Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലോട്ടറി അടിക്കാൻ ഏത് ടിക്കറ്റ് എടുക്കണം? 25 കോടി അടിച്ചാൽ ആദ്യം ചെയ്യേണ്ടത് ഇത്';അനൂപ് പറയുന്നു

തിരുവനന്തപുരം അടുത്ത ഓണം ബംബർ ഭാഗ്യശാലി ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. ഇത്തവണയും ഒന്നാം സമ്മാനം 25 കോടിയാണ്. കഴിഞ്ഞ തവണ തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപ് ആയിരുന്നു 25 കോടി നേടിയ ഭാഗ്യവാൻ. മറ്റൊരു 25 കോടി ഭാഗ്യവാനെ കൂടി നാളെ കണ്ടെത്താനിരിക്കെ ഇപ്പോഴിതാ ചില നിർദ്ദേശങ്ങൾ പങ്കുവെക്കുകയാണ് അനൂപ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അനൂപിന്റെ പ്രതികരണം. വായിക്കാം

ലോട്ടറി അടിച്ചതിന് പിന്നാലെ സ്വന്തമായൊരു ലോട്ടറി ഷോപ്പ് അനൂപ് തുടങ്ങിയിരുന്നു. ഭാഗ്യശാലിയായതിനാൽ അനൂപിന്റെ കടയിൽ നിന്നും ലോട്ടറിയെടുത്താൻ വിജയിക്കുമെന്ന് കരുതുന്ന ധാരാളം പേരുണ്ടത്രേ. മാത്രമോ, അനൂപിന്റെ കൈയ്യിൽ നിന്നും നേരിട്ട് ടിക്കറ്റ് എടക്കാൻ കാത്ത് നിൽക്കുന്നവരും ഉണ്ട്. നാഗർകോവിൽ നിന്നടക്കം ആളുകളെത്തി അനൂപിന്റെ കൈയ്യിൽ നിന്നും ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്നും അനൂപ് പറയുന്നു.

anoopnew2

അതേസമയം ലോട്ടറിയെടുക്കാൻ ഏതൊക്കെ നമ്പറുകൾ എടുക്കണമെന്ന് ചോദിച്ചാൽ അതിന് അനൂപിന്റെ മറുപടി ഇങ്ങനെയാണ്- 'പ്രത്യേകിച്ച് നമ്പറുകളൊന്നും ഇല്ല, താൻ റിസൽട്ട് നോക്കി കറക്കി കുത്തി എടുക്കാറുണ്ട്. ചില സമയങ്ങളിൽ സമ്മാനവും കിട്ടിയിട്ടുണ്ട്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവർക്ക് ചില ഏതൊക്കെ നമ്പറുകൾ അടിക്കുമെന്ന് കൃത്യമായ ധാരണ കാണും', അനൂപ് പറയുന്നു. അതൊടൊപ്പം തന്നെ ഒരുപാട് ടിക്കറ്റുകൾ എടുക്കാതെ ഒന്നോ രണ്ടോ ടിക്കറ്റ് എടുക്കാമെന്ന ഉപദേശവും അനൂപ് നൽകുന്നു.

അടുത്ത ഭാഗ്യശാലിയോട് അനൂപിന് പറയാനുള്ളത് ഇതാണ്- പ്രധാന കാര്യം ലോട്ടറി അടിച്ചാൽ അതൊരിക്കലും മറ്റുള്ളവരുമായി പങ്കുവെയ്ക്കാതിരിക്കുക. അതോടൊപ്പം തന്നെ വളരെ പെട്ടെന്ന് ഒരു ചാർട്ട്ഡ് അക്കൗണ്ടിനെ ബന്ധപ്പെടുക. ഏതൊക്കെ പണമാണ് അടക്കേണ്ടത്, ടാക്സ് അടക്കേണ്ട തുക ഇതെല്ലാം മനസിലാക്കി വെച്ച് കൃത്യമായ രീതിയിൽ തുക വിനിയോഗിക്കുക. ചിലർ ബ്ലാക്കിന് ടിക്കറ്റ് മാറാനൊക്കെ ശ്രമിക്കാറുണ്ട്. അതൊക്കെ പൊല്ലാപ്പിലേ ചെന്ന് അവസാനിക്കൂ. അതിനാൽ ലോട്ടറി അടിച്ചാൽ ലോട്ടറി വകുപ്പിൽ നിന്ന് തന്നെ കൃത്യമായി പണം മാറ്റിയെടുക്കാം', അനൂപ് പറഞ്ഞു.

നാട്ടുകാരെ വിളിച്ച് അറിയിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന ഉപദേശവും അനൂപ് നൽകുന്നു. തുക കൃത്യമായി വിനിയോഗക്കാൻ അറിഞ്ഞില്ലെങ്കിൽ ഇത്രയും തുക അടിച്ചിട്ടും പിന്നീട് വലിയ കടക്കാരായി നമ്മൾ മാറിയേക്കാം എന്നും അനൂപ് പറയുന്നു. അനൂപിന്റെ ഉപദേശം അടുത്ത ഭാഗ്യശാലി കേൾക്കുമോ അതോ സമ്മാനം കൈയ്യിൽ കിട്ടിയ ആവേശത്തിൽ ആളുകളുമായി പങ്കുവെയ്ക്കുമോയെന്നതൊക്കെ കാത്തിരുന്ന് കാണേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+