ഓണം ബംബർ എടുത്തിട്ടുണ്ടോ? എന്നാൽ തീർച്ചയായും നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
നിങ്ങൾ ഓണം ബംബർ എടുത്ത് ഭാഗ്യം കാത്തിരിക്കുന്ന ആളാണോ? ഓണം ബംബറിന്റെ ഫലം അറിയാൻ നിരവധി പേരാണ് കാത്തിരിക്കുന്നത്. ആരായിരിക്കും ആ 25 കോടി സ്വന്തമാക്കാൻ പോകുന്നത്. ഇത്തവണം] 50 ലക്ഷത്തിന് മുകളിൽ ടിക്കറ്റ് വിറ്റ് പോയിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ ഭാഗ്യശാലി ആരാണ് എന്നറിയാൻ ഇനി ദിവസങ്ങൾ മാത്രം ആണ് ബാക്കി.
ബംബർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. ഒന്നാം സമ്മാനം 25 കോടിയാണ്. രണ്ടാം സമ്മാനമായി 20 പേർക്ക് 1 കോടി ലഭിക്കും. ഒരു കോടി കിട്ടുന്നവർ ഇക്കാര്യങ്ങൾ അറിയാണം. ഒരു കോടി സമ്മാനമായി അടിച്ചാൽ എത്ര രൂപയാണ് നിങ്ങൾക്ക് ലഭിക്കുക എന്ന് പരിശോധിക്കാം.

1961 ലെ ആദായ നികുതി നിയമം സെക്ഷൻ 194ബി പ്രകാരം ലോട്ടറിയിൽ നിന്നുള്ള സമ്മാനങ്ങൾക്ക് നികുതി ഈടാക്കിയ ശേഷം മാത്രമേ പണം അനുവദിക്കുകയുള്ളൂ. 1 കോടി സമ്മാനം അടിച്ചാൽ ആ തുക മുഴുവൻ ലഭിക്കുകയില്ല. തുകയുടെ 10 ശതമാനം ഏജൻര് കമ്മീഷൻ പോകും.
അങ്ങനെ 10 ലക്ഷം ആണ് സമ്മാനത്തുകയിൽ നിന്നു കുറയുക. ബാക്കി 90 ലക്ഷത്തിൽ നിന്ന് ടിഡിഎസ് ഈടാക്കും. 30 ശതമാനം നിരക്കിലാണ് സമ്മാനത്തുകയിൽ നിന്ന് നികുതി ഈടാക്കുന്നത്. 30 ശതമാനം ടിഡിഎസ് ഈടാക്കുമ്പോൾ 27 ലക്ഷം രൂപയാണ് കുറയുന്നത്. ബാക്കി തുക 63 ലക്ഷം ആണ്.
ഹെൽത്ത് ആൻഡ് എജ്യൂക്കേഷൻ സെസും നൽകണം. ടിഡിഎസ് ആയി ഈടാക്കിയ തുകയുടെ 4 ശതമാനം ആണ് സെസ് പിടിക്കുക. 1.18 ലക്ഷം രൂപ സെസ് ആയി ഈടാക്കും. ഏജൻസി കമ്മീഷനും നികുതിയും സർചാർജും സെസും കിഴിച്ചാൽ 59,11,200 രൂപ ആയിരിക്കും ലഭിക്കുക.
നികുതി
10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങൾക്കാണ് നേരത്തെ നികുതി ഈടാക്കിയിരുന്നത്, എന്നാൽ ഒരു സാമ്പത്തിക വർഷം ഒന്നിൽ കൂടുതൽ തവണ ലോട്ടറി അടിക്കുന്നവർ നികുതി നൽകണം. അതായത് എല്ലാ ലോട്ടറികളിൽ നിന്നും
ആ സാമ്പത്തിക വർഷം 10000 രൂപയിൽ കൂടുതൽ തുക ലോട്ടറി അടിച്ചാൽ നികുതി ഈടാക്കും. സമ്മാനം അടിച്ച തുക ഉപയോഗിച്ച് ബാങ്കിലോ മറ്റ് നിക്ഷേപങ്ങളളിൽ നിന്നോ ബിസിനസിൽ നിന്നോ ലാഭമുണ്ടാക്കുമ്പോൾ നികുതി നൽകേണ്ടി വരും












Click it and Unblock the Notifications