ഓണം ബമ്പര്‍ സര്‍ക്കാരിന് ശരിക്കും ലോട്ടറി തന്നെ..! സമ്മാനത്തുക 125 കോടി മാത്രം, വരുമാനം ഇത്ര..!!
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുക്കാന്‍ ഇനി ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. 25 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നടക്കുക. 22 കോടി പേരെ കോടീശ്വരന്‍മാരാക്കുന്ന തരത്തിലാണ് ഓണം ബമ്പറിന്റെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിയും കോടീശ്വരനാകും.
ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. ഇത് 20 പേര്‍ക്ക് ലഭിക്കും. ഇത് കൂടാതെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വില്‍ക്കുന്ന ഏജന്റിന് കമ്മീഷനായി 2.5 കോടി രൂപ ലഭിക്കും. ഇത്തരത്തില്‍ 22 പേരാണ് ഓണം ബമ്പറിലൂടെ കോടീശ്വരന്‍മാരാകുക. ആകെ 5.34 ലക്ഷം പേര്‍ക്കായി 125.54 കോടി രൂപയാണ് ഓണം ബമ്പറിലൂടെ സമ്മാനമായി വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ബമ്പര്‍ കൂടിയാണ് ഓണം ബമ്പര്‍.

ഇത്രയും വലിയ സമ്മാനത്തുക നല്‍കണമെങ്കില്‍ ലോട്ടറി വിറ്റ വകയില്‍ സംസ്ഥാന സര്‍ക്കാരിനും വലിയ ലാഭം ലഭിക്കും എന്ന് ഉറപ്പാണല്ലോ. എത്രയാണ് ഓണം ബമ്പറിലൂടെ സര്‍ക്കാരിന്റെ കൈയിലെത്തുക എന്ന് നോക്കാം. ഓണം ബമ്പറിന്റെ വിപണിയിലെ വില 500 രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ടിക്കറ്റ് വില 390.63 രൂപയാണ്. ബാക്കി വരുന്ന വില 28 ശതമാനം ജി എസ് ടിയാണ്.
500 രൂപ ടിക്കറ്റ് വിലയുള്ള ഓണം ബമ്പറിന്റെ എത്ര ടിക്കറ്റുകളാണോ വിറ്റഴിയുന്നത് അത്രയും രൂപയാണ് വിറ്റുവരവില്‍ സര്‍ക്കാരിന് ലഭിക്കുന്നത്. ഇത് കൂടാതെ ടാക്‌സ് ഇനത്തിലും സര്‍ക്കാരിന് വരുമാനം ലഭിക്കും. എന്നാല്‍ ഈ തുക മുഴുവനായും സര്‍ക്കാരിലേക്ക് അല്ല എത്തുന്നത്. ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാണ് സര്‍ക്കാരിലേക്ക് എത്തുക.
ഇന്നലെ വരെ 75 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഇത് പ്രകാരം 375 കോടി രൂപ സര്‍ക്കാരിലേക്ക് ലഭിക്കും. നറുക്കെടുപ്പിന് തൊട്ട് മുന്‍പ് വരെ ടിക്കറ്റ് വാങ്ങാന്‍ അവസരമുണ്ട് എന്നിരിക്കെ ഈ കണക്ക് ഇനിയും കൂടും. സര്‍ക്കാരിന് ഓണം ബമ്പറിന്റെ 90 ലക്ഷം ടിക്കറ്റുകള്‍ വരെ അച്ചടിക്കാന്‍ സാധിക്കും. 90 ലക്ഷം രൂപ ടിക്കറ്റുകള്‍ അച്ചടിച്ചാല്‍ സര്‍ക്കാറിന്റെ പോക്കറ്റിലെത്തുക 450 കോടി രൂപയാണ്.
അതേസമയം ഓണം ബമ്പറില്‍ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 25 കോടി രൂപയും മുഴുവനായി ലഭിക്കില്ല. സമ്മാനത്തുകയില്‍ നിന്ന് ഏജന്‍സി കമ്മീഷനായി 10 ശതമാനമായ 2.5 കോടി രൂപ ഏജന്റിന് പോകും. സമ്മാന നികുതിയായ 30 ശതമാനവും 25 കോടിയില്‍ നിന്ന് പിടിക്കും, അതായത് 6.75 കോടി രൂപ. പിന്നീട് ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്ക് എത്തുന്ന 15. 75 കോടിയില്‍ നിന്ന് നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജായി 37 ശതമാനം ഈടാക്കും.
അങ്ങനെ 2.49 കോടി രൂപ വീണ്ടും കുറയും. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ സെസ് ആയ 4 ശതമാനം അതായത് 36.9 ലക്ഷം രൂപയപം പിന്നീട് അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതിയായി 2.85 കോടിയും പിടിച്ച ശേഷം ഭാഗ്യശാലിക്ക് കിട്ടുന്നത് 12,88,26,000 രൂപയാണ് (12.8 കോടി). 50 ലക്ഷം രൂപയാണ് ഓണം ബമ്പറിന്റെ മൂന്നാം സമ്മാനം. ഇത് 20 പേര്‍ക്ക് നല്‍കും. ഓരോ സീരീസിലും രണ്ട് സമ്മാനം ലഭിക്കും.
നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ 10 പേര്‍ക്ക്, ആറാം സമ്മാനം 5,000 രൂപ, ഏഴാം സമ്മാനം 2,000 രൂപ, എട്ടാം സമ്മാനം 1,000 രൂപ, അവസാന സമ്മാനം 500 രൂപ എന്നിങ്ങനെയാണ് ഓണം ബമ്പറിലെ സമ്മാന ഘടന. സമാശ്വാസ സമ്മാനമായി ഒന്‍പതുപേര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കും












Click it and Unblock the Notifications