Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബമ്പര്‍: സമ്മാനമടിച്ചാല്‍ എന്ത് ചെയ്യണം? ഗ്രൂപ്പായി വാങ്ങിയ ടിക്കറ്റിന് സമ്മാനം ലഭിക്കുന്നതെങ്ങനെ?

ഓണം ബമ്പര്‍ നറുക്കെടുപ്പിനായുള്ള കാത്തിരിപ്പിലാണ് ഭാഗ്യാന്വേഷികള്‍. നാളെ ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. 500 രൂപ വിലയുള്ള ടിക്കറ്റിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്ക് ലഭിക്കും. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.5 കോടി രൂപ കമ്മീഷനായി ലഭിക്കും.

ഫലത്തില്‍ 22 പേര്‍ക്കാണ് ഓണം ബമ്പറിലൂടെ കോടീശ്വരനാകാനുള്ള അവസരം ലഭിക്കുന്നത്. ഇത് തന്നെയാണ് ഓണം ബമ്പറിന്റെ ആകര്‍ഷണവും. ഇത്തവണ ഇതുവരെ റെക്കോഡ് വില്‍പനയാണ് ഓണം ബമ്പര്‍ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 71 ലക്ഷം ടിക്കറ്റ് വിറ്റിടത്ത് നിന്ന് ഇതുവരെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. അതേസമയം പലപ്പോഴും ഒന്നാം സമ്മാനം ലഭിച്ച് കഴിഞ്ഞാല്‍ എന്തൊക്കെ നടപടികളാണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല.

Onam Bumper

യഥാര്‍ത്ഥത്തില്‍ ലോട്ടറി വാങ്ങുന്ന സമയം തൊട്ട് ഭാഗ്യാന്വേഷികള്‍ പാലിക്കേണ്ട ചില നടപടി ക്രമങ്ങളുണ്ട്. ലോട്ടറി വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ പുറകില്‍ പേരും മേല്‍വിലാസവും രേഖപ്പെടുത്താന്‍ മറക്കരുത്. ഇനി നിങ്ങള്‍ക്കാണ് സമ്മാനം അടിച്ചത് എന്നിരിക്കട്ടെ. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയില്‍ നിങ്ങളുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തണം.

ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് ഭാഗത്തിന്റെയും ഫോട്ടോ കോപ്പി എടുത്ത് ഒരു ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തുകയും വേണം. ഈ അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും വേണം.(ഇതും ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യുകയോ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കുകയോ വേണം. ഒപ്പം ഒരു സ്റ്റാമ്പ് റസീത് ഫോറവും വേണം.

ഇത് ലോട്ടറി വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച ശേഷം ഓരോ കോളവും കൃത്യമായി പൂരിപ്പിക്കണം. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ക്കാണ് സമ്മാനം ലഭിച്ചതെങ്കില്‍, ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന ഒരു ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഒന്നില്‍ കൂടുതല്‍ പേര്‍ പിരിവിട്ട് വാങ്ങിയതാണ് ടിക്കറ്റെങ്കില്‍ ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം.

50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറുക. ഈ വ്യക്തിയുടെ വിശദാംശം മാത്രം ലോട്ടറി വകുപ്പിന് സമര്‍പ്പിച്ചാല്‍ മതി. അല്ലെങ്കില്‍ ജോയിന്റ് അക്കൗണ്ട് തുടങ്ങിയ ശേഷം തുക കൈപ്പറ്റാന്‍ ഒരാളെ ഏര്‍പ്പാട് ചെയ്യുകയും ആകാം. അങ്ങനെയെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍ പേരുള്ള എല്ലാവരുടേയും വിശദാംശങ്ങള്‍ ലോട്ടറി വകുപ്പിനെ അറിയിക്കണം

ഭാഗ്യക്കുറി സമ്മാനത്തിന് നല്‍കുന്ന അപേക്ഷയില്‍ തിരിച്ചറിയല്‍ കാര്‍ഡ് (പാന്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്പോര്‍ട്ട് ) കൊടുക്കണം. സമ്മാനര്‍ഹമായ ടിക്കറ്റ് ബാങ്കിലും ഏല്‍പ്പിക്കാവുന്നതുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+