Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണം ബംപർ എടുക്കേണ്ടത് എങ്ങനെ? 25 കോടി നേടിയ ഭാഗ്യവാന്റെ ഭാര്യയ്ക്കും പറയാനുണ്ട്

2023 ൽ ബംപർ സമ്മാനത്തുക 25 കോടിയായി ഉയർത്തിയ ശേഷം ആദ്യമായി സമ്മാനം ലഭിച്ചത് തിരുവനന്തപുരം സ്വദേശി അനൂപിനാണ്. നറുക്കെടുപ്പ് പൂർത്തിയായി മിനിറ്റുകൾക്കുള്ളിൽ തന്നെ സമ്മാനം തനിക്കാണെന്ന് വ്യക്തമാക്കി അനൂപ് എത്തി. എന്നാൽ അതിന് ശേഷം അനൂപ് നേരിട്ട ബുദ്ധിമുട്ടുകൾ ചില്ലറയൊന്നുമല്ല. പലരും പണം ചോദിച്ച് അനൂപിനെ സമീപിച്ചു. ഒടുവിൽ സഹായ അഭ്യർത്ഥനക്കാരുടെ ശല്യം സഹിക്കാതെ സ്വന്തം വീട് പോലും അനൂപിന് ഉപേക്ഷിക്കേണ്ടി വന്നു.

ഏറെ നാളുകളോളം അനൂപിനെ കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു വർഷത്തിനിപ്പുറം താനൊരു പുതിയ ലോട്ടറി കട തുടങ്ങുകയാണെന്ന് അറിയിച്ച് അനൂപ് എത്തി. പിന്നാലെ ഹോട്ടൽ ബിസിനസിലേക്ക് കടന്നതായും അനൂപ് വ്യക്തമാക്കി. താൻ ആദ്യം ഒന്നും പ്രതികരിക്കാതിരുന്നത് ആളുകളെ ശല്യം കൊണ്ടാണെന്ന് അനൂപ് പറഞ്ഞു. തുടർന്ന് മാധ്യമങ്ങളിലൂടെ തന്റെ വിജയ രഹസ്യത്തെ കുറിച്ചും അനൂപ് വെളിപ്പെടുത്തി. 25 കോടി ലഭിച്ചതോടെ ജീവിതം മാറി മറിഞ്ഞുവെന്ന് അനൂപ് പറഞ്ഞു. എന്നാൽ താനൊരിക്കലും കിട്ടിയ സൗഭാഗ്യം ദൂർത്തടിച്ച് കളഞ്ഞില്ല, മറിച്ച് കൃത്യമായ പണം കൈകാര്യം ചെയ്തു. അതിനാൽ തനിക്ക് ഇന്ന് നല്ല ജീവിതം സാധ്യമായെന്ന് അനൂപ് വ്യക്തമാക്കി. ലോട്ടറിയടിച്ച പണം നാളുകളോളം എഫ്ഡി ഇട്ട് അതിന്റെ പലിശകൊണ്ടാണ് അനൂപ് ബിസിനസ് തുടങ്ങിയത്.

on-1

വീണ്ടുമൊരു തിരുവോണം ബംപർ എത്തുമ്പോൾ ഇപ്പോഴിതാ 'മണി മാനേജ്മെന്റിനെ' കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് അനൂപിന്റെ ?ഭാര്യ മായ. ലോട്ടറി എടുക്കുന്നതിന് പിന്നിൽ എന്തെങ്കിലും തന്ത്രങ്ങളുണ്ടോയെന്ന ചോദ്യത്തിനും മായ സീ ന്യൂസിനോട് പ്രതികരിച്ചു.

'സ്ഥിരമായി ലോട്ടറിയെടുക്കുന്നവർക്ക് അറിയാം ഒരു നമ്പർ പാറ്റേൺ കാണുമെന്ന്. റീപ്പീറ്റ് വരുന്ന ചെറിയ നമ്പറുകൾ നോക്കിയെടുക്കുന്നവരുണ്ട്. നൂറോ അഞ്ഞൂറോ ഒക്കെ വരുന്നത്. വലിയ നമ്പർ പ്രതീക്ഷിക്കാൻ പറ്റില്ല. ചെറിയ നമ്പറൊക്കെ ആണെങ്കിൽ ഒകെ. ഞങ്ങൾക്ക് ലോട്ടറി അടിച്ച തുക എഫ് ഡി ഇട്ടേക്കുകയാണ്. മ്യൂച്വൽ ഫണ്ടിലും നിക്ഷേപിച്ചിട്ടുണ്ട്. വീട് ഞങ്ങൾ സ്വന്തമായി ഉണ്ടാക്കിയില്ല. വീട് വാങ്ങി പുനരുദ്ധീകരിച്ചു. വണ്ടി വാങ്ങിയെങ്കിലും ഫ്രഷ് വമ്ടിയല്ല വാങ്ങിയത്. രണ്ട് ഷോപ്പ് തുടങ്ങി. മൂന്ന് കടകൾ ഉണ്ട് ഇപ്പോൾ. എഫ് ഡിയിൽ നിന്നുള്ള പലിശയും കൂടാതെ അതിൽ നിന്ന് നേരിട്ട് അടഞ്ഞ് പോകുന്ന രീതിയിൽ ലോണും എടുത്താണ് കാര്യങ്ങൾ ചെയ്തത്. അല്ലാതെ പൈസ വെറുതെ ചെലവാക്കിയിട്ടില്ല', മായ പറഞ്ഞു.

സമ്മാനങ്ങൾ ഇങ്ങനെ

ഓണം ബംപര്‍ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും നല്‍കും.

ഗ്രൂപ്പായി എടുത്ത ടിക്കറ്റിനാണ് സമ്മാനമെങ്കിൽ

തർക്കത്തിനൊന്നും വഴിവെക്കാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ പണം സുരക്ഷിതമായി കൈകാര്യം ചെയ്യാം. ആദ്യം ഒരാളെ ചുമതലപ്പെടുത്താം. 50 രൂപയുടെ മുദ്രപത്രത്തില്‍ ഇക്കാര്യം എല്ലാവരും ചേര്‍ന്ന് സാക്ഷ്യപ്പെടുത്തി ലോട്ടറി വകുപ്പില്‍ സമര്‍പ്പിക്കണം. ഇയാളുടെ അക്കൗണ്ടിലേക്ക് പണം വരും. അതല്ല ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം വരേണ്ടതെങ്കിൽ ആ രേഖകൾ സമർപ്പിച്ചാൽ മതിയാകും. അതേസമയം ഇത്തരത്തിൽ നൽകുമ്പോൾ എല്ലാവരുടേയും പേര് വിവരങ്ങൾ ലോട്ടറി വകുപ്പിന് കൈമാറണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+