Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബമ്പര്‍ നറുക്കെടുപ്പ്: നിങ്ങള്‍ക്കാണോ ഒന്നാം സമ്മാനം? എങ്ങനെ അറിയാന്‍ പറ്റും..!?

ഓണം ബമ്പര്‍ 2025 ന്റെ നറുക്കെടുപ്പിനായി കാത്തിരിക്കുകയാണ് ഭാഗ്യാന്വേഷികള്‍. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നടക്കുക. കേരള ഭാഗ്യക്കുറികളിലെ ഏറ്റവും ഉയര്‍ന്ന സമ്മാന ത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം എന്നതിനാല്‍ തന്നെ ഓണം ബമ്പര്‍ നറുക്കെടുപ്പിനെ പ്രതീക്ഷയോടെ ആണ് എല്ലാവരും നോക്കി കാണുന്നത്.

ഇന്ന് ഉച്ചയോടെ ധന മന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യുക. എം എല്‍ എമാരായ ആന്റണി രാജു, പ്രശാന്ത്, ലോട്ടറി വകുപ്പ് ഡയറക്ടര്‍ ഡോ. നിതിന്‍ പ്രേം രാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ന് ഒരു മണി വരെ ടിക്കറ്റ് വാങ്ങിക്കാന്‍ അവസരമുണ്ടായിരിക്കും. വിറ്റഴിച്ച ടിക്കറ്റുകളില്‍ നിന്ന് മാത്രമെ നറുക്കെടുപ്പ് നടത്തൂ.

Onam Bumper

അതിനാല്‍ തന്നെ ഒരു ഭാഗ്യശാലിയുണ്ടാകും എന്ന് ഉറപ്പാണ്. ആകെ 22 പേരെ കോടീശ്വരന്‍മാരാക്കുന്നത് ആണ് ഓണം ബമ്പറിന്റെ സമ്മാന ഘടന. ഇത് തന്നെ ആണ് ഓണം ബമ്പറിനെ ആകര്‍ഷകമാക്കുന്നതും. ഒന്നാം സമ്മാനമായ 25 കോടിക്ക് പുറമെ രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. ഇത് 20 പേര്‍ക്ക് വീതം ലഭിക്കും. മാത്രമല്ല ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് 2.5 കോടി രൂപ ഏജന്‍സി കമ്മീഷനായും ലഭിക്കും.

നേരത്തെ സെപ്തംബര്‍ 27 നായിരുന്നു ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളാല്‍ നറുക്കെടുപ്പ് ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഒരാഴ്ച കൂടി നീട്ടി ലഭിച്ചതോടെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയിരിക്കുന്നത്. ഇത് റെക്കോഡാണ്. കഴിഞ്ഞ വര്‍ഷം 71 ലക്ഷം ടിക്കറ്റുകളായിരുന്നു ഓണം ബമ്പറിന്റേതായി വിറ്റ് പോയിരുന്നത്.

ഓണം ബമ്പര്‍ റിസള്‍ട്ട് എങ്ങനെ കാണാം?

ഓണം ബമ്പര്‍ നറുക്കെടുപ്പ് തത്സമയം കാണാന്‍ അവസരമുണ്ട്. Kerala Lottery Result Live എന്ന യൂട്യൂബ് ചാനലില്‍ ലൈവ് സ്ട്രീം കാണാനുള്ള അവസരമുണ്ടായിരിക്കും. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ആയ https://www.keralalotteryresult.net/ , https://statelottery.kerala.gov.in സന്ദര്‍ശിച്ചും വണ്‍ഇന്ത്യ മലയാളത്തിന്റെ ലൈവ് പേജ് സന്ദര്‍ശിച്ചും ഫലം അറിയാന്‍ സാധിക്കും. നിങ്ങളുടെ നമ്പറിലാണ് സമ്മാനം ലഭിച്ചതെങ്കില്‍ 30 ദിവസത്തിനുള്ളില്‍ തന്നെ ലോട്ടറി വകുപ്പുമായി ബന്ധപ്പെടണം.

ഓണം ബമ്പറിന്റെ സമ്മാന ഘടന

500 രൂപ വിലയുള്ള ബമ്പര്‍ ടിക്കറ്റിന് 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 1 കോടി രൂപ വീതം 20 പേര്‍ക്ക്. ഇത് ഓരോ സീരീസിലും രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നു. മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്ക്. ഇത് ഓരോ സീരീസിലും രണ്ട് ടിക്കറ്റുകള്‍ക്ക് ഒരു കോടി വീതം നല്‍കുന്നു. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേര്‍ക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്. ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 2,000 രൂപ, എട്ടാം സമ്മാനം 1,000 രൂപ, ഒന്‍പതാം സമ്മാനം 500 രൂപ

കഴിഞ്ഞ വര്‍ഷം വയനാട് ജില്ലയിലെ ഏജന്റ് വിറ്റ TG 43222 എന്ന ടിക്കറ്റിനായിരുന്നു 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കര്‍ണാടക സ്വദേശിയായിരുന്നു ഈ ടിക്കറ്റ് വാങ്ങിയിരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+