ചൂടപ്പം പോലെ വിറ്റഴിച്ച് ഓണം ബംപര്‍.. പുതിയ ടിക്കറ്റ് അച്ചടിക്കേണ്ടി വരുമോ? 76 ലക്ഷം ടിക്കറ്റുകള്‍ വിറ്റു

ലോട്ടറി ഭാഗ്യാന്വേഷികളുടെ ഇഷ്ട ബംപറായ ഓണം ബംപര്‍ ടിക്കറ്റുകളുടെ വില്‍പന പൊടിപൊടിക്കുന്നു. ഇത്തവണ റെക്കോഡ് സമ്മാനത്തുകയുമായി എത്തുന്ന ഓണം ബംപര്‍ നറുക്കെടുപ്പിന് ഇനി ആറ് ദിവസം മാത്രമാണ് ബാക്കിയുള്ളത്. 30 കോടി രൂപയാണ് ഓണം ബംപറില്‍ ഒന്നാം സമ്മാനമായി കൊടുക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങൡ ഇത് 25 കോടി രൂപയായിരുന്നു. ഇതാണ് ഇത്തവണ 30 കോടിയായി വര്‍ധിപ്പിച്ചത്.

സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് എല്ലാ കാലത്തും ഓണം ബംപറില്‍ വിതരണം ചെയ്യാറുള്ളത്. അതിനാല്‍ തന്നെ റെക്കോഡ് വില്‍പനയാണ് എല്ലാ കാലത്തും ഓണം ബംപര്‍ ടിക്കറ്റുകള്‍ക്ക് ഉണ്ടാകാറുള്ളത്. ഇത്തവണ ആവശ്യമെങ്കില്‍ 90 ലക്ഷം ടിക്കറ്റ് വരെ അച്ചടിക്കാന്‍ ലോട്ടറി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്. ജൂലൈ 20-നാണ് വകുപ്പ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്.

Onam Bumper 2026

സെപ്തംബര്‍ 26 നാണ് ഓണം ബംപര്‍ നറുക്കെടുപ്പ് നടക്കുന്നത്. ഇന്നലെ വരെ 76,85,650 ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇനിയും ഒരാഴ്ചയോളം സമയുമുള്ളതിനാല്‍ ശേഷിക്കുന്ന ടിക്കറ്റുകള്‍ കൂടി വിറ്റഴിക്കാനാകും എന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അവസാന ദിവസങ്ങളിലും അവസാന മണിക്കൂറുകളിലും ടിക്കറ്റ് വില്‍പന വേഗത്തിലാകാറുള്ളതാണ് പതിവ്. അങ്ങനെ വന്നാല്‍ 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കും.

ഇത് സംഭവിച്ചാല്‍ ലോട്ടറി വില്‍പന ചരിത്രത്തിലെ തന്നെ റെക്കോഡായിരിക്കും ഇത്. നിലവില്‍ നറുക്കെടുപ്പ് സെപ്റ്റംബര്‍ 26-ന് തന്നെ നടക്കും എന്നാണ് കേരള സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടര്‍ കെ.എസ്. അഞ്ജു അറിയിക്കുന്നത്. അതേസമയം ബംപര്‍ ലോട്ടറിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ലോട്ടറി പ്രേമികളോട് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കേരള സംസ്ഥാന ലോട്ടറിയുടെ പേരില്‍ വ്യാജമായി പ്രവര്‍ത്തിക്കുന്ന വെബ്സൈറ്റുകള്‍ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയോ സാമ്പത്തിക ഇടപാടുകള്‍ നടത്തുകയോ ചെയ്യരുത്. കേരള സര്‍ക്കാര്‍ ഓണ്‍ലൈനായി ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുകയോ അതിന് അനുമതി നല്‍കുകയോ ചെയ്യുന്നില്ല. അതിനാല്‍ അംഗീകൃതരായ വില്‍പ്പനക്കാരില്‍ നിന്ന് നേരിട്ട് മാത്രമേ ടിക്കറ്റ് വാങ്ങാനും ഇടപാടുകള്‍ നടത്താനും പാടുള്ളൂ എന്നും ഡയറക്ടര്‍ വ്യക്തമാക്കി.

ഇതിനോടകം തന്നെ ഓണം ബംപറിന്റെ ആകെ സമ്മാനത്തുകയേക്കാള്‍ ഇരട്ടിയിലേറെ തുക സംസ്ഥാന സര്‍ക്കാരിന് ലഭിച്ച് കഴിഞ്ഞു. ഒന്നാം സമ്മാനമായ 30 കോടിക്ക് പുറമെ രണ്ടാം സമ്മാനം 1 കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്ക് എന്നിങ്ങനെ വിതരണം ചെയ്യും. 500 രൂപ വരെയുള്ള സമ്മാനങ്ങളാണ് ഓണം ബംപറില്‍ വിതരണം ചെയ്യാന്‍ പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma