25 കോടി കൈയ്യില്‍ വച്ച് ഇന്നും ശരത് ജോലിക്ക് വന്നു; ബാങ്കില്‍ പോകാന്‍ ലീവ് ചോദിച്ചു, ഭാഗ്യവാന് ചെയ്തത്
കൊച്ചി: ഓണം ബംബര്‍ ലോട്ടറി ഒന്നാം സമ്മാനമായ 25 കോടി അടിച്ചത് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍ക്ക്. കൊച്ചി നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ്. ഓഫീസിലേക്ക് പോകുന്ന വഴിയിലാണ് ലിതീഷിന്റെ ലോട്ടറി കട. അതുകൊണ്ടാണ് അവിടെ നിന്ന് ലോട്ടറി എടുത്തത് എന്ന് ശരത് എസ് നായര്‍ പറയുന്നു.
പതിവായി ലോട്ടറി എടുക്കുന്ന ശീലമുള്ള വ്യക്തിയല്ല ശരത്. ചെറിയ ലോട്ടറി ടിക്കറ്റുകളെല്ലാം എപ്പോഴെങ്കിലും എടുക്കാറുണ്ട്. എന്നാല്‍ ബംബര്‍ എടുത്തത് ആദ്യമായിട്ടാണ്. ആ ബംബറിന് തന്നെ നറുക്ക് വീണു. അതും 25 കോടി. ഈ വര്‍ഷം 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 75 ലക്ഷത്തില്‍ ഭാഗ്യവാനായ ഒരാള്‍ ശരത് ആണ്. ഇദ്ദേഹം ഒരു ടിക്കറ്റ് മാത്രമേ എടുത്തിരുന്നൂള്ളൂ...

ശനിയാഴ്ചയായിരുന്നു നറുക്കെടുപ്പ്. മൊബൈലില്‍ ഫലം പരിശോധിച്ചിരുന്നു. അപ്പോള്‍ തന്നെ ഒന്നാം സമ്മാനം കിട്ടിയെന്ന് അറിയുകയും ചെയ്തു. ആരോടും ശരത് കാര്യം പറഞ്ഞില്ല. വീട്ടിലെത്തി വീണ്ടും പരിശോധിച്ചു. സീരിയല്‍ നമ്പര്‍ ഒത്തുനോക്കി. സഹോദരനോട് കാര്യം പറഞ്ഞു. പിന്നീട് വീട്ടിലുള്ളവരോടും. എല്ലാവരും ഹാപ്പി. ആരും പുറത്തുപറഞ്ഞില്ല.
നെട്ടൂരിലെ ഭാഗ്യവതി അപ്പോഴും ചര്‍ച്ചയില്‍
ഈ വേളയില്‍ നെട്ടൂരില്‍ ചര്‍ച്ച മറ്റൊരു രീതിയിലായിരുന്നു. ഒന്നാം സമ്മാനം ലഭിച്ചത് ഒരു സ്ത്രീക്കാണ് എന്നായിരുന്നു പ്രചാരണം. ഇതെല്ലാം ശരത് അറിയുന്നുണ്ടായിരുന്നു എങ്കിലും ആരോടും പ്രതികരിച്ചില്ല. ഞായറാഴ്ച പിന്നിട്ട് തിങ്കളാഴ്ച എത്തിയപ്പോള്‍ പതിവ് പോലെ നെട്ടൂരിലെ പെയിന്റ് ഓഫീസില്‍ വന്നു. അവിടെയും ആരോടും ലോട്ടറി അടിച്ച കാര്യം പറഞ്ഞില്ല.
ബാങ്കില്‍ പോകാനുണ്ട്, ആശുപത്രിയിലും പോകണം എന്നാണ് ഓഫീസിലുള്ളവരോട് പറഞ്ഞത്. ഉച്ചവരെ ലീവെടുത്ത് പോകുകയും ചെയ്തു. എന്നാല്‍ ശരത് പോയത് തുറവൂരിലെ എസ്ബിഐ ബാങ്കിലേക്കാണ്. അവിടെ സഹോദരനൊപ്പം ചെന്ന് ലോട്ടറി കൈമാറിയതോടെയാണ് യഥാര്‍ഥ ഭാഗ്യശാലിയെ കേരളം അറിയുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞതോടെ ശരതിന്റെ ഓഫീസിലുള്ളവരും അറിഞ്ഞു.
ഓഫീസിലുള്ളവര്‍ പറയുന്നത്
പതിവായി വരുന്ന പോലെ തന്നെയാണ് ശരത് ഇന്നും ഓഫീസില്‍ വന്നത് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. അമിതമായ സന്തോഷം പ്രകടിപ്പിച്ചതുമില്ല. ഉച്ചവരെ ലീവ് ചോദിച്ചു പുറത്തേക്ക് പോയി. ശരതിന് ലോട്ടറി അടിച്ചതില്‍ സഹപ്രവര്‍ത്തകരും സന്തോഷം പ്രകടിപ്പിച്ചു. യോഗ്യനായ വ്യക്തിക്ക് തന്നെയാണ് ബംബര്‍ കിട്ടിയത് എന്നാണ് അവരുടെ പ്രതികരണം.
അച്ഛനും അമ്മയും സഹോദരനും ഭാര്യയും ആറ് വയസുള്ള കുഞ്ഞുമാണ് ശരതിനുള്ളത്. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, അതുകൊണ്ടുതന്നെ പ്രത്യേകിച്ച് പ്ലാന്‍ ഒന്നുമില്ല. കുടുംബവുമായി ആലോചിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിക്കാമെന്ന് ബാങ്ക് അധികൃതര്‍ ശരതിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം മനസിലാക്കിയ ശേഷമേ ശരത് ഭാവി പരിപാടികള്‍ പ്ലാന്‍ ചെയ്യൂ.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications