അൽത്താഫിന് കൈയ്യിൽ കിട്ടുക 25 കോടിയല്ല, കൈയ്യിൽ കിട്ടുന്നത് ഇത്ര കോടി; ആഗ്രഹം ഇതാണ്
അങ്ങനെ കേരളം കാത്തിരുന്ന ആ ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുകയാണ്. കർണാടക സ്വദേശിയായ അൽത്താഫിനാണ് 25 കോടിയുടെ ഓണം ബംപർ അടിച്ചത്. വയനാട് സുത്താൻബത്തേരിയിലെ എൻജിആർ ലോട്ടറി കടയിൽ നിന്നും അൽത്താഫ് എടുത്ത TG434222 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ലോട്ടറി വയനാട്ടിലാണ് അടിച്ചതെന്ന് വാർത്തകൾ വന്നപ്പോൾ മുതൽ തന്നെ ഭാഗ്യം അതിർത്തി കടന്നോയെന്ന സംശയം ഉയർന്നിരുന്നു. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും നിരവധി പേർ ഇവിടെ ലോട്ടറി അടിക്കാൻ എത്താറുണ്ടെന്നും എന്നാൽ ആരാണ് ലോട്ടറി എടുത്തതെന്ന് ഓർമയില്ലെന്നുമായിരുന്നു കടയുടമ നാഗരാജ് പറഞ്ഞത്. രാത്രി വൈകിയും സമ്മാനാർഹനെ കാണാതിരുന്നോടെ ഇനി മുൻ ഓണം ബംപർ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ അനുഭവം പാഠമാക്കി വിജയി പേര് പുറത്ത് പറയാൻ തയ്യാറാകാതിരിക്കുന്നതാണോയെന്ന സംശയവും ചിലർ ഉയർത്തി.

അതിനിടയിലാണ് ഇപ്പോൾ ഒന്നാം സമ്മാനക്കാരനെ കണ്ടെത്തിയിരിക്കുന്നത്. മെക്കാനിക്കാണ് അൽത്താഫ്. ഒന്നര മാസത്തിന് മുൻപാണ് അൽത്താഫ് ബത്തേരിയിൽ നിന്നും ലോട്ടറി എടുത്തത്. 15 കൊല്ലമായി സ്ഥിരം ലോട്ടറി എടുക്കാറുണ്ടെങ്കിലും ഇതാദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും അൽത്താഫ് പറയുന്നു. ലോട്ടറി അടിച്ചതിൽ ഏറെ സന്തോഷത്തിലാണ് അൽത്താഫ്. ഇപ്പോഴും ഇത്രയും തുക സമ്മാനം ലഭിച്ചെന്ന് അൽത്താഫിന് വിശ്വസിക്കാനായിട്ടില്ല. വാടക വീട്ടിലാണ് താൻ കഴിയുന്നതെന്നും സ്വന്തമായൊരു വീട് എടുക്കണമെന്നതാണ് ആഗ്രഹമെന്നും അൽത്താഫ് പറയുന്നത്.
അൽത്താഫിന് കൈയ്യിൽ കിട്ടുന്നത് എത്ര കോടിയെന്ന് അറിയുമോ?
25 കോടി ലോട്ടറി അടിച്ചാൽ കുറഞ്ഞത് 15 കോടിയെങ്കിലും കൈയ്യിൽ കിട്ടില്ലേയെന്നായിരിക്കും പലരുടേയും ചിന്ത. എന്നാൽ അങ്ങനെയല്ല. നികുതികൾ പലതും അടച്ച് കഴിഞ്ഞ് ഏകദേശം 12 കോടിയോളം രൂപയാണ് അൽത്താഫിന് കൈയ്യിൽ ലഭിക്കുക. കൂടുതൽ വിശദമാക്കാം.
ലോട്ടറി ഏജൻസിക്ക് സമ്മാനത്തുകയുടെ 10 ശതമാനം കമ്മീഷൻ ലഭിക്കും. ഇത് നൽകേണ്ടത് ലോട്ടറി അടിച്ച വ്യക്തി തന്നെയാണ്. അതായത് 2.50 കോടി രൂപ. ഇതുകൂടാതെ സമ്മാന നികുതിയായി 30 ശതമാനം പോകും (6.75 കോടി രൂപ). ഇതെല്ലാം കഴിഞ്ഞ് 15.75 കോടിയായിരിക്കും ലോട്ടറി അടിച്ചയാളുടെ അക്കൗണ്ടിൽ എത്തുക. എന്നാൽ അവിടേയും തീർന്നില്ല. സമ്മാനാർഹൻ നേരിട്ടുള്ള നികുതി നൽകണം. നികുതി തുകയ്ക്കുള്ള സർചാർജായി 37 ശതമാനവും (2.49 കോടി) സെസ് ഇനത്തിൽ 36.9 ലക്ഷം അക്കൗണ്ടിലെത്തിയ തുകയ്ക്കുള്ള ആകെ നികുതി 2.85 കോടി എന്നിങ്ങനെയാണ് നികുതി നൽകേണ്ടത്.
അതേസമയം ഇത്രയൊക്കെ നികുതി നൽകി കഴിഞ്ഞ് പണം ശരിയായി വിനിയോഗിച്ചില്ലെങ്കിൽ ലോട്ടറി അടിച്ചത് കൊണ്ട് യാതൊരു കാര്യവും ഉണ്ടാകില്ലെന്നാണ് മുൻപ് ലോട്ടറി അടിച്ചവർ അനുഭവം പങ്കുവെയ്ക്കുന്നത്. ലോട്ടറി അടിച്ച സന്തോഷത്തിൽ ആവേശത്തോടെ അടിച്ചുപൊളിക്കാൻ നിന്നാൽ പിന്നെ കൈയ്യിൽ നയാ പൈസ കാണില്ലെന്നും എഫ്ഡിയായും സ്ഥലം വാങ്ങിയുമെല്ലാം പണം കൃത്യമായി വിനിയോഗിക്കണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരെ അമിതമായി സഹായിക്കാൻ പോകുന്നതിന് മുൻപ് വരും നാളിൽ കൊടുക്കേണ്ട നികുതിയെ കുറിച്ചുകൂടി ഓർമ്മ വേണം എന്നും ഇവർ ഓർമ്മിപ്പിക്കുന്നു. സഹായം ചോദിച്ച് വരുന്നവരെ കൊണ്ട് പൊറുതി മുട്ടാൻ തയ്യാറായിക്കോളൂവെന്ന മുന്നറിയിപ്പും മുൻ ഭാഗ്യശാലികൾ നൽകുന്നുണ്ട്. ഒരുപക്ഷെ ബന്ധുക്കളും കുടുംബക്കാരും സുഹൃത്തുക്കളും വരെ നമ്മുടെ ശത്രുവാകാൻ സാധ്യതയുണ്ടെന്നും ഇത്തരം അവസ്ഥ കൂടി ഈ 'ഭാഗ്യത്തിന്' ഒപ്പം നേരിടാൻ തയ്യാറെടുക്കണമെന്നും ഇവർ പറയുന്നു.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications