30 കോടി ലഭിച്ചില്ലെങ്കിലും കോടീശ്വരന്‍മാരാകാം.. ഓണം ബംപറില്‍ ആകെ 22 കോടീശ്വരന്‍മാര്‍; വേഗം ടിക്കറ്റെടുത്തോ

ലോട്ടറിയില്‍ ഭാഗ്യം അന്വേഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആകര്‍ഷകമായ ടിക്കറ്റുകള്‍ ബംപര്‍ ടിക്കറ്റുകളാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ പേര്‍ ഭാഗ്യം പരീക്ഷിക്കുന്നത് ഓണം ബംപറിലാണ്. ക്രിസ്മസ്-ന്യൂയര്‍ ബംപര്‍, വിഷു ബംപര്‍, സമ്മര്‍ ബംപര്‍, പൂജ ബംപര്‍, മണ്‍സൂണ്‍ ബംപര്‍ എന്നിവയാണ് കേരള ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന മറ്റ് ബംപറുകള്‍.

സ്വര്‍ണവില താഴേക്ക് തന്നെ... കൂടിയതെല്ലാം കുറയുന്നു; വാങ്ങിവെച്ചത് മണ്ടത്തരമായോ?
സ്വര്‍ണവില താഴേക്ക് തന്നെ... കൂടിയതെല്ലാം കുറയുന്നു; വാങ്ങിവെച്ചത് മണ്ടത്തരമായോ?

എന്നാല്‍ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്നത് ഓണം ബംപറാണ് എന്നതാണ് എല്ലാവരേയും ആകര്‍ഷിക്കാന്‍ കാരണം. ഇത്തവണ സംസ്ഥാന ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായാണ് ഓണം ബംപര്‍ എത്തിയിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കാന്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം.

Onam Bumper 2026

ഇത്തവണ അത് അഞ്ച് കോടി രൂപ കൂടി വര്‍ധിപ്പിച്ചു. എന്നാല്‍ ടിക്കറ്റ് വില 500 രൂപയില്‍ തന്നെ നിലനിര്‍ത്തിയത് ഭാഗ്യാന്വേഷികളെ സംബന്ധിച്ചിടത്തോളം ആശ്വാസമായി. അതേസമയം ഇതിലും നില്‍ക്കുന്നില്ല ഓണം ബംപറിന്റെ സവിശേഷത എന്നതാണ് ശ്രദ്ധേയം. ഒന്നാം സമ്മാനം 30 കോടി രൂപയാണെങ്കിലും ഒന്നാം സമ്മാനം ലഭിക്കുന്ന ആള്‍ മാത്രമല്ല കോടീശ്വരനായി മാറുന്നത്.

സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍
സിഎന്‍ജി വില കൂട്ടി; കിലോഗ്രാമിന് കൂട്ടിയത് 3.98 രൂപ; വില വര്‍ധനവ് അനിവാര്യമെന്ന് ഐജിഎല്‍

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് സമ്മാനത്തുകയുടെ 10 ശതമാനം കമ്മീഷനായി ലഭിക്കും. ഇത് 3 കോടി രൂപ വരും. കൂടാതെ രണ്ടാം സമ്മാനമായി ഓണം ബംപറില്‍ കൊടുക്കുന്നത്. ഒരു കോടി രൂപയാണ്. അതും 20 പേര്‍ക്ക് വീതം ലഭിക്കും. ഇത്തരത്തില്‍ 20 പേര്‍ക്ക് ഒരു കോടി രൂപ ലഭിക്കും. അതായത് ഫലത്തില്‍ ഓണം ബംപറിലൂടെ 22 പേരാണ് കോടീശ്വരന്‍മാരാകാന്‍ പോകുന്നത്.

വിറ്റഴിഞ്ഞ ടിക്കറ്റുകള്‍ മാത്രമാണ് നറുക്കെടുന്നത് എന്നതിനാല്‍ ഏതെങ്കിലും ഒരാള്‍ക്ക് സമ്മാനത്തുക ലഭിച്ചിരിക്കും എന്നുറപ്പാണ്. സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

സെപ്തംബര്‍ മാസം പിറന്നാല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. എന്ത് ചെയ്താലും സൗഭാഗ്യം!
സെപ്തംബര്‍ മാസം പിറന്നാല്‍ ഈ രാശിക്കാര്‍ക്ക് തിരിഞ്ഞുനോക്കേണ്ട.. എന്ത് ചെയ്താലും സൗഭാഗ്യം!

ഒന്നാം സമ്മാനത്തിനും രണ്ടാം സമ്മാനത്തിനും പുറമെയുള്ള മറ്റ് സമ്മാനങ്ങളും ആകര്‍ഷകമായവയാണ്. മൂന്നാം സമ്മാനമായി ഓണം ബംപര്‍ വാഗ്ദാനം ചെയ്യുന്നത് 25 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്കും ലഭിക്കും. ആറാം സമ്മാനം 5,000 രൂപ വീതം 54,000 പേര്‍ക്കും ഏഴാം സമ്മാനം 2,000 രൂപ വീതം 81,000 പേര്‍ക്കും ലഭിക്കും.

എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേര്‍ക്ക്, ഒന്‍പതാം സമ്മാനം 500 രൂപ വീതം 2,75,400 പേര്‍ക്ക്, സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക് എന്നീ രീതിയിലാണ് ഓണം ബംപറിന്റെ സമ്മാനഘടന. ഏജന്റ് കമ്മീഷനും സമ്മാന നികുതിയും സര്‍ചാര്‍ജ്, സെസ് എന്നിവയും ആരോഗ്യ-വിദ്യഭ്യാസ സെസ് എന്നിവയും കിഴിച്ച് 15,42,24,000 രൂപയാണ് ഒന്നാം സമ്മാനത്തിന് അര്‍ഹരായ ഭാഗ്യശാലിക്ക് ലഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+