'ദിവസം 2000 രൂപ കൂലി കിട്ടും; 45000 രൂപയ്ക്ക് 90 ലോട്ടറി എടുത്ത് കുഴിച്ചിട്ടു, 1 കോടി കിട്ടിയാല്‍ മതി'
തിരുവോണം ബംബര്‍ നറുക്കെടുപ്പ് ഒരാഴ്ച കൂടി നീട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. ഒക്ടോബര്‍ നാലിനാണ് 25 കോടിയുടെ ഭാഗ്യശാലിയെ അറിയാന്‍ സാധിക്കുക. രണ്ടു വര്‍ഷം മുമ്പ് ബംബറടിച്ച തിരുവനന്തപുരത്തെ അനൂപിന്റെ പ്രതികരണങ്ങള്‍ എടുക്കുന്ന തിരക്കിലാണ് മാധ്യമങ്ങള്‍. ഒന്നാം സമ്മാനക്കാരന് എത്ര രൂപ കൈയ്യില്‍ കിട്ടും, എത്ര രൂപ നികുതി കൊടുക്കണം തുടങ്ങിയ ചര്‍ച്ചകളും സജീവമാണ്.
ഈ വേളയിലാണ് ലാഭം ഇത്തവണ എങ്കിലും കനിയണേ എന്ന് കരുതി 90 ടിക്കറ്റ് എടുത്തുവച്ചിരിക്കുന്ന കണ്ണൂരുകാരന് മാധ്യമങ്ങളില്‍ നിറയുന്നത്. പഴയങ്ങാടി സ്വദേശി പ്രകാശനാണ് ഭാഗ്യം പരീക്ഷിക്കാന്‍ കൈവിട്ട നീക്കം നടത്തുന്നത്. കഴിഞ്ഞ തവണ 100 ടിക്കറ്റ് എടുത്തിരുന്നു. 90 ടിക്കറ്റ് എടുക്കാന്‍ 45000 രൂപ വേണം. നിങ്ങളെന്തൊരു മണ്ടനാണ് എന്ന് ചോദിക്കുന്നവരോടും പ്രകാശന് പറയാന്‍ മറുപടിയുണ്ട്...

ചെറുപ്പം മുതല്‍ ലോട്ടറി എടുക്കുന്നുണ്ട് പ്രകാശന്. എന്നെങ്കിലും നല്ലൊരു തുക അടിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും. പെങ്ങള്‍ക്ക് ചെറിയ ഓടിട്ട വീട് വയ്ക്കണം എന്നത് മാത്രമാണ് ആഗ്രഹം. ഒരു കോടി അടിച്ചാല്‍ മതി, ഒന്നാം സമ്മാനമൊന്നും പ്രകാശന് ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ 100 ടിക്കറ്റാണ് എടുത്തത്. ഇത്തവണ ഇതുവരെ 90 എണ്ണം എടുത്തിട്ടുണ്ട്.
2000 രൂപ സമ്പാദിക്കുന്നു
'ലോട്ടറി പിരാന്ത്' എന്ന് പറഞ്ഞ് കളിയാക്കുന്നവരെ പ്രകാശന് കാര്യമാക്കുന്നേയില്ല. അദ്ദേഹം ചെറുപ്പം മുതലേ ചെയ്തുവരുന്നതാണിത്. നാടന്‍ പണിക്ക് പോയി പണമുണ്ടാക്കി ചെറിയ തുക ലോട്ടറിക്ക് മാറ്റി വയ്ക്കുകയാണ് പ്രകാശന്റെ പണ്ടുമുതലേയുള്ള ശീലം. അതിപ്പോഴും തുടരുന്നു. ഇപ്പോള്‍ പ്രായമായി. ഇത്തവണ എങ്കിലും അടിക്കുമെന്ന പ്രതീക്ഷയിലാണ് പ്രകാശന്.
90 ടിക്കറ്റ് എടുക്കാന്‍ 45000 രൂപ ചെലവ് വന്നു. രാവിലെ മുതല്‍ ഉച്ചവരെ പണിക്ക് പോയാല്‍ 1000 രൂപ കിട്ടും. ഉച്ചയ്ക്ക് ശേഷം മറ്റെന്തെങ്കിലും ജോലി ചെയ്യും. ദിവസം 2000 രൂപയോളം സമ്പാദിക്കുന്നുണ്ട്. അതില്‍ നിന്ന് കുറച്ചു തുക മാറ്റി വച്ചാണ് ടിക്കറ്റ് എടുത്തിരുന്നത്. ഇടയ്ക്ക് ചെറിയ തുക അടിച്ചിട്ടുണ്ട്. ഇത്തവണ ബംബര്‍ ഭാഗ്യം കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് പ്രകാശന്.
കുഴിച്ചിടുകയാണ് പതിവ്
30 കൊല്ലത്തോളമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന പ്രകാശന് ഓണം ബംബര്‍ നറുക്കെടുപ്പ് തുടങ്ങിയ കാലം മുതല്‍ പരീക്ഷിക്കുന്നുണ്ട്. മറ്റു ദുര്ചെലവുകളൊന്നുമില്ല. പാലക്കാട് നിന്നെടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഭാഗ്യം എന്ന വിശ്വാസമൊന്നും പ്രകാശനില്ല. ഭാഗ്യം പഴയങ്ങാടി തമ്പുരാന് നല്‍കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. കളിയാക്കുന്നവര്‍ അത് തുടര്‍ന്നോട്ടെ, ലോട്ടറി അടിച്ചിട്ട് വേണം സന്തോഷിക്കാന്‍ എന്ന മട്ടിലാണ് പ്രകാശന്.
കഴിഞ്ഞ ദിവസം കൂടി ചിലര്‍ കളിയാക്കിയത്രെ. നിനക്ക് ഒരിക്കലും ലോട്ടറി അടിക്കില്ല എന്ന് പരിഹസിച്ചവരുമുണ്ട് എന്ന് പ്രകാശന് പറയുന്നു. വലിയ വണ്ടിയും മറ്റുമൊന്നും ആവശ്യമില്ല. പെങ്ങള്‍ക്ക് വീട് വയ്ക്കണമെന്ന ആഗ്രഹം മാത്രം. അടച്ചുറപ്പ് ഇല്ലാത്ത വീടായതിനാല്‍ അവിടെ ലോട്ടറി ടിക്കറ്റ് സൂക്ഷിക്കാറില്ല. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് മണ്ണില്‍ കുഴിച്ചിടുകയാണ് ചെയ്യുക എന്നും പ്രകാശന് പറയുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications