്കറ്റുകള്‍ ബാക്കിയായി. 2025 ലും ടിക്കറ്റുകള്‍ അച്ചടിക്കുന്നത് കുറച്ച് 75 ലക്ഷമാക്കി. എന്നാല്‍ ഇത് മുഴുവനും വിറ്റിരുന്നു.

ബെംഗളൂരു വീണ്ടും ബന്ദിലേക്ക്..? ബൈക്ക്-ടാക്‌സിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സ്വകാര്യ ഗതാഗത സംഘടനകള്‍
ബെംഗളൂരു വീണ്ടും ബന്ദിലേക്ക്..? ബൈക്ക്-ടാക്‌സിക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ സ്വകാര്യ ഗതാഗത സംഘടനകള്‍

ഇത്തവണ ടിക്കറ്റ് നിരക്കില്‍ മാറ്റമൊന്നും വരുത്താതെ തന്നെ സമ്മാനത്തുക ഉയര്‍ത്തുകയായിരുന്നു. അതിനാലാണ് പരമാവധി 97 ലക്ഷം വരെ ടിക്കറ്റ് അച്ചടിക്കാന്‍ ലോട്ടറി വകുപ്പ് അനുമതി നല്‍കിയത്. നിലവിലെ ടിക്കറ്റ് വില്‍പനയുടെ വേഗത അനുസരിച്ച് പരമാവധി ടിക്കറ്റുകള്‍ വിറ്റ് തീരും എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ നല്ലൊരു സര്‍ക്കാരിന് ടിക്കറ്റ് വില്‍പനയിലൂടെ ലഭിച്ച് കഴിഞ്ഞു.

500 രൂപ വിലയുള്ള ടിക്കറ്റില്‍ ഏജന്റുമാര്‍ സര്‍ക്കാരിന് നല്‍കേണ്ടത് 390 രൂപയും 28 ശതമാനം ജി എസ് ടിയുമാണ്. ടിക്കറ്റ് വിലയായി 390 രൂപ പ്രകാരം കൂട്ടിയാല്‍ തന്നെ സര്‍ക്കാരിന് ഇതുവരെ 174,81,51,600 രൂപ ലഭിച്ച് കഴിഞ്ഞു. ഓണം ബംപറിലെ ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്. ഏജന്‍സി കമ്മിഷന്‍ ഇനത്തില്‍ 12.55 കോടി രൂപയാണ്. ഇതും രണ്ടും കൂട്ടിയാല്‍ 138.09 കോടി രൂപ വരും.

2026 അവസാനിക്കുമ്പോഴേക്കും സ്വര്‍ണവില 1.33 ലക്ഷത്തിലെത്തും..! ഇപ്പോഴത്തെ വിലയിടിവ് താല്‍ക്കാലികം മാത്രം
2026 അവസാനിക്കുമ്പോഴേക്കും സ്വര്‍ണവില 1.33 ലക്ഷത്തിലെത്തും..! ഇപ്പോഴത്തെ വിലയിടിവ് താല്‍ക്കാലികം മാത്രം

അതായത് ഓണം ബംപറില്‍ സമ്മാനമായി കൊടുക്കേണ്ടതിലും 36 കോടി രൂപയോളം അധികം സര്‍ക്കാരിന് ലഭിച്ച് കഴിഞ്ഞു. സെപ്തംബര്‍ 26 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് നറുക്കെടുപ്പ്. അതുവരെ ടിക്കറ്റ് വാങ്ങാന്‍ ഭാഗ്യാന്വേഷികള്‍ക്ക് സമയമുണ്ട്. അവസാന ദിവസങ്ങളിലേക്കാണ് ഭൂരിഭാഗം പേരും ടിക്കറ്റ് വാങ്ങാറുള്ളത്. അതിനാല്‍ തന്നെ അച്ചടിച്ച ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റഴിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. അങ്ങനെ വന്നാല്‍ നല്ലൊരു തുകയായിരിക്കും സര്‍ക്കാരിന് ലഭിക്കുക.

ഒന്നാം സമ്മാനമായ 30 കോടി രൂപയ്ക്ക് പുറമെ ഓണം ബംപറിലെ രണ്ടാം സമ്മാനം 20 പേര്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും. മൂന്നാം സമ്മാനം 25 ലക്ഷം രൂപയാണ്. ഇതും 20 പേര്‍ക്കുണ്ട്. ആകെ 5,34,670 സമ്മാനങ്ങളാണ് ഓണം ബംപറിലൂടെ വിതരണം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+