Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യം ചെറുതായൊന്ന് തെന്നിപ്പോയി; എന്നാലും 1 കോടി..ഓണം ബംപറിന്റെ രണ്ടാം സമ്മാനം നേടിയ 20 ഭാഗ്യശാലികൾ ഇതാ

അങ്ങനെ കേരളം കാത്തിരുന്ന ഓണം ബംപർ നറുക്കെടുത്തിരിക്കുകയാണ്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട് വിറ്റ ടിക്കറ്റാണിത്. രണ്ടാം സമ്മാനം 20 പേർക്കാണ് ലഭിച്ചത്. 1 കോടി വീതമാണ് രണ്ടാം സമ്മാനം. TD 281025, TJ 123040, TJ 201260, TB 749816, TH 111240 ,TH 612456, TH 378331 , TE 349095,TD 519261, TH 714520 ,TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135 TE 815670, TB 220261, TJ 676984, TE 340072 എന്നീ നമ്പറുകൾക്കാണ് 1 കോടിയുടെ ഭാഗ്യം ലഭിച്ചത്.

അതേസമയം 25 കോടിയുടെ ഭാഗ്യവാൻ ആരാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. ബത്തേരിയിലെ എൻജിആർ ലോട്ടറീസിൽ നിന്നുമാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ഒരു മാസം മുൻപായിരുന്നു ടിക്കറ്റ് വിറ്റതെന്നാണ് എൻജിആർ ലോട്ടറിയുടമ നാഗരാജ് പ്രതികരിച്ചത്. എന്നാൽ ആർക്കാണ് വിറ്റ് പോയതെന്ന് അറിയില്ലെന്ന് നാഗരാജ് പറഞ്ഞു.

bumper2-

ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന ജില്ലയാണ് വയനാട്. അതുകൊണ്ട് തന്നെ പുറത്ത് നിന്നുള്ളവർക്കാണോ ലോട്ടറിയടിച്ചതെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. വയനാട്ടിലാണ് അടിച്ചതെങ്കിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മേഖലയിലെ ആർക്കെങ്കിലും ആണോ ഭാഗ്യം കൈവന്നിരിക്കുന്ന ചോദ്യവും ഉയരുന്നുണ്ട്. അത്തരത്തിലാണ് ലഭിക്കുന്നതെങ്കിൽ ദുരന്തം അനുഭവിച്ചവർക്കുളള ചെറിയ ആശ്വാസമായി ഇത് മാറട്ടെ എന്നെല്ലാമുള്ള പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

അതേസമയം ഒന്നാം സമ്മാനക്കാരൻ പേര് വെളിപ്പെടുത്തി വരാൻ സാധ്യതയുണ്ടോയെന്ന ചോദ്യങ്ങളാണ് ചിലർ ഉയർത്തുന്നത്. രണ്ട് വർഷം മുൻപ് ഓണം ബംപർ അടിച്ചത് തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപായിരുന്നു. അന്ന് സമ്മാനം ലഭിച്ചപ്പോൾ തന്നെ അദ്ദേഹം അത് മാധ്യമങ്ങൾക്ക് മുൻപിൽ വന്ന് വെളിപ്പെടുത്തി. എന്നാൽ അതിന് ശേഷം താൻ സമാധാനം എന്തെന്ന് അറിഞ്ഞിരുന്നില്ലെന്നായിരുന്നു അനൂപ് വെളിപ്പെടുത്തിയത്. സഹായം അഭ്യർത്ഥിച്ച് സംസ്ഥാനത്തിന്റെ പല കോണുകളിൽ നിന്നും ഫോൺ വിളികൾ വന്നു. വീട്ടിലേക്കും ആളുകൾ ഒഴുകി. ഒടുവിൽ സ്വന്തം വീടും നാടും ഉപേക്ഷിച്ച് മറ്റൊരിടത്ത് വീട് വെയ്ക്കേണ്ടി വന്നുവെന്നായിരുന്നു അനൂപ് പറഞ്ഞത്. സഹായിച്ചാൽ പോലും കുറഞ്ഞ് പോയ മട്ടിൽ ആളുകൾ ശാപവാക്കുകൾ ചൊരിഞ്ഞിരുന്നുവെന്നും അനൂപ് വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ തന്റെ അനുഭവം പാഠമാക്കി ആരും തന്നെ പേര് വിവരങ്ങൾ വെളിപ്പെടുത്തരുതെന്നും അനൂപ് പറഞ്ഞിരുന്നു. അനൂപിന്റെ ഉപദേശം സ്വീകരിച്ച് ഭാഗ്യവാൻ പേര് വെളിപ്പെടുത്താതിരിക്കുമോ അതോ സധൈര്യം മുന്നോട്ട് വരുമോയെന്ന് കാത്തിരുന്ന് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+